Aside

സമീപകാലം വരെയും കേരളത്തില്‍ നേഴ്‌സുമാര്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച്‌ തെരുവില്‍ സമരം ചെയ്യുമെന്നും സമരത്തെ അടിച്ചമര്‍ത്താന്‍ നിയോഗിക്കപ്പെട്ട പോലീസുകാരുമായി തെരുവുകളില്‍ മുഖാമുഖം ഏറ്റുമുട്ടുമെന്നും മലയാളികള്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. വിവാഹം ചെയ്യുന്നതിനും, വിവാഹിതകള്‍ക്ക്‌ ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും അനുമതിനല്‍കണമെന്ന്‌ ഒരു ഡിമാന്റ്‌ നോട്ടീസ്‌ മാനേജ്‌മെന്റിന്‌ നല്‍കേണ്ടി വരുമെന്ന്‌ നേഴസുമാരും കണക്കുകൂട്ടിയിരിക്കാന്‍ ഇടയില്ല.

ത്രിപുരയിലെ “വിജയം“??

Communist Party of India (Marxist-Leninist)Central CommitteeR-8, Pratap Market, Jungpura-B, New Delhi – 110014, Phone: (011) 24370233General Secretary : Comrade Kanu Sanyal (Ph: 0353-2122506)Secretary, Party Centre : Comrade K.N. Ramachandran (Mobile: 09447112136) 
CPI(M)’s Victory is Not a Victory of the LeftCPI(M)’s claim that is victory in Tripura is a victory for the left is a bogus one. As Congress-led UPA government is propped up by CPI(M)-led Left Front at centre and as it is also pursuing imperialist globalisation policies in Tripura, West Bengal and Kerala, neither it nor other reactionary policies like SEZs and government withdrawing from welfare policies, etc. were not at all discussion points in the election campaign. As CPI(M) has become another ruling class party in practice, degenerating to parliamentary opportunism, its Tripura government was competing with other state governments to pursue neo-liberal policies. The election campaign was not at all focussing on any anti-imperialist, anti-state programmes, in spite of the profuse use of red flags, red banners and communist slogans to hoodwink the masses. Its opposition to the Indo-US Nuclear Deal alone will not make it a left party, as even BJP is also opposing it at present.While Congress as the main opposition party in the state tried to focus on price rise, unemployment, non-implementation of the pro-adivasis policies and the presence of large contingents of military and para-military units in the state curtailing democratic rights, CPI(M) retaliated by explaining that these are the consequences of the policies of the UPA government, always concealing that this reactionary government is continuing because of its support. While Congress aligned with Tripuri chauvinist forces to win over the tribal votes, CPI(M) retaliated successfully by polarising the majority Bengali community around it alleging Congress is keeping company of extremist forces. There was nothing to differentiate between the two before the people. So like Narendra Modi could do in Gujarat, CPI(M) with a better organisation and utilising the state power could win again with more seats. It is not a victory of the left as CPI(M) claims since it has degenerated from left politics totally in practice. 07-03-2008                                                                                        Central CommitteeCPI (ML)

ജനപ്രിയതക്കുള്ളില്‍ ആഗോളീകരണ അജണ്ട തന്നെ

              സമ്പദ്ഘടന നേരിടുന്ന തിരിച്ചടികളെ സംബന്ധിച്ച് മുന്‍‌കൂര്‍ ജമ്യം എടുത്താണ് ധനമന്ത്രി പി. ചിദംബരം ബജറ്റ് പ്രസംഗം ആ‍രംഭിച്ചത്.

ആഗോളീകരണം   സൃഷ്ടിച്ച വ്യാമോഹങ്ങളുടെ  പശ്ചാത്തലത്തില്‍  2020 ഓടെ  ലോകനിലവാരത്തിലേക്ക് ഇന്ത്യന്‍ സമ്പദ്ഘടനെയും  വളരും വിധം  രണ്ടക്ക വളര്‍ച്ചാനിരക്ക്    രാജ്യം കൈവരിക്കാന്‍ പോകുന്നുവെന്ന പ്രതീതിയുളവാക്കികൊണ്ടായിരിന്നു കഴിഞ്ഞവര്‍ഷത്തെ ബജറ്റവതരണം  ധനമന്ത്രി നടത്തിയത്. എന്നാല്‍  9.6 % ത്തില്‍ നിന്ന് 8.7 % ആയി സമ്പദ്ഘടനയുടെ  വളര്‍ച്ചാനിരക്ക്  ഇടിഞ്ഞിരിക്കുന്നുവെന്നും ,രജ്യത്തെ  60 % ത്തോളം  വരുന്ന  ജനങ്ങള്‍ ആശ്രയിക്കുന്ന  കാര്‍ഷിക മേഖലയുടെ  വളര്‍ച്ച  3.8 % ല്‍ നിന്നു 2.6 % ആയി കുറഞ്ഞിരിക്കുന്നുവെന്നും , ജനസംഖ്യ  2.1 % വളരുമ്പോള്‍  ഭക്ഷ്യോള്‍പ്പാദന  വര്‍ധന 1.9 % ആആയി  ചുരുങ്ങിയെന്നും  പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റ്പൂര്‍വ്വ സാമ്പത്തികസര്‍വ്വേ  കുറ്റസമ്മതം നടത്തിയതിന്റെ  പിന്നാലെ, പുതിയ അവകാശവാദങ്ങളൊന്നും  ഉന്നയിക്കാന്‍  ഇത്തവണ അദ്ദേഹത്തിന്‍ കഴിയുമായിരുന്നില്ല  .   മേരിക്കന്‍       സാ മ്പത്തിക മാന്ദ്യം  ഓഹരി വിപണിയില്‍  ഉണ്ടാ‍കിയ തകര്‍ച്ചയും  കയറ്റുമതി വരുമനത്തില്‍ ഇടിവും  ഇന്ത്യന്‍   സമ്പദ്ഘടനയുടെ  വളര്‍ച്ചാനിരക്ക്  കീഴോട്ട് പൊകാനുള്ള  രണ്ടുകാരണ ങ്ങളാണെന്ന് എടുത്തുപറഞ്ഞ  ധനമന്ത്രി  പക്ഷേ , അമേരിക്കന്‍ സമ്പദ്ഘടനയുടെ     അനുബന്ധമാക്കി  ഇന്ത്യയെ     മാറ്റിയ  തന്റെ  സാമ്പത്തിക നയങ്ങള്‍   തിരുത്തുന്നതിനുള്ള   ഒരു നടപടിയും  പ്രഖ്യാപിച്ചിട്ടില്ല . വാസ്തവത്തില്‍  , ആഗോളീകരണവും  ഉദാരീകരണവും  ആവാശ്യപെടുന്ന    നടപടികള്‍  ബജറ്റിനു പുറത്ത് (Extra Budgetary) മുന്നോട്ട് നീക്കുകയും , രെഞ്ഞെടുപ്പിനെ ലാക്കാക്കി  ജനപ്രിയ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുകയും  ചെയ്യുകയെന്ന ദ്വിമുഖ തന്ത്രമാണ്  ധനമന്ത്രി സ്വീകരിച്ചിരിക്കുന്നത്.

 2009 മെയ് മാസത്തിന് മുന്‍പ് തെരെഞ്ഞെടുപ്പ്  നടക്കേണ്റ്റത് കൊണ്ട്   യു.പി.എ  സര്‍ക്കാരിന്റെ  അവസാനത്തെ  സന്‍പൂര്ണ്ണ ബജറ്റെന്ന നിലയില്‍  പരമാവധി വോട്ടുകള്‍  ഉറപ്പാക്കുന്ന രീതിയില്‍  ആണ് 2008-09  ബജറ്റ് രൂപ കല്‍പ്പന്‍ ചെയ്തിട്ടുള്ളത്  കഴിഞ്ഞ ഒന്നര ദശാബ്ദത്തിലേറെയായി  രജ്യത്ത് നടപ്പാക്കികൊണ്ടിരിക്കുന്ന ആഗോളീകാണ ഉദാരീകരണ നയങ്ങള്‍ തന്നെയാണ്  കര്‍ഷകജനതയും സാധാരണ ജനങ്ങളും അഭിമുഖീകരിക്കുന്ന  ദുരിതങ്ങള്‍ക്ക്  കാരണമെന്ന്  സാമ്പത്തിക സര്‍വ്വേ “കുറ്റസമ്മതം ” നടത്തുന്നുണ്ടെങ്കിലും  അവ തിരുത്തുന്നതിനുള്ള  ഒരു നടപടിയും ബജറ്റിലില്ല . നരരേമൈച്ച് , മുമ്പ് തുടങ്ങിവെച്ച ജനപ്രിയ പദ്ധതികളുടെ മാഹത്മ്യം  വിശദീകരിച്ച്  ആ ദിശയില്‍  ചിലതുകൂടി പ്രഖ്യാപിക്കുകയാണ്‍ .

60,000 കോടി  രൂപയുടെ  കാര്‍ഷിക കടാസ്വാസ പദ്ധതി നടപ്പായാല്‍  അതിന്റെ പ്രയോജനം  ദരിദ്രരായ മൂന്നു കോടി കര്‍ഷകരക്കും  ചെറുകിടക്കാരായ ഒരു കോടി കര്‍ഷകര്‍ക്കും ലഭിച്ചേക്കാം  എന്നതൊഴിച്ചാല്‍  കാര്‍ഷിക മേഖല നേരിട്ടുകൊണ്ടിരിക്കുന്ന  സങ്കീര്‍ണ്ണവും  അടിസ്ഥാനപരവുമായ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവുമില്ല . ഇന്ത്യന്‍ കര്‍ഷകരില്‍ വളരെ ചെറിയൊരു വിഭാഗം മാത്രമാണ്  ദേശസാല്‍കൃതബാങ്കുകളില്‍ നിന്ന് വായ്പ എടുത്തിട്ടുള്‍ലത്. ദശകോടികണക്കിന്‍  വരുന്ന  ദരിദ്ര ഭൂരഹിത  കര്‍ഷകര്‍  സ്വകാര്യ പണമിടപാടുക്കാറേയും  വട്ടൈപാലിശക്കാരേയും ആശ്രയുച്ചാണ്‍  അതിജീവനം നടത്തുന്നത് . ഇന്ത്യയുടെ കേന്ദ്ര രാഷ്ട്രീയ പ്രശ്നമായി മാറിയ  ഭൂരാഹിത്യത്തെ കുറിച്ച്  ബജറ്റ് പൂര്‍ണ്ണ നിശബ്ദമാണ്  ന്യായവിലക്ക്  കാര്‍ഷികനിവേശങ്ങള്‍ ലഭ്യമാക്കൂനതോടൊപ്പം  കാര്‍ഷിക സബ്‌സിഡികള്‍ ഉറപ്പാക്കുന്നതിനെ സംബന്ധിച്ചോ  ബജറ്റ് ഒന്നും പറയുന്നില്ല .  അഹ്റ്റേസമയം  നാമമാത്രമായ ഒരു പോപ്പുലിസ്റ്റ് നടപടിപോലും  ഇന്ത്യന്‍ വരേണ്യവര്‍ഗ്ഗത്തിനും അഗോളകുത്തകകള്‍ക്കും  അസ്സഹനീയമാണെന്നതിന്റെ  സൂചനയാണ് , ദേശസാല്‍കൃതബാന്കുകളിലെ കാര്‍ഷികകടത്തിന്റെ  ഒരു ഭാഗം എഴുതിതള്ളുമെന്ന് പറഞ്ഞയുടന്‍  മുംബൈ ഓഹരി സൂചിക  328 പോയന്റ് ഇടിഞ്ഞത് .

എന്നാല്‍ കാര്‍ഷികമേഖലയുടെ  അടിസ്ഥാനഘടന നിര്‍മ്മാണത്തിന്‍ അനിവാര്യമായ പൊതുഖല  നിക്ഷേപത്തിന്റെ കാര്യത്തില്‍  മൌനം പാലിക്കുകയും  ലോകബാങ്കിന്റ്ര് വായ്പാപദ്ധതികളിലൂന്നി ജലസ്രോതസ്സുകള്‍  വികസിപ്പിക്കുന്നതുപോലുള്ള  അഗോലീകരണ സമീപനം തന്നെയാണ്  ബജറ്റിന്റെത്.  എന്നാല്‍ തലേദിവസത്തെ സാമ്പത്തികസര്‍വ്വേ നിര്‍ദ്ദേശിച്ചതുപോലെ കാര്‍ഷികമേഖലയില്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള  പുത്തന്‍ അധിനിവേശത്തിന്‍  “രണ്ടാം ഹരിതവിപ്ലവ”തിലൂടെ സൌകര്യ് മൊരുക്കുകയാണ് ഗവണ്മെന്റിന്റെ നീക്കം

 വാസ്തവത്തില്‍  രാജ്യം നേരിടുന്ന ഭക്ഷ്യ പ്രതിസന്ധിയുടെയും  ഭക്ഷ്യവസ്തുക്കളടക്കം  നിത്യോപയോഗവസ്തുക്കളുടെയും വില നിയന്ത്രിക്കാനുള്ള ഒരു പദ്ധതിയും  ബജറ്റിലില്ല. അഗോളീകരണം  ആരംഭിച്ച് 1991 ല്‍ പ്രതിശീര്‍ഷ  ഭക്ഷ്യധാന്യ ലഭ്യത 468 ഗ്രാമായിരുന്നു. 2007 ല്‍ അത് 412 ഗ്രമായി ചുരുങ്ങിയിരിക്കുന്നു. 219 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം  റെക്കോര്‍ഡ് ഉല്‍പ്പാദന്‍ മാണെന്ന് ധനമന്ത്രി അഭൈമാനപൂര്‍വ്വം പറ്യുമ്പോള്‍  ആളോഹരി  ഭക്ഷ്യലഭ്യത  കൊളോണിയല്‍ ഭരണകാലത്തെക്കാള്‍ ഭീതിജനകമാവണ്ണം  ഇടിഞ്ഞിരിക്കുകയാണ്.  32600  കോടിരൂപ  ഭക്ഷ്യ സബ്‌സിഡിയായി  മാറ്റികെച്ചിരിക്കുന്നത്  മുന്‍‌കാലത്തേതുമായി തട്ടിച്ചുനൊക്കുമ്പോള്‍ തുച്ഛമാണ് . അതേസമയം  96000  കോടിരൂപ കഴിഞ്ഞവര്‍ഷം വകകൊള്ളിച്ച  പ്രതിരോധചിലവുകള്‍ക്ക്  ഇത്തവണ  105,600 കോടി രൂപ മാറ്റിവെച്ചിരിക്കുന്നുവെന്നത്  അമേരിക്കന്‍  ആയുധകമ്പനികള്‍ക്ക്  ഇന്ത്യന്‍ സൈനികമേഖല തുറന്നുകൊടിത്തുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍  വിലയിരുത്തപെടേണ്ടതുണ്ട്. ബജറ്റിന്റെ മുങണനാ കമങ്ങളിലേക്ക്  ഇത് വിരല്‍ ചൂണ്ടുന്നു,

 ഇടത്തരകാരുടെ  ശമ്പള വിഭാഗണ്ണ്ഗളെയും ഓട്ട് ലക്ഷ്യമിട്ട് ആദായനികുതിനിരക്കുകളില്‍ വരുത്തിയ മാറ്റങ്ങള്‍ ശ്രദ്ദേയമാണ് . കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍ക്ക് മാറ്റമില്ലെങ്കിലും  ഓഹരി വിപണികളും  റിയല്‍ എസ്റ്റേറ്റ്  അടങ്ങുന്ന ഊഹമേഖലകളില്‍നിന്നും  ശതകോടികള്‍  വാരിക്കൂട്ടി  ലോകത്തെ  ഏറ്റവും വലിയ  മുതലാളിമാരായി മാറികൊണ്ടിരിക്കുന്ന വിഭാഗങ്ങളുടെ മേല്‍  പുതിയ നികുതികളൊന്നും  വരുന്നില്ലേന്ന്ന്‍  കാണേണ്ടതുണ്  ഹ്രസ്വകാല ഇടപാടുകളുടെ മേല്‍  നാമമാത്രമായ ചില നികുതികളുണ്ടെന്ന് ഒഴിച്ചാല്‍  പ്രതിദിനം  20,000 കോടി രൂപ്  മുംബൈ ഓഹരി വിപണിയില്‍ നിന്നും ലാഭമുണ്ടാക്കിയിരുന്ന  ചൂതാട്ട കുത്തകകളുടെ മേല്‍  ഒരു നികുതിയും ചുമതുന്നില്ലെന്നത് കൌതുകകരമാണ് . തീര്‍ച്ചയായും  അമേരിക്കന്‍  ഫൈനാന്‍സ്  കുത്തകകളോടൂള്ള  ധനമന്ത്രിയുടെ വിദേറ്റത്വം തന്നെയാണ് ഇതിന്‍ കാരണം . പ്രത്യക്ഷ നികുതി വരുമാനത്തിന്റെ കാര്യ്തില്‍ കുറവോ കൂടുതലോ  വരുത്താത്ത  നികുതിപരിഷകാരം  പക്ഷേ  , പിരിച്ചെടുക്കാനുള്ള 80000 കോടി രൂപയെ സംബന്ധിച്ച്  നിശബ്ദത പുലര്‍ത്തുകയാണ് . 25 %  ഇളവനുവദിച്ച്  രണ്ട് ഹെക്ടറിന്  മുകളില്‍ ഭൂമിയുള്ള കര്‍ഷകര്‍ഊടെ കടങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ അവസാനിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയ  ചിദംബരം  കുത്തകാകള്‍ ബാങ്കുകള്‍ക്ക് കൊടുക്കാനുള്ള  ഒന്നര ലക്ഷം കോടിരൂപ ‘കിട്ടാക്കടത്തെ ’ പറ്റി ഒന്നും പറയുന്നില്ല.

 പരോക്ഷ നികുതി രംഗത്ത്  വരുത്തിയ പരഷകാരങ്ങള്‍ കഴിഞ്ഞ നാല് ബജറ്റുകളീല്‍ തുട്ര്ന്ന്പോന്നിട്ടുള്ള നികുതി ഉദാരീകരണങ്ങളുറ്റെ തുടര്‍ച്ചതന്നെയാണ് . ഇറക്കുമതി  ഉദാര്രീകരണങ്ങളെ തുടര്‍ന്ന്  ഒന്നര ലക്ഷത്തിലധികം  കര്‍ഷകര്‍  ആത്മഹത്യ ചെയ്ത പശ്ചാത്ത ലത്തിലാണ്  പ്രത്യേകിച്ചും  തെരഞ്ഞെടുപ്പ് വര്‍ഷമെന്ന  നിലക്ക് , കസ്റ്റംസ് തീരുവയില്‍ വലിയ മാറ്റങ്ങള്‍  വരുത്താതിരുന്നത്  എന്നാല്‍ , ലോകവ്യാപാര സംഘടനക്ക് കൊടുത്ത ഉറപ്പിന്റെയും  ‘ആസിയാന്‍ ‘  രാജ്യങ്ങളുമായുള്ള  ഉടമ്പടികളുടെയും  വെളിച്ചത്തില്‍  ബജറ്റിനുപുറത്ത് ഇതിനാവശ്യമായ നടപടികള്‍  എക്സിക്യൂട്ടീവ്  ഉത്തരവുകളിലൂടെ  കൈകൊള്ളുമെന്നുറപ്പാണ് . അതോടൊപ്പം  ചെറിയ കാരുകള്‍ക്കും  മറ്റും എക്സൈസ് തീരുവ കുറച്ചത്  ഇതുമായി ബന്ധപെട്ട  മധ്യവര്‍ഗ്ഗ വിപണിയെ  ലക്ഷ്യ്മിട്ട കുത്തകകളുടെ സമ്മര്‍ദ്ദഗ്ഫലമായിട്ടു തന്നെയാണ്

 അന്താരഷ്ട്ര  നാണയനിധിക്കും ലോകബാണ്‍കിനും കൊടുത്ത ഉറ്രപ്പുകള്‍  കൃത്യമായി പാലികാന്‍  ധനമ്ന്ത്രി  പതേയ്കം ശ്രധിച്ചിരിക്കുന്നു.  2008-09 ബജറ്റില്‍  റവന്യൂകമ്മി  മൊത്തം ആഭ്യന്തരോല്‍പ്പദനത്തിന്റെ  (GDP) ഒരു ശതമാനമായും  ധനകമ്മി  2.5 % ആയും ചുരുക്കണമെന്നത്  ഈ സ്ഥാപനങ്ങളുടെ  സമ്മര്‍ദ്ദഫലമായി  പാര്‍ലമെന്റ് പാസ്സാക്കിയ  ധനകാര്യ  പരിഷകരണത്തെയും  ബജ്റ്റ് നടത്തിപ്പിനെയും  സംബന്ധിച്ച നിയമത്തില്‍ (FRBM Act)  പറഞ്ഞിട്ടുള്ളതാണ് . അത് കൃത്യമായി പാലിക്കാ‍ന്‍  കഴിഞ്ഞതായി  ബജറ്റ് പ്രസംഗത്തില്‍ അവസാനം അഭിമാനത്തോടെ അദ്ദേഹം ചൂണ്ടികാടുകയുണ്ടായി  ഇതിനര്‍ഥം  എന്തെല്ലാം  ജനപ്രിയനാട്യങ്ങള്‍ പിന്തുടര്‍ന്നാലും  സമ്പദ്ഘടനയിലെ  സര്‍ക്കാരിന്റെ ഇടപെടല്‍  ഐ എം അഫ് ഉം -ലോകബാങ്കും  ആവശ്യപെടുന്നതുപ്രകാരം  കുറച്ചുകൊണ്ടുവന്നിരിക്കണമെന്ന  കാര്യ്ത്തില്‍ ഒരു വിട്ടുവീഴ്വ്വ്ഹക്കും ഹ്ചിദംബരം തയ്യാറായിട്ടില്ല എന്നുതന്നെയാണ് . ഇത് സാധ്യമാകുന്ന കണക്കുകള്‍ കൊണ്ടുള്ള ഒരു ഞാണിന്മേല്‍ കളിയാ‍ാണ്  അദ്ദേഹം നടത്തിയിരിക്കുനത് .

 പട്ടിക ജാതി പട്ടിക വര്‍ഗ്ഗങ്ങള്‍ക്കും  സച്ചാര് കമ്മിറ്റി  റിപ്പോര്‍ട്ടിന്റെ  വെളിച്ചത്തില്‍  ന്യൂന്പക്ഷങ്ങള്‍ക്കും  സ്ത്രീകള്‍ക്കും  ശിശുക്കള്‍ക്കും  മറ്റും ചില പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട് .  എന്നാല്‍ ജനപ്രിയ പദ്ധതികളുടെ മറവില്‍ ഇന്ത്യന്‍ റെയില്വേയില്‍  ഒരിക്കലുമുണ്ടായിട്ടില്ലാത്ത  സ്വകാര്യവല്‍ക്കരണത്തിന്  റെയില്വേ ബജറ്റിലൂടെ  ലാലുപ്രസാദ് തയ്യാറായ പോലെതന്നെ  പോപ്പുലിസ്റ്റ് മുഖമ്മൂടി അണിന്ന്ഞ് ആഗോളീകരണ -ഉദാരീകരണ -സ്വകാര്യവത്ക്കരണ നയങ്ങള്‍ അനുസ്യൂതം തുടരാനാണ്  ധനമന്ത്രി ചിദബരം ശ്രമിച്ചിട്ടുള്ളത്.

പി.ജെ. ജെയിംസ്  (മാധ്യമം )

“രണ്ടാം ഹരിത വിപ്ലവവും ” ഇന്തോ-അമേരിക്കന്‍ കാര്‍ഷിക കരാറും.

20072008budgetsmall.jpgഇന്ന് അവതരിപ്പിക്കാന്‍ പോകുന്ന   പൊതുബജറ്റിന് മുന്നോടിയായി  ധനകാര്യമന്ത്രി പി. ചിദംബരം   മുന്നോട്ട് വെച്ച  സാമ്പത്തിക സര്‍വ്വെ   പ്രധാനമായും ഊന്നല്‍ നല്‍കുന്നത്  .സാമ്പത്തികമാന്ദ്യം പരിഹരിക്കാന്‍  “രണ്ടാം ഹരിത വിപ്ലവം ” ഉടന്‍ നടപ്പിലാക്കണമെന്നാണ് .  സാമ്പത്തിക സര്‍വ്വെയുടെ പേരില്‍  ഇപ്പോള്‍  അവതരിപ്പിക്കപെട്ട   ഈ നിര്‍ദ്ദേശം യഥാര്‍ത്ഥത്തില്‍  ഒന്നര വര്‍ഷം മുന്‍പ് ഒപ്പ് വെക്കപെട്ട ഒരു  നിഗൂഢമായ രാജ്യദ്രോഹകരാറിന്റെ   അവതരണമാണ് .

johanns_112106.jpgSecretary Johanns delivers regarding U.S. agricultural trade with India to the Federation of Chambers of Commerce and Industry (FICCI) during his November 2006 visit to India as FICCI President Saroj K. Poddar looks on.

ഈ കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപെട്ട്  ഈ മാസം   18,19,20  തിയ്യതികളില്‍ മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയില്‍ വെച്ച്  ഒരു

അന്തര്‍ദേശീയ ശില്‍പ്പശാല സംഘടിപ്പിക്കപെട്ടു .  വിവിധ സംഘടനകളുടെ swaminathan.jpgഡോ.എം .എസ്. സ്വാമിനാഥന്‍

പ്രതിഷേധത്തിനിടെ  ഒട്ടൊക്കെ രഹസ്യമായി നടന്ന ഈ ശില്‍പ്പശാലയില്‍  അമെരിക്കയിലെ മിഷിഗണ്‍  സര്‍വ്വകലാശാലയിലെ  ഡോ.ഫ്രാങ്ക്ഫേര്‍, അമേരിക്കയിലെ വേള്‍ഡ് ടെക്‍നോള്‍ജി ആക്സസ്  പ്രോഗ്രാം ഡയറ്ക്ടര്‍ ഡോ. കെ. മരേഡിയ തുടങ്ങിയവര്‍ പങ്കെടുത്ത ഈ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തത്  കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ.ആര്‍. വിശ്വംഭരനാണ്    ഇന്ത്യയിലേയും ശ്രീലങ്കയിലെയും  വിവിധ കാര്‍ഷിക സര്‍വ്വകലാശാല  സ്വകര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള 75 പ്രതിനിധികള്‍ പങ്കെടുത്തു. സമാനമായ  9 ശില്‍പ്പശാലകള്‍ കൂടി ഈ വര്‍ഷം  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി  നടത്തുമത്രെ.   

                          2005 ജൂലൈ മാസം അമേരിക്കന്‍ പ്രസിഡന്റ്  ജോര്‍ജ്ജ്ബുഷുമായി മന്‍‌മോഹന്‍ സിംഗ് ഒപ്പുവെച്ച  ആണവകരാര്‍ ഇന്ത്യയുടെ സൈനികമേഖലയേയും  ആഭ്യന്തര സുരക്ഷിതത്വത്തെയും അമേരിക്കന്‍  സാമ്രാജ്യത്വത്തിന്  അടിയറവെക്കുന്നതാണെന്ന വസ്തുത പരക്കെ അംഗീകരിക്കപെട്ടിരിക്കുകയാണല്ലോ. ഈ ആണവ ഉടമ്പടിക്കൊപ്പം ബുഷു മായി ഒരു കാര്‍ഷിക സഹകരണ കരാറിലും മന്‍‌മോഹന്‍ ഒപ്പ് വെക്കുകയുണ്ടായി. ആണവ കാരാറിന്റെ കാര്യത്തിലെന്നപോലെ , ഇന്ത്യയുടെ കാര്‍ഷികമേഖലയെ അപ്പാടെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പുത്തന്‍ അധിനിവേശത്തിന് വിധേയമാക്കുന്ന രാജ്യദ്രോഹകരമായ ഒരു ഉടമ്പടിയാണിത്.

എന്നാല്‍ ഇതിന്റെ രാജ്യദ്രോഹകരമായ വിവക്ഷകള്‍ ഇന്ത്യയില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യുകയുണ്ടായില്ല . ജൈവ സാങ്കേതികവിദ്യയും ജനിതക എന്‍‌ജിനീയറിംഗും (Genetic Engineering) അടക്കമുള്ള പുത്തന്‍ കാര്‍ഷിക  സാങ്കേതികവിദ്യകളെ   ഉപയോഗപെടുത്തി , 65 കോടി ജനങ്ങള്‍ നേരിട്ട് നിത്യവൃത്തിക്കായി ആശ്രയിക്കുന്ന ഇന്ത്യയുടെ കാര്‍ഷികമേഖലയെ വരുതിയിലാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ‘ഇന്ത്യ-യുഎസ്.നോളജ് ഇനിഷ്യേറ്റീവ് ഓണ്‍ അഗ്രികള്‍ച്ചര്‍’(India US Knowledge Initiative on Agriculture-AKI) എന്ന പേരില്‍ അറിയപെടുന്ന ഈ ഉടമ്പടി ആധുനിക കാര്‍ഷിക സാങ്കേതിക വിദ്യകള്‍ ഇന്ത്യക്ക് കൈമാറുന്നു എന്ന വ്യാജേനയാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇതിലൂടെ  1960 -കളില്‍ ആരംഭിച്ച ഒന്നാം ഹരിത വിപ്ലവത്തിന്റെ തുടര്‍ച്ചയായി ഇന്ത്യയില്‍ ഒരു ‘രണ്ടാം ഹരിത വിപ്ലവം’ ആവിഷ്കരിക്കാനാണ് അമേരിക്കന്‍ സാ‍മ്രാജ്യത്വം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

സ്വാഭാവികമായും ഒന്നാം ഹരിത വിപ്ലവത്തിന്റെ ഇന്ത്യന്‍ മസ്തിഷ്കമായി പ്രവര്‍ത്തിച്ച സ്വാമിനാഥനെ തന്നെയാണ്  ഈ രണ്ടാം ഹരിതവിപ്ലവത്തിന്റെയും നായകസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുള്ളതെന്നതും ഈ  സന്ദര്‍ഭത്തില്‍ ശ്രദ്ദേയമാണ് .

         ഇപ്രകാരം അമെരിക്കന്‍ ഫൈനാന്‍‌സ് മൂലധനത്തിന്റെ താല്‍പ്പര്യാര്‍ത്ഥം രൂപകല്‍പ്പന്‍ ചെയ്തിട്ടുള്ള ഈ ആഗോളീകരണ പദ്ധതിയെ ശരിയും ശാസ്ത്രീയവുമായി വിലയിരുത്താന്‍ 1960- കളില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇടപെടലുകളിലൂടെ ഇന്ത്യയില്‍ നടപ്പാക്കിയ ഒന്നാം ഹരിത് വിപ്ലവത്തെ സംബന്ധിച്ച ചിലകാര്യങ്ങള്‍ ചൂണ്ടി കാട്ടേണ്ടതുണ്ട്.  ഭൂബന്ധങ്ങളീല്‍ ‘കൃഷിഭൂമി കര്‍ഷകന് ’ എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തികൊണ്ട് ഇന്ത്യന്‍ ജനതക്കാവശ്യമായ ഭ്ക്ഷണവും  കോടാനുകോടി മനുഷ്യര്‍ക്ക് തൊഴിലും വ്യവസായിക അസംസ്കൃതപദാര്‍ത്ഥങ്ങളും മറ്റും ലഭ്യമാക്കുന്നതും  ഇതര മേഖലകളുമായി പാരസ്പര്യത്തില്‍ വര്‍ത്തിക്കുന്നതുമായ ഒന്നാക്കി കാര്‍ഷികമേഖലയെ പരിവര്‍ത്തിപ്പിക്കുക എന്ന പുരോഗമന ജനാധിപത്യ നീക്കത്തെ അട്ടിമറിക്കുന്നതിനാണ് ‘ ഹരിത വിപ്ലവം ’ എന്ന ആശയം അമേരിക്കന്‍ ചിന്താ സംഭരണികള്‍ ആവിഷ്കരിച്ചത്. ‘ ഹരിത വിപ്ലവം ’ നടപ്പാക്കാ‍ന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറായതിന്റെ ‘ പ്രത്യുപകാര’ മെന്നോണം അമേരിക്കയുടെ ആഗോള കമ്മ്യൂണിസ്റ്റ് വിരുദ്ധപദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട്  P.L-480 പ്രകാ‍രം വന്‍‌തോതില്‍ ഭക്ഷ്യധാന്യം  ഇറക്കുമതി ചെയ്യുന്നതിനും അമേരിക്ക തയ്യാറാവുകയുണ്ടായി. ഫോര്‍ഡ് ഫൌണ്ടേഷനെയും മറ്റും മുന്‍‌നിറുത്തി ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളീല്‍ ‘ കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് പ്രോഗ്രാം’ നടപ്പാക്കിയതും ഇതിന്റെ ഭാഗമയിരുന്നു. 1960 കളില്‍ വളം-കീടനാശിനി നിര്‍മ്മാണത്തിലേക്ക് തിരിയുകയായിരുന്ന അമേരിക്കന്‍ എണ്ണ കുത്തകകളുടെ താല്‍പ്പര്യങ്ങളും  റോക്ക് ഫെല്ലര്‍ ഫൌണ്ടേഷന്റെ  സസ്യശാസ്ത്രജ്ഞനും പിന്നീട് നോബല്‍ സമ്മാനജേതാവുമായ നോര്‍മ്മന്‍ ബാര്‍ലോറയെ പോലുള്ളവരുടെ സേവനവും കൂട്ടിയിണക്കി അത്യുല്‍പ്പാദന ശേഷിയുള്ള വിത്തിനങ്ങള്‍ പുറത്തിറക്കിയ അമേരിക്കന്‍ വിത്തു കമ്പനികളുടെ കമ്പോളം വികസിപ്പിക്കുകയെന്നത്  ഒന്നാം ഹരിത വിപ്ലവത്തിന്റെ ഭാഗമായിരുന്നു. ഇതെല്ലാം അടക്കം വിവിധ താല്‍പ്പര്യങ്ങളെ കൂട്ടിയിണക്കി ഭൂബന്ധങ്ങളെ അതേപോലെ നിലനിര്‍ത്തി അത്യുല്‍പ്പാദന വിത്തിനങ്ങളും വളവും കീടനാശിനിയും വന്‍‌തോതില്‍ പ്രയോഗിച്ച് കൃഷിയില്‍ ഉല്‍പ്പാദന വര്‍ദ്ധനവ് നേടിയെടുക്കുകയായിരുന്നു ഹരിതവിപ്ലവത്തിന്റെ ലക്ഷ്യം ഇതിന്റെ വിജയത്തിനാവശ്യമായ വിധം ബാങ്ക് ദേശസാല്‍ക്കരണം പോലുള്ള വായ്പ്പാ സംവിധാനങ്ങളും കാര്‍ഷിക ഗ്വേഷണ സ്ഥാപനങ്ങളും കാര്‍ഷിക സര്‍വ്വകലാശാലകളും എല്ലാം അടങ്ങുന്ന സ്ഥാപനപരമായ (Institutional )  ചട്ടകൂടുകളും നിലവില്‍ വന്നു. ആത്യന്തികമായി ഇന്ത്യയിലെ  കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍ക്ക്  പരിഷ്കരണപരമായ  ഇടപെടലുകളിലൂടെ  തടയിടാനുള്ള  ഈ ഭരണവര്‍ഗ്ഗ  പരിപാടിക്ക്  ഇടതുപക്ഷക്കാരെന്നവകാശപെടുന്ന  വിഭാഗങ്ങള്‍ പോലും  പിന്തുണക്കുകയുണ്ടായി .

 ഒന്നാം ഹരിത വിപ്ലവത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍  വളരെ  ഗുരുതരമായി ഇന്നും  തുടരുകയാണ്.  പരിസ്ഥിതിക്കും  മണ്ണിനും  ഇണങ്ങാത്തതും  വന്‍‌തോതില്‍  വളം കീടനാശിനി പ്രയോഗത്തില്‍  അധിഷ്ഠിതമായതുമായ ഹരിതവിപ്ലവം  വമ്പിച്ച പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമായി. ഭക്ഷ്യ വിള മേഖലയിലും നാണ്യവിളകൃഷിയിലും രാജ്യമാസകലം  ഇതു പ്രകടമാണ് .  അമേരിക്കന്‍  കാര്‍ഷിക വികസനവകുപ്പ് തയ്യാറാക്കിയ മണ്ണുഗവേഷണവും (soil taxonamy) സിഭവ വിവരശേഖരണവും  വിഭവഭൂപട നിര്‍മ്മാണവുമെല്ലാം  ഇന്ത്യയില്‍ വേരുറപ്പിക്കുന്നതിനും  ഇതുമായി ബന്ധപെട്ട  ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഒരു മാറ്റവുമില്ലാതെ  ഈ രീതികള്‍ പിന്തുടരുന്നതിനും  ഹരിതവിപ്ലവം  വഴിവെച്ചു.

പഞ്ചാബ്, ഹരയാന , യു.പി യുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍  ഗോതമ്പ് ഉദ്പ്പാദനരംഗത്ത് നാമമാത്രമായ  ചില വര്‍ദ്ധനവ് ഒഴിച്ചാല്‍  ഭക്ഷ്യ വിളകളുടെ  ഉല്‍പ്പാദന വര്‍ദ്ധനവില്‍  ഹരിതവിപ്ലവം  കാര്യമായ  ഒരു പങ്കും  വഹിക്കുകയുണ്ടായില്ല . എന്നാല്‍  ഈ പദ്ധതിയുടെ  ഏറ്റവും ഗുരുതരമായ പ്രത്യാഘാതം ഇന്ത്യയിലെ  കര്‍ഷക ജനത നൂറ്റാണ്ടുകളിലൂടെ  വികസിപ്പിച്ചെടുത്ത  വിത്തുകളടക്കമുള്ള മുഴുവന്‍ ജൈവവൈവിധ്യവും  അവര്‍ക്ക് നഷ്ടമായി എന്നത് തന്നെയാണ് .  സാമ്രാജ്യത്വ ഫണ്ടിംഗ് ഏജന്‍സികളായ റോക്ക്ഫെല്ലര്‍ -ഫോര്‍ഡ് ഫൌണ്ടേഷനുകളുടെ  ആഭിമുഖ്യത്തില്‍  മെക്സിക്കോയിiഉം  മനിലയിലും സ്ഥാപിതമായ  ജോതമ്പ് -നെല്ല്  ഗവേഷണ സ്ഥാപനങ്ങളുടെ  അനുബന്ധസ്ഥാപനങ്ങളെന്ന നിലയില്‍  ഇന്ത്യയില്‍  സ്ഥാപിതമായ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളിലൂടെയും  കാര്‍ഷിക സര്‍വ്വകലാശാലകളിലൂടെയും  ഈ രാജ്യത്തിന്റെ  തനത്  വിത്തിനങ്ങള്‍ ഇവിടത്തെ കര്‍ഷകരില്‍ നിന്ന് കവര്‍ന്നെടുക്കുകയും  അമേരിക്കന്‍  സാമ്രാജ്യത്വത്തിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തൂ. ഇന്ത്യയിലെ  ഏകദേശം  30,000 ത്തിലധികം നെല്‍‌വിത്തുകള്‍  ഈ ജൈവചൂഷണത്തിലൂടെ നഷ്റ്റമായെന്നാണ് ഏകദേശ കണക്ക് . ലോകബാങ്കും അമേരിക്കന്‍ നിയന്ത്രണത്തിലുള്ള അന്തരാഷ്ട്രകാര്‍ഷിക സ്ഥാപനങ്ങളും  നടപ്പാക്കിയ  കാര്‍ഷിക പദ്ധതികളിലൂടെ  ഉഷ്ണമേഖല  രാജ്യങ്ങളിലെ  വിത്തിനങ്ങളുടെ  93.5 % അവര്‍ക്ക് നഷ്ടമായെന്നും അമേരിക്കന്‍ നേതൃത്വത്തിലുള്ള  അന്താരാഷ്ട്ര ജീന്‍ ബാങ്കുകളില്‍  ജനിതകപ്ലാസമായി  അത് സമാഹരിക്കപെടുകയും  ചെയ്തുവെന്ന്  കണക്കാക്കപെടുന്നു. ഇന്ത്യയെ  സംബന്ധിച്ചിടത്തോളം  ഇവിടെ  നടപ്പാക്കിയ ഈ ഹരിത വിപ്ലവത്തിന്റെ  മസ്തിഷ്കമെന്നറിയപെടുന്ന  സസ്യശാസ്ത്ര്ജ്ഞനാണ്  സ്വാമിനാഥന്‍  1990 കള്‍  മുതലുള്ള് നവലിബറല്‍ ഘട്ടത്തില്‍  വ്യവസായ് മേഖലയെ ന്നപോലെ  കാര്‍ഷികമേഖലയെയും  സംരാജ്യത്വ ഫൈനാന്‍സ്   മൂലധന്റ്തിന്റെ  പൂര്‍ണ്ണ നിയന്ത്രണത്തിലാക്കാനുള്ള  ആസൂത്രിത നീക്കമാണ്  നടന്നുവരുന്നത് . ലോകവ്യാപാര സംഘടനയുടെ മുഖ്യ അജണ്ടകളിലൊന്നായി  അമേരിക്കന്‍- യൂറോപ്പ്യന്‍   കരുനീക്കങ്ങളുടെ   ഫലമായി  കൃഷിയെ  ഉള്‍പെടുത്തിയതും   ചരിത്രത്തിലാദ്യമായി  ബൌദ്ധികസ്വത്തുന്റെ മേല്‍   കുത്തക ഉറപ്പാക്കുന്ന നിയമങ്ങള്‍ ചെടിക്ലുടെയും മൃഗങ്ങളുടെയും  രംഗത്തേക്ക് കൂടി വ്യാപിപ്പിച്ചതും  ഇതിന്റെ ഭാഗമാണ് .  ലോകവ്യാപാര സംഘടനയുടെ  കാര്‍ഷികകരാറും  ട്രിപ്സ് വ്യവസ്ഥകളും  ഇതുമായി ബന്ധപെട്ടാ‍ണ്  രൂപകല്‍പ്പന്‍ ചെയ്തിട്ടുള്ളത് .ഈ പ്ശ്ചാത്തലത്തിലില്‍ അതീവഗുരുതരമായ  സാമ്പത്തിക പ്ര്തിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വമൂലധനം  ജൈവസാങ്കേതികവിദ്യയെ ഏറ്റവും ലാഭകരമായ  നിക്ഷേപമേഖലകളീലൊന്നായി പരിവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ- അമേരിക്കന്‍ കാര്‍ഷിക കരാറിലൂടെ ഇന്ത്യയില്‍ ഒരു രണ്ടാം ഹരിത വിപ്ലവം ആവിഷ്കരിക്കാന്‍ മന്‍‌മോഹന്‍ സര്‍ക്കാര്‍ അമേരിക്കന്‍ കാര്‍ഷിക  കുത്തകകള്‍ക്ക്  ചുവപ്പ് പരവതാനി വിരിക്കുന്നത്  ഇതെല്ലാമായി ബന്ധപെട്ട്  വിലയിരുത്തപെടേണ്ടതുണ്ട്. ഈ രണ്ടാം ഹരിത വിപ്ലവത്തിന്റെ ചുക്കാന്‍ പിടിക്കുന്ന് അമേരിക്കന്‍ കുത്തകകളായ  മൊണ്‍‌സാന്റോയും കാര്‍ഗിലും മറ്റും ജനിതക് എന്‍‌ജിനീയറിഗിലൂടെ വികസിപ്പിച്ചെടുത്തിട്ടുള്ള  അന്തകവിത്തുകളും  മറ്റും മുമ്പ് സൂചിപ്പിച്ചതുപോലെ ,   ഉപയോഗപെടുത്തിയിട്ടുള്ളത്  ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ  ജൈവ വൈവിധ്യം തന്നെയാണ് .  അമേരിക്കന്‍ വിത്തുകമ്പനികള്‍ക്കും  ഫാര്‍മസ്യൂട്ടിക്കല്‍  കമ്പനികള്‍ക്കും വിത്തുകളുടെ  മേലുള്ള  ആധിപത്യം  ഉറപ്പ് വരുത്തുന്ന  വിധമാണ്  ലോകവ്യാപാര സംഘടയുടെ  ട്രിപ്സ് വ്യവസ്ഥകള്‍  രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നത് നേരത്തെ പറയുകയുണ്ടായല്ലോ. വാസ്തവത്തില്‍  ട്രിപ്സ്  ഉടമ്പടിക്ക്  അന്തിമരൂപം  നല്‍കിയിട്ടുള്ളത്  ആഗോള ജൈവവൈവിധ്യത്തിന്റെ  മേല്‍ അമേരിക്കന്‍ കുത്തക  സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ  1961 ല്‍  രൂപം കൊടുത്ത ‘ പുതിയ സസ്യവൈവിധ്യങ്ങളെ സംബന്ധിക്കുന്ന  അന്താരാഷ്ട്ര സംഘടന’(International Union for the Protection of New Plant Varieties– UPOV) യുടെ  നിബന്ധനകള്‍ പൂര്‍ണ്ണമായും  ഉള്‍പ്പെടുത്തികൊണ്ടാണ്  അതിന്‍ പ്രകാരം  ജൈവസാങ്കേതിക  വിദ്യയുടെയും  ജനിതക  എഞ്ചിനീയറിങ്ങിന്റെയും  പ്രയോഗത്തിലൂടെ രൂപപെടുത്തുകയോ, പരിഷകരിക്കപെടുകയോ രൂപാന്തരത്തിന്  വിധേയമാക്കപെടുകയോ  ചെയ്യുന്ന ചെടികളും  സൂക്ഷ്മ ജീവികളും  ഉള്‍പ്പെടുന്ന ജീവജാലങ്ങളുടെ കാര്യത്തില്‍  കുത്തകകള്‍ക്ക്  വ്യവസായ പേറ്റന്റിന്  തുല്യമായ അവകാശങ്ങള്‍ ലഭിക്കുമന്നതാണ് ട്രിപ്സിന്റെ പ്രസക്തി. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള  പുത്തന്‍ കൊളോണിയല്‍  അമേരിക്കന്‍  ഭരണകൂടം  ആഗോള കൃഷിയിന്‍‌മേല്‍  നടത്തിയ ആസൂത്രിതമായ ഇടപെടലുകള്‍  നിമിത്തം  ഇതര സാമ്രാജ്യത്വ കുത്തകകളെ അപേക്ഷിച്ച് ഇക്കാര്യങ്ങളില്‍ അമേരിക്കന്‍ കുത്തകകള്‍ക്കാണ്  താരതമ്യ നേട്ടമുണ്ടായിട്ടുള്ളത്.

 ഇന്തോ-അമേരിക്കന്‍  കാര്‍ഷിക കരാറിലൂടെ ഇന്ത്യയുടെ  കാര്‍ഷിക മേഖലയില്‍  അമേരിക്കന്‍ ഫിനാന്‍സ് മൂലധനത്തിന്  ഒരു രണ്ടാം ഹരിതവിപ്ലവം  ആവിഷ്കരിക്കാന്‍  മന്മോഹന്‍  സര്‍ക്കാര്‍  സൌകര്യമൊരുക്കുന്നത്  മേല്‍ സൂചിപ്പിച്ച വസ്തുതകളുടെ  പിന്‍ബലത്തിലാണ് . അമേരിക്കന്‍  സാമ്രാജ്യത്വവുമായി  ഇന്ത്യന്‍ ഭരണകൂടം കാര്‍ഷിക രംഗത്ത്  സ്ഥാപിച്ചിട്ടുള്ള  ഒരു ദീര്‍ഘകാല  പദ്ധതിയുടെ  തുടര്‍ച്ച കൂടിയാണ് . വാസ്തവത്തില്‍ , ജൈവസാങ്കേതിക വിദ്യാരംഗത്തും അമേരിക്കന്‍ താല്‍പ്പര്യങ്ങളെ  പോഷിപ്പിക്കുന്ന  നിരവധി ഉടമ്പടികള്‍ രാജീവഗാന്ധിയുടെ കാലത്ത് തന്നെ ഒപ്പ്വെക്കപെട്ടിട്ടുണ്ട്. ‘ശാസ്ത്ര-സാങ്കേതിക വികസനത്തിനായുള്ള  ഗാന്ധി -റീഗന്‍ ഉടമ്പടി’ (GANDHI – REAGAN Science and Technology Initiative), ‘   ഇന്തോ- അമേരിക്കന്‍  വാക്സിന്‍ കരാര്‍,  ഇന്തോ- അമേരിക്കന്‍  സസ്യ ജനിതക വിഭവ പദ്ധതി ‘(Indo_American Plant Genetic Resource Programme) തുടങ്ങിയവ ഉദാഹരണങ്ങളാണ് . ഇതെല്ലാം  സമാഹരിക്കത്തക്കവിധം  അമേരിക്കന്‍  സര്‍ക്കാരും  ഇന്ത്യാ സര്‍ക്കാരും   11 ദശലക്ഷം ഡോളര്‍   വീതം മുടക്കുന്ന  “സസ്യ ജനിതക വിഭവങ്ങള്‍ക്കായുള്ള ദേശീയബ്യൂറോ”(National Bureau of  Plant Genetic Resources–NBPGR) രാജീവ് ഗാന്ധിയുടെ കാലത്ത് തന്നെ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.  ഇതിന്റെ  തുടര്‍ച്ചയും  വികാസവുമെന്ന നിലക്കാണ് മന്‍‌മോഹന്‍ സര്‍ക്കാര്‍  ഇപ്പോള്‍  അമേരിക്കന്‍ സര്‍ക്കാരുമായി  ഒപ്പുവെച്ചിട്ടുള്ള കാര്‍ഷിക കരാറിനെ നോക്കികാണാന്‍ .

 കരാര്‍ പ്രകാരം  മൂന്ന് വര്‍ഷത്തേക്ക് ഇന്ത്യാ ഗവണ്‍‌മെന്റ് മാറ്റിവെച്ചിട്ടുള്ള  350  കോടി രൂപയില്‍ 215 കോടി  രൂപയും  ചെലവഴിക്കേണ്ടത് അമേരിക്കന്‍ കുത്തകകള്‍ക്ക്  ആധിപത്യമുള്ള  ജൈവസാങ്കേതിക വിദ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ്  . ഇക്കാര്യത്തില്‍  അമേരിക്കന്‍  വിദഗ്ദന്മാരും  ഇന്ത്യന്‍ വിദഗ്ദന്മാരും  സഹകരിക്കുമെന്നാണ്  കരാറില്‍ പറയുന്നതെങ്കിലും  ഈ രംഗത്ത്  ഇന്ത്യയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ  അമേരിക്കന്‍  കുത്തകകള്‍ക്ക്  കിഴ്പെടുത്തുന്ന  ഏര്‍പ്പാടാണ്  യഥാര്‍ത്ഥത്തില്‍  അരങ്ങേറുകയെന്നത്  വ്യക്തമാണ് .  അതോടൊപ്പം  ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാരുടെ വൈദഗ്ദ്യം  കുറഞ്ഞചിലവില്‍  അമേരിക്കന്‍ കമ്പനികള്‍ക്ക്  ലഭ്യമാവുകയും ചെയ്യും  ആത്യന്തികമായി   ഇത്  അന്തകവിത്തുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന  മൊണ്‍‌സാന്റോയെ പോലുള്ള  അമേരിക്കന്‍  അഗ്ര് ബിസിനസ്സ്  കമ്പനികളുടെ  ആശ്രിതരാക്കി  ഇന്ത്യന്‍ കര്‍ഷകരെ  മാറ്റുന്നതിലേക്കാവും  നയിക്കുക.

രാജ്യ സുരക്ഷയെ ബാധിക്കുന്ന ,  ഭക്ഷണത്തിന്റെയും  വ്യാവസായിക അസംസ്കൃതപദാര്‍ത്ഥങ്ങളുടെയും കാര്യത്തോടൊപ്പം  രാജ്യത്തെ   65 % ജനങ്ങള്‍ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഈ കാര്‍ഷിക കരാര്‍  നടപ്പാക്കുന്ന പക്ഷം  അതൊരു മഹാ ദുരന്തത്തിലേക്കാവും  രാജ്യത്തെ കൊണ്ടുപോവുക. അമേരിക്കയെ  സംബന്ധിച്ചിടത്തോളം  അവിടത്തെ 3 % ആളുകള്‍ തൊഴിലിനായി ആശ്രയിക്കുന്ന  കൃഷി  സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നത്  ശതകോടികണക്കിന്  ഡോളര്‍  സബ്‌സിഡികളായും  കാര്‍ഷിക സുരക്ഷാപദ്ധതികളിലൂടെയും ചെലവ് ചെയ്തുകൊണ്ടാണ് . ലോകവ്യാപാര സംഘടനയുടേ കാര്‍ഷിക വ്യവസ്ഥകള്‍ ദരിദ്രരാജ്യങ്ങളുടെ മേല്‍  നിര്‍ബന്ധ പൂര്‍വ്വം  അടിച്ചേല്‍പ്പിക്കുന്ന  അമേരിക്ക ആഗോള വിപണിയില്‍നിന്നുള്ള മത്സരത്തില്‍നിന്നും അതിന്റെ കൃഷിയെ  സംരക്ഷിച്ചുനിര്‍ത്താന്‍  ‘ഗ്രീന്‍ ബോക്സ് ’ ,  ‘ ബ്ലൂ ബോക്സ് ’  തുടങ്ങിയ ലേബലുകളില്‍  ഒട്ടേറേ പരിരക്ക്ഷകളാണ്  ഏര്‍പ്പെടുത്തിയിട്ടുള്ളത് . എന്നാല്‍  ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്ക്  നല്‍കിപോന്നിരുന്ന  നാമമാത്രമായ  സബ്‌സിഡികള്‍ പോലും  ലോകബാങ്കിന്റെയും , ലോകവ്യാപാര സംഘടനയുടെയും  സമ്മര്‍ദ്ധഫലമായി  ഇല്ലാതാക്കിയതിന്റെ തുടര്‍ച്ചയായിട്ടാണ്  രാജ്യദ്രോഹകരമായ  ഇന്തോ-അമേരിക്കന്‍ കാര്‍ഷിക കരാറില്‍  മന്‍‌മോഹന്‍ സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നു കൂടി തിരിച്ചറിയേണ്ടതുണ്ട്.

ഇന്തോ‌- അമേരിക്കന്‍  കാര്‍ഷിക കരാറിലൂടെ  രണ്ടാം ഹരിത വിപ്ലവത്തിനും  സ്വാമിനാഥന്റെ ഭാഷയില്‍ പറഞ്ഞാല്‍  “നിത്യഹരിത വിപ്ലവത്തിനും“   കരുനീക്കങ്ങള്‍  നടക്കുന്ന  ഇന്നത്തെ ചരിത്ര സാഹചര്യം ഒന്നാം ഹരിത വിപ്ലവ കാലഘട്ടത്തില്‍നിന്നു   തുലോം വ്യത്യസ്തമാണെന്ന് ചൂണ്ടികാട്ടേണ്ടിയിരിക്കുന്നു.  1960 കളിലാരംഭിച്ച  ഒന്നാം ഹരിത വിപ്ലവം  നെഹ്രുവിയന്‍  ക്ഷേമരാഷ്ട്ര നയങ്ങള്‍  രൂപം കൊടുത്ത പൊതുമേഖലയുടെ ചട്ടക്കൂടിനകത്താണ്  ആവിഷ്കരിക്കപെട്ടത്.  കേന്ദ്ര ക്രിഷിമന്ത്രാലയം മുതല്‍  പ്രാദേശിക കൃഷിഭവനുകള്‍ വരെ  വ്യാപിച്ചുകിടക്കുന്ന  പൊതുമേഖലാ സംവിധാനത്തില്‍  ഇടപെടാന്‍  ഇതു പലപ്പോഴും  സര്‍ക്കാരിന്  അവസരം നല്‍കിയിരുന്നു. എന്നാല്‍  രണ്ടാം ഹരിത വിപ്ലവത്തിന്  മന്മോഹന്‍ സര്‍ക്കാര്‍  പാതയൊരുക്കുന്നത്  പൊതുമേഖല സംവിധാനങ്ങളടക്കം  എല്ലാ കാര്‍ഷിക പരിരക്ഷകളും  തകര്‍ത്ത്  ആഗോള ഊഹമൂലധന ശക്തികളുടെയും  അഗ്രി-ബിസിനസ്സ് കുത്തകകളുടെയും         നീരാളിപിടുത്തത്തില്‍  ഇന്ത്യയുടെ കൃഷിയെ  അകപെടുത്തിയ പശ്ചാത്തലത്തിലാണ് . ഒന്നും രണ്ടും  ഹരിത വിപ്ലവങ്ങള്‍  അമേരിക്കന്‍ സംരാജ്യത്വത്തിന്റെ കാര്‍മ്മികത്വത്തില്‍ തന്നെ  ആവിഷ്കരിക്കപെടുമ്പോള്‍   ആദ്യത്തേതിന്  ഒരു മാനവിക മുഖം മൂടി ഉണ്ടായിരുന്നുവെന്ന്  ചൂണ്ടികാട്ടാനാണ്  ഇവിടെ ശ്രമിക്കുന്നത് . ആ നിലക്ക് ചരിത്രാവര്‍ത്തനത്തെ  സംബന്ധിച്ച  മാര്‍ക്സിസ്റ്റ് നിലപാട്  വ്യക്തമാക്കുന്നത് പോലെ  , ഈ രണ്ടാം ഹരിത വിപ്ലവം  ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമല്ലാതെ  മറ്റൊന്നുമല്ല. ഇത് തിരിച്ചറിയാന്‍  പുരോഗമനജനാധിപത്യ  ശക്തികളുടെ ഭാഗത്ത്നിന്നുണ്ടാകുന്ന വീഴ്ച്ച ഗുരുതരമായ  പ്രത്യാഘാതങ്ങളാവും രാജ്യത്തുണ്ടാക്കുക.

 പി.ജെ. ജെയിംസ്.

മഹാനായ അയ്യങ്കാളി

മഹാനായ അയ്യങ്കാളിയുടെ സമരപാതയില്‍ മുന്നേറുക.

പി.ജെ.ജെയിംസ്.

ayyankali_statue.jpg                                                                           ayanakaali-ekm1.gif    അയ്യങ്കാളി സമരശതാബ്ദി എറണാകുളം

കെ.എന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.                                                                                                             

19 നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ നിന്ന് തുടങ്ങി 20 ആം     നൂറ്റാണ്ടിന്റെ  പൂര്‍വ്വാര്‍ദ്ധത്തില്‍ അവസാനിക്കുന്ന ഒരു നൂറ്റാണ്ടു കാലം  മാനവചരിത്രത്തെ സംബന്ധിച്ചിടത്തോളം  സംഭവബഹുലമാണ് .  ലോകത്തെ മാറ്റിമറിച്ച സുപ്രധാന സംഭവങ്ങള്‍‍ക്ക്    വഴിവെച്ച ഈ കാലഘട്ടത്തിലൂടെയാണ്  മഹാനായ അയ്യങ്കാളി (1863-1941) നടന്നുനീങ്ങിയത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉച്ഛസ്ഥായിയിലായിരുന്ന 19 -ആം നൂറ്റാണ്ടിന്റെ അവസാനവും  20-ആം നൂറ്റാണ്ടിന്റെ ആരംഭവും  കേരളത്തെ  സവര്‍ണ്ണ ജന്മിത്വം  ഭ്രാന്താലയമാക്കി മാറ്റിയിരുന്നു.

ഇന്ത്യയിലെ മറ്റെല്ലാപ്രദേശങ്ങളെയുംകാള്‍ ജാതിവ്യവസ്ഥയും ജന്മിമേധാവിത്വവും അതികഠിനമായിരുന്ന  കേരളത്തെ അതില്‍നീന്ന് കൈപിടിച്ചുയര്‍ത്തുന്നതില്‍ അദ്വിതീയമായ പങ്കുവഹിച്ച നവോത്ഥാന സമരനായകനായിരുന്നു   അയ്യങ്കാളി .  നൂറ്റാ‍ണ്ടുകളായി എല്ലാ മനുഷ്യാവകാശങ്ങളും   നിഷേധിക്കപെട്ട് മൃഗപ്രായരായി ജീവിച്ച കേരളത്തിലെ  അധ:സ്ഥിത- ദളിത് ജനതയുടെ മോചനത്തിനും മുന്നോട്ടുപോക്കിനും വേണ്ടി വിട്ടുവീഴ്ച്ചയില്ലാതെ ധീരതയോടെ പോരാടിയ നവോത്ഥാനനേതാവും  സമൂഹ്യപരിഷ്കര്‍ത്താവുമാണ് അദ്ദേഹം . അധ:സ്ഥിത ജനതയുടെ  അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനും സംരക്ഷിക്കാനും വേണ്ടി സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും പടപൊരുതുകയും , ആ പ്രക്രിയയലൂടെ  കേരളത്തിന്റെ സാമൂഹ്യഘടനയെ  ഉഴുതുമറിക്കുകയും ,  അതുവഴി കേരളചരിത്രത്തിലെ  പുരോഗമനധാരയില്‍ നിര്‍ണ്ണായകമായ ഇടം കണ്ടെത്തുകയും  ചെയ്ത അയ്യങ്കാളിയെ ,   പക്ഷേ ചരിത്രരചനയിലെ  സവര്‍ണ്ണാഭിമുഖ്യം  അവഗണിക്കുകയാ‍ണുണ്ടായതെന്നത് വസ്തുതയാണ് . 

ജീവിതവും  സമരവും

 1863   ആഗസ്റ്റ് 28 നു വെങ്ങാനൂരില്‍ അയ്യങ്കാളി  ജനിക്കുമ്പോള്‍  അച്ഛനായ  അയ്യന്‍ അഞ്ചേക്കറിന്റെ  ഉടമയായിരുന്നു.  കാടുവെട്ടിതെളിച്ച് നല്‍കിയതില്‍ സന്തുഷടനായ ജന്മി നല്‍കിയ ഭൂമിയായിരുന്നു അത് . അന്നത്തെ സാഹചര്യത്തില്‍  തികച്ചും യാദൃശ്ചികമായ ഒരു സംഭവമായിരുന്നു ഇത് .  എന്നാല്‍  ഈ യാദൃശ്ചികത യുവാവായ അയ്യങ്കാളിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്  അടിത്തറയാകുകയാണുണ്ടായത് .  അടിമകളും  അയിത്തരുമായ ജനങ്ങളില്‍ ഒരാളായിരുന്നെങ്കിലും  മറ്റു അടിമകള്‍ക്കില്ലാത്ത  അവകാശബോധവും  തന്റേടവും  അയ്യങ്കാളീക്കുണ്ടാകാന്‍ ഇതും ഒരു  കാരണമായിരുന്നു.  പുലയനായി ജനിച്ചതിന്റെ പേരില്‍  അക്ഷരജ്ഞാനം  നിഷേധിക്കപെട്ടിട്ടും  വളരെ ചെറുപ്രായത്തില്‍ തന്നെ  തന്റെ  ചുറ്റുമുള്ള  സുഹൃത്തുക്കളെ സംഘടിപ്പിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.  തന്റെ സ്വതസിദ്ധവും നൈസര്‍ഗ്ഗികവുമായ കഴിവുകള്‍ക്കും വാസനകള്‍ക്കുമൊപ്പം അന്നത്തെ ചരിത്രസാഹചര്യങ്ങളും അയ്യങ്കാളിയില്‍ സ്വാധീനം ചെലുത്തുകയുണ്ടായി.

സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍

പൊതു നിരത്തുകള്‍ സവര്‍ണ്ണര്‍ക്ക് മാത്രമായിരുന്ന  അക്കാലത്ത് അയ്യങ്കാളീ നടത്തിയ ആദ്യത്തെ സമരം  പൊതുവഴിയിലൂടെയുള്ള  ദളിതരുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതായിരുന്നു.യാഥാസ്തിതികശക്തികളെ ചെറുത്തു തോല്‍പ്പിച്ചുകൊണ്ട് മാത്രമേ സഞ്ചാരസ്വാതന്ത്ര്യം പിടിച്ചെടുക്കാന്‍ കഴിയൂ എന്ന് ബോദ്ധ്യപെട്ട അദ്ദേഹം അന്ന് നിലവിലിരുന്ന സാമൂഹ്യവിലക്കുകളെ  പരസ്യമായി വെല്ലുവിളിക്കാന്‍ തീരുമാനിച്ചതിന്റെ  പരിണതിയായിരുന്നു,   സുപ്രസിദ്ധമായ വില്ലുവണ്ടിസമരം . 1893-ലായിരുന്നു ഇത് .

എല്ലാ എതിര്‍പ്പുകളെയും ഭീഷണികളെയും അവഗണിച്ചുകൊണ്ട് ഒരു വില്ലുവണ്ടി വിലക്ക് വാങ്ങി സവര്‍ണ്ണര്‍ക്കു മാത്രം അനുവദിക്കപെട്ടിരുന്ന നിരത്തിലൂടെ സഞ്ചരിക്കുകയും എതിര്‍ത്തവരെ കായികമായി ചെറുക്കുകയും ചെയ്തു . അടിമകളും അധ:സ്ഥിതരുമായി ജനിച്ച ആളുകള്‍ക്ക് അന്ന് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല ഇത് .  വഴി  നടക്കുവാനുള്ള അവകാശമടക്കം അവസരസമത്വം മേല്‍ജാതിക്കാരുടെ ഔദാര്യമല്ലെന്നും പോരാടി നേടേണ്ടതാണെന്നുമുള്ള നിലപാടായിരുന്നു അദ്ദേഹത്തിന്റേത് . 1893 ല്‍ ആരംഭിച്ച സഞ്ചാരസ്വാതന്ത്ര്യത്തിന്   വേണ്ടിയുള്ള സമരം 1898 കാലത്ത് വളരെ സജീവമായി മുന്നോട്ട് വന്നു, ആ വര്‍ഷം ആറാലുമ്മൂട്, ബാലരാമപുരം , ചാലിയത്തെരുവ്, കഴകൂട്ടം , കണിയാപുരം , തുടങ്ങിയ സ്ഥലങ്ങളില്‍ അയ്യങ്കാളിയുടെ  നേതൃത്വത്തില്‍ അധ:സ്ഥിതര്‍ പൊതുനിരത്തുകളിലൂടെ സഞ്ചരിക്കുകയുണ്ടായി .  സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം  സവര്‍ണ്ണഗുണ്ടകള്‍ എതിര്‍പ്പുമായി രംഗത്ത് വരികയും അതു വമ്പിച്ച ലഹളകളിലേക്ക് നയിക്കുകയും ചെയ്തു. സമ്പത്തിന്റെയും അധികാരത്തിന്റെയും പിന്‍ബലമുണ്ടായിരുന്ന സവര്‍ണ്ണരില്‍നിന്നും ദളിതര്‍ക്ക് കടുത്ത   മര്‍ദ്ദനം ഏല്‍ക്കേണ്ടിവരിക   മാത്രമല്ല വന്‍‌തോതില്‍ ദളിത് കുടിലുകളും മാടങ്ങളും തകര്‍ക്കപെടുകയും ചെയ്തു . സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി അയ്യങ്കാളിയുടെ  നേതൃത്വത്തില്‍ നടന്ന ഏറ്റവും പ്രധാനപെട്ട  സമരങ്ങളിലൊന്നു 1912 നെടുമങ്ങാട്   ചന്തയില്‍ നടന്നതാണ് . ശ്രീമൂലം പ്രജാസഭ മെംബര്‍ ആയിരിക്കെയാണ് അദ്ദേഹം ഈ സമരത്തിന് നേതൃത്വം നല്‍കിയത് . അവകാശങ്ങള്‍ ആരും വിളിച്ചു തരികയില്ല . അവ നേടിയെടുക്കണം എന്ന്  പ്രഖ്യാപനവുമായി സാധനങ്ങള്‍ വാങ്ങാനോ വില്‍ക്കാനോ അവകാശമില്ലാതിരുന്ന  അയിത്ത  ജനതയെ സംഘടിപ്പിച്ചുകൊണ്ട് അയ്യങ്കാളി  നെടുമങ്ങാട് ചന്തയിലേക്ക് കടന്നു ചെല്ലുകയും വിലചോദിച്ച് സാധനങ്ങള്‍ വങ്ങാനും ശ്രമിച്ചു. ഇതാകട്ടെ വമ്പിച്ച ലഹളകളിലേക്ക് നയിച്ചു എന്നാല്‍ ഈ ലഹളയോടെ ദളിതര്‍ക്കു ചന്തയില്‍ പോയി സാധങ്ങള്‍ വാങ്ങാനുള്ള  അവകാശം സ്ഥാപിക്കപെടുകയാണുണ്ടായത്

വിദ്യാഭ്യാസ അവകാശത്തിനുവേണ്ടിയുള്ള സമരം

അധ:സ്ഥിതര്‍  ജനനം കൊണ്ടുതന്നെ അക്ഷരജ്ഞാനം നിഷേധിക്കപെട്ടവരായിരുന്നു. മറ്റു കാര്യങ്ങള്‍കൊപ്പം ഇതിനെ സംബന്ധിച്ചും അയ്യങ്കാളി ചെറുപ്പം മുതലേ  ഉത്ക്കണ്ഠാകുലനായിരുന്നു, സവര്‍ണ്ണര്‍  അവരുടെ കുട്ടികള്‍കൊപ്പം ദളിത് കുട്ടികളെ ഇരുത്തി പഠിപ്പിക്കാന്‍ തയ്യാറല്ലായിരുന്നു.  വഴിനടക്കാനുള്ള പോരാട്ടത്തോടൊപ്പം  വിദ്യാഭ്യാസ അവകാശപോരാട്ടത്തിനും തയ്യാറാകാന്‍ ഇത് മഹാനായ അയ്യാങ്കാളിയെ നിര്‍ബന്ധിതനാക്കി.  ഇതിന്റെ തുടക്കമെന്നോണം  1904 ല്‍ തന്നെ അദ്ദേഹം അധ:സ്ഥിത കുട്ടികള്‍ക്കായി ഒരു കുടിപ്പള്ളീകൂടം സ്ഥാപിക്കുന്ന പ്രക്രിയയിലേര്‍പ്പെട്ടു.  ഇതിന്റെ തുടര്‍ച്ചയായിട്ടാണ്  1905 -ല്‍  വെങ്ങാനൂരില്‍  അധ:സ്ഥിതര്‍ക്കു സ്വന്തമായി ആദ്യത്തെ കുടിപ്പള്ളികൂടം കെട്ടിയുണ്ടാക്കിയത് . എന്നാല്‍  കേരളത്തിലെ  അധ:സ്ഥിതരുടെ  ആദ്യത്തെ ഈ വിദ്യാലയം അന്നു രാത്രി തന്നെ സവര്‍ണ്ണര്‍ തീവെച്ചു നശിപ്പിച്ചു. പക്ഷേ  തിരിച്ചടികളില്‍ പതറാത്ത്    അയ്യങ്കാളീയുടെ നേതൃത്വത്തില്‍  അത് വീണ്ടും കെട്ടിപൊക്കി  സ്ഥായിയായി നിലനിര്‍ത്തുകയാണുണ്ടായത് . എന്നാല്‍  ദളിതര്‍ക്ക്  സ്കൂള്‍ പ്രവേശനം  അനുവദിക്കുന്നതില്‍  സവര്‍ണ്ണര്‍ക്കുള്ള എതിര്‍പ്പ് രൂക്ഷമാവുകയും  അതോടൊപ്പം  അയ്യങ്കാളീയുടെ ഇടപെടല്‍ ശക്തമാവുകയും ആണുണ്ടായത്.  ഇതിലേറ്റവും  പ്രധാനപെട്ടത് സാധുജനപരിപാലന സംഘത്തിലൂടെ സ്കൂള്‍പ്രവേശനത്തിനുവേണ്ടി അദ്ദേഹം നടത്തിയ  സമരങ്ങളാണ് .

സവര്‍ണ്ണരുടെ  അതിശക്തമായ എതിര്‍പ്പിനിടയിലും 1910 മാര്‍ച്ച്  ഒന്നിന് അന്നത്തെ ദിവാനായിരുന്ന  രാജഗോപാലാചാരിയെ കൊണ്ട് അധ:സ്ഥിതര്‍ക്ക്  സ്കൂള്‍പ്രവേശന ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിഞ്ഞത് അയ്യങ്കാളിയുടെ ശ്രമഫലമായിട്ടായിരുന്നു.  സവര്‍ണ്ണരുടെ  കുട്ടികള്‍കൊപ്പം  അവര്‍ണ്ണരുടെ  കുട്ടികളും ഇരുന്നു പഠിക്കുന്നതിന്  നിയമപരമായ പിന്‍ബലം നല്‍കിയ ഈ ഉത്തരവിനെ

 “ കുതിരയേയും പോത്തിനെയും ഒരേ നുകത്തില്‍ കെട്ടുന്നതിനോട്  “  

ഉപമിക്കുകയാണ്  സവര്‍ണ്ണാധിപത്യം കൈവിട്ടിട്ടില്ലാത്ത അന്നത്തെ പ്രമുഖ പത്രപ്രവര്‍ത്തകര്‍ പോലും ചെയ്തത് .  സര്‍ക്കാരിന്റെ ഉത്തരവുണ്ടായിട്ടും  അവര്‍ണ്ണരെ വിദ്യാലയങ്ങളില്‍ പ്രവേശിപ്പിക്കാന്‍  സവര്‍ണ്ണരും അവരുടെ ഉദ്യോഗസ്ഥ മേധാവികളും തയ്യാറായില്ല. ഭരണാധികാരികളു;ടെ  ഔദാര്യത്തിനപ്പുറം  പോരാട്ടത്തിലൂടെ തന്നെ  ഇതും നേടിയെടുക്കണമെന്ന ഉത്തമബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ്  1914 -ല്‍ പഞ്ചമി യെന്ന എന്ന  പെണ്‍കുട്ടിയെ , സവര്‍ണ്ണ മേധാവികള്‍ക്കേതിരെ  ബലപ്രയോഗം നടത്തി ഊരട്ടമ്പലം  സ്കൂളില്‍ അദ്ദേഹം  കയറ്റി ഇരുത്തിയത്. ഇത് സവര്‍ണ്ണ ഗുണ്ടകളും  അവര്‍ണ്ണരും തമ്മില്‍ സ്കൂള്‍ മുറ്റത്ത് വലിയ ഏറ്റുമുട്ടലിന് കാരണമാകുകയും ചെയ്തു. അന്ന് രാത്രി സവര്‍ണ്ണര്‍ ആ സ്കൂള്‍ തീവെക്കുകയും ചെയ്തു.

സാധുജന പരിപാലനസംഘം

തന്റെ പ്രവര്‍ത്തനങ്ങളുടെ  ആരംഭദശയില്‍ത്തന്നെ  സംഘടനയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ അയ്യങ്കാളി  1907 -ല്‍ വെങ്ങാനൂരില്‍ വെച്ച്  അധ:സഥിത ജനതയുടെ  സംഘടനയെന്ന നിലയില്‍  സാധുജനപരിപാലന  സംഘത്തിന് രൂപം നല്‍കി.  രൂപീകരണ കാലം മുതല്‍ ‍വിദ്യാലയ പ്രവേശനത്തിനാണ്   സംഘം ഊന്നല്‍ നല്‍കിയത് . 1907 -ല്‍ സാധുജനപരിപാലന സംഘം സ്ഥാപിതമാവുമ്പോള്‍ വിദ്യാഭ്യാസ‍മുള്ള ദളിതര്‍ തിരുവിതം കൂറില്‍ മിക്കവാറും ഇല്ല്ലായിരുന്നുവെന്ന് പറയാം എന്നാല്‍ അയ്യങ്കാളിയുടെയും സഘത്തിന്റെ യും പ്രവര്‍ത്തനഫലമായി 10 വര്‍ഷം  കൊണ്ട് 17000 -ല്‍ പരം ദളിതര്‍  വിദ്യാഭ്യാസം നേടിയവരായി  മാറി 1916 നും 1917 നും ഇടയില്‍ ദളിതരുടെ ഇടയില്‍ എഴുത്തും വായനയും അറിയാവുന്നവരുടെ എണ്ണത്തില്‍ 62.9 % വര്‍ദ്ധനവാണ്   ഉണ്ടായത് .

 അയിത്തത്തിനെതിരായ പോരാട്ടത്തില്‍ , അറിവുമുള്ള ഒരു സമൂഹ്യവിഭാഗമായി ദളിതരേ ഉയര്‍ത്തികൊണ്ടുവരുന്നതില്‍ ആശയപ്രചാരണത്തിനുള്ള പ്രാ‍ധാന്യം  മറ്റാരെകാളും തിരിച്ചറിഞ്ഞ ആളാണ്   അയ്യങ്കാളി  . അതിന്‍ പ്രകാരം 1913 ല്‍ സാധുജന പരിപാലനസംഘത്തിന്റെ മുഖപത്രമെന്ന നിലയില്‍  ‘സാധുജനപരിപാലിനി’ എന്ന മാസിക പ്രസിദ്ധീകരണമാരംഭിച്ചു. അന്നത്തെ ചരിത്ര സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ കേരളത്തിന് മാത്രമല്ല ഇന്ത്യക്കാകെ അഭിമാനിക്കാവുന്ന ഒരു മാതൃകയും മഹാനേട്ടവുമായി വേണം ഇതിനെ വിലയിരുത്താന്‍ .വാസ്തവത്തില്‍ സാധുജനപരിപാലന സംഘരൂപീകരണവും , സംഘടനാരംഗത്തും ആശയരംഗത്തും അതു വഹിച്ച പങ്കുമാണ്  അധ:സ്ഥിത ജനതയുടെ അനിഷേധ്യ നേതാവായി അയ്യങ്കാളി തിരുവിതാംകൂറിലാകെ അംഗീകരിക്കപെടുന്നതിന്   ഇടയാക്കിയത് .

കേരളത്തിലെ ആദ്യത്തെ കാര്‍ഷിക വിപ്ലവ സമരം

മണ്ണില്‍ പണിയെടുത്തിരുന്നവര്‍ അടിമകളും,  കന്നുകാലികള്‍ക്കൊപ്പം ചന്തയില്‍ വില്‍ക്കപെടുന്നവരും ആയിരിക്കുകയും സംഘടനയേയും മനുഷ്യാവകാ‍ശത്തെയും സംബന്ധിച്ച അവബോധം പൊതു  സമൂഹത്തില്‍  ഒട്ടും വേരോടാതിരിക്കുകയും ചെയ്ത കാലത്ത്  മഹാനായ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ തിരുവിതാംകൂറില്‍ ഒരു വര്‍ഷകാലം  (1907-08 )  നീണ്ടുനിന്ന അധ:സ്ഥിതരുടെ സമരം ചരിത്രത്തിലാദ്യത്തേതാണ്  അടിമകളെപോലെ ഭൂമിയില്‍ പണിയെടുക്കാ‍ന്‍ തയ്യാറല്ലെന്ന്  പ്രഖ്യാപിച്ചുകൊണ്ട് , മണ്ണിന്റെ മക്കള്‍ നടത്തിയ ഈ പ്രക്ഷോഭം , നിസ്സാരകാര്യങ്ങളുടെ പേരുപറഞ്ഞ് ദളിതരെ  അതിക്രൂരമായി മര്‍ദ്ദിച്ചു പോന്നിരുന്ന സവര്‍ണ്ണജന്മികളെ കൂടുതല്‍ പ്രകോഭിപ്പിച്ചു .

‘ കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ പാടത്ത് പണിചെയ്യാന്‍ തയ്യാറല്ലെന്ന്

അയ്യങ്കാളിയുടെ പരസ്യ പ്രഖ്യാപനത്തോടെ ആരംഭിച്ച ഈ സമരം ക്രമേണ അധ:സ്ഥിതരെ അടിമകളായി കണക്കാക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നും , പൊതുവഴികളിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം  അനുവദിക്കണമെന്നതും അടക്കമുള്ള ഒട്ടേറെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പടര്‍ന്നുപിടിച്ചു.   എല്ലാ ആവശ്യങ്ങളും അനുവദിച്ചുകിട്ടും വരെ ജന്മിമാരുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനവുമായി സമരം മുന്നോട്ടുപോയി ജന്മിമാരാകട്ടെ   നായര്‍ പ്രമാണിമാരായ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും പിന്തുണയോടെ ദളിതരെ മര്‍ദ്ദിക്കാനും ആരംഭിച്ചു . അടിയാന്മാരുടെ അധ്വാനം കൊണ്ട് വീട്ടിലെ അറകളില്‍ ധാന്യം സംഭരിച്ചുവെച്ചിരുന്ന സവര്‍ണ്ണജന്മികള്‍ക്ക് തുടക്കത്തില്‍ ബുദ്ധിമുട്ടില്ലായിരുന്നു. എന്നാല്‍ അന്നന്നത്തെ അധ്വാനം കൊണ്ട് മാത്രം ജീവന്‍ നിലനിര്‍ത്തിപോന്നിരുന്ന മണ്ണിന്റെ മക്കളു’ടെ സ്ഥിതി ഊഹിക്കാവുന്നതേ ഉള്ളൂ. എന്നിട്ടും അവര്‍ അയ്യങ്കാളിയുടെ സമരനേതൃത്വത്തില്‍ ഉറച്ചുനിന്നു.

നിവൃത്തിയില്ലാതെ ചില നായര്‍ പ്രമാണിമാര്‍ കൃഷിപണിക്ക് തയ്യാറായി ഇതേപറ്റി ,

“ ഒരു പുലയി ഒരു ദിവസംകൊണ്ട് ചെയ്തുതീര്‍ക്കുന്ന ജോലി ആറ് നായന്മാര്‍ ഒരു ദിവസം കൊണ്ട് വളരെ ബുദ്ധിമുട്ടി ചെയ്യേണ്ടതായി വന്നുവെന്നും ചെളിയിലും വെള്ളത്തിലും നിന്നതിനാല്‍ അവര്‍ക്ക് രോഗം പിടിപെട്ടുവെന്നും ” 

 1916 -ല്‍ അയ്യങ്കാളിതന്നെ  പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടുണ്ട്. ഒരു വര്‍ഷത്തിലേറെ കാലം നീണ്ടുനിന്ന ഈ സമരം ഒടുവില്‍ തിരുവിതാംകൂര്‍ ദിവാന്‍ കൂടി പങ്കെടുത്ത് ഒരു ഒത്തു തീര്‍പ്പ് ചര്‍ച്ചയ്യിലൂടെയാണ് ശമിച്ചത്. സഞ്ചാരസ്വാതന്ത്ര്യം , സ്കൂള്‍പ്രവേശനം , പണിസ്ഥലത്തെ അവകാശങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ അനുഭാവപൂര്‍ണ്ണമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍‌വലിച്ചതെങ്കിലും  , ഇവക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ തുടരുകതന്നെ ചെയ്തു. 

പ്രജാസഭയിലെ ഇടപെടലുകള്‍ 

1911 ഡിസംബര്‍ 5-ലെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഗസറ്റിലാണ്  അയ്യങ്കാളിയെ ശ്രീമൂലം  പ്രജാസഭയിലേക്ക്  നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടുള്ള ഉത്തരവ് പ്രസിദ്ധീകരിച്ചത്. 1912 മുതല്‍ 1933 വരെ  തുടര്‍ച്ചയായി 22 വര്‍ഷം  അദ്ദേഹം പ്രജാസഭാ മെംബറായിരുന്നു.  ശ്രീമൂലം പ്രജാസഭയുടെ പ്രവര്‍ത്തനചരിത്രത്തില്‍  അധ:സ്ഥിത ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി   അയ്യങ്കാളി നടത്തിയ  ഇടപെടലുകളോട്  താരതമ്യം ചെയ്യാവുന്നതായി പില്‍ക്കാല ചരിത്രത്തിലൊന്നും  ഉണ്ടായിട്ടില്ല. പ്രജാസഭാമെമ്പറെന്ന നിലയില്‍  ഏറ്റവും  പിന്നണിയില്‍  കിടക്കുന്ന അധ:സ്ഥിതരുടെ ആവശ്യങ്ങളും  അവകാശങ്ങളും  സക്കാ‍രിന്റെ മുന്നിലെത്തിക്കുന്നതിലും  അവ നേടിയെടുക്കുന്നതിലും സ്തുത്യര്‍ഹമായ പങ്കാണ്‍ വഹിച്ചത്. ഇന്ത്യയിലെ  പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ പ്രാരംഭദശയിലായിരുന്ന കാലത്താണ്  ഔപചാരിക വിദ്യാഭ്യാസത്തിന്റെ പരിമിതികളെ  പോലും മറികടന്നുകൊണ്ട്   ദളിതരുടെ ജീവിതപ്രശ്നങ്ങളും  ബുദ്ധിമുട്ടുകളും ഭരണശ്രദ്ധയില്‍ കൊണ്ടുവരാന്‍  അദ്ദേഹം  ശ്രമിച്ചത്  ഇതിനിടയില്‍  അധ:സ്ഥിതരെ സംഘടിപ്പിച്ചുകൊണ്ട് പ്രത്യക്ഷസമരങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. അനാരോഗ്യം മൂലം  തനിക്ക്  പ്രജാസഭ മെമ്പറെന്ന നിലയില്‍  ഉത്തരവാദിത്വങ്ങള്‍  നിറവേറ്റാന്‍  കഴിയില്ലെന്ന്   ബോദ്ധ്യപെട്ട  സന്ദര്‍ഭത്തില്‍ ആണ്  1933  ഫെബ്രുവരിയില്‍  മരിക്കുന്നതിനും  8 വര്‍ഷം മുന്‍പ്  ആ സ്ഥാനം  അദ്ദേഹം  വെച്ചൊഴിഞ്ഞത്.

നീണ്ട  22  വര്‍ഷത്തിനുള്ളില്‍  ശ്രീമൂലം   പ്രജാസഭയില്‍ അദ്ദേഹം  നടത്തിയ പ്രസംഗങ്ങളെ സംബന്ധിച്ച് ഒരു വിഗഹ വീക്ഷണം  ഈ സന്ദര്‍ഭത്തില്‍  ഏറെ പ്രസക്തമാണ് .  1912  ഫെബ്രുവരി  27 നു  നടത്തിയ  ആദ്യത്തെ  പ്രസംഗത്തില്‍ ദളിതര്‍ക്ക്  കൃഷിചെയ്യാന്‍  ഭൂമി നല്‍കണമെന്ന ആവശ്യമാണ്  അദ്ദേഹം മുന്നോട്ട് വെച്ചത്. അടിമത്വത്തില്‍നിന്നുള്ള  അധ:സ്ഥിതരുടെ  മോചനത്തിന്  ഉള്ള യഥാര്‍ത്ഥ  പരിഹാരം  ഭൂമിയിന്മേലുള്ള  ഉടമാവകാശമാണെന്ന അദ്ദേഹത്തിന്റെ  ഉത്തമബോദ്ധ്യത്തില്‍ നിന്നാണ് പ്രജാസഭയിലെ  കന്നി പ്രസംഗത്തില്‍  ഇത് കേന്ദ്രവിഷയമായി അദ്ദേഹം ഉന്നയിച്ചത്. ഈ ആവശ്യം  കൂടുതല്‍ ശക്തിയായി  1920  ഫെബ്രുവരി  24 നും  1924  ഫെബ്രുവരി  25 നും നടത്തിയ പ്രസംഗങ്ങളില്‍ അയ്യങ്കാളി ആവര്‍ത്തിക്കുന്നതായി കാണാം  അദ്ദേഹത്തിന്റെ  നിരന്തര ഇടപെടലുകളുടെ  ഫലമായാണ്  രേഖകള്‍ പ്രകാരം ദളിതര്‍ക്ക് നാമമാത്രമായ തോതിലാണെങ്കിലും  ഭൂമി പതിച്ചു കൊടുക്കുന്നതിനുള്ള  ശ്രമങ്ങള്‍  1919 മുതല്‍ തിരുവിതാം കൂറില്‍  ആരംഭിക്കുന്നത് . ഇങ്ങനെ  ലഭിച്ച ഭൂമി പലയിടത്തും  സവര്‍ണ്ണരും  കൃസ്ത്യന്‍ പ്രമാണിമാരും  പിടിച്ചെടുത്തതായും അയ്യങ്കാളി  അവിടങ്ങളില്‍ ഇടപെട്ടതായും രേഖകളുണ്ട്. ഉദാഹരണത്തിന്‍ 1921 -ല്‍ എരുമേലിക്കടുത്ത് ദളിതര്‍ക്ക്  അനുവദിച്ച സ്ഥലം  സവര്‍ണ്ണക്രൈസ്തവര്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന്  അയ്യങ്കാളി നേരിട്ടെത്തി  അത് തിരിച്ച്പിടിക്കുകയായിരുന്നു.  അതിന് വേണ്ടി  നടത്തിയ സമരം  എണ്ണൂറാം വയല്‍ ലഹള എന്ന പേരിലാണ്  അറിയപ്പെടുന്നത്.

 പ്രജാസഭയില്‍ ഒരു വേള ,   അദ്ദേഹം  ഏറ്റവുമധികം   പ്രസംഗിച്ചിട്ടുള്ളത് വിദ്യാഭ്യാസത്തിനും  അവസരസമത്വത്തിനും വേണ്ടിയാണെന്നും പറയാം  1912  മാര്‍ച്  4-നു   നടത്തിയ പ്രസംഗത്തിന്റെ  മുഖ്യപ്രമേയം  അധ:സ്ഥിതര്‍ക്ക്  സ്കൂള്‍ പ്രവേശനവും  സര്‍ക്കാര്‍ തൊഴിലും  ലഭിക്കണമെന്നതായിരുന്നു.  1916 ഫെബ്രുവരി 28,  ഫെബ്രുവരി 29,  1917 ഫെബ്രുവരി, 1918 ഫെബ്രുവരി,1919 ഫെബുവരി , 1920ഫെബ്രുവരി, മാര്‍ച്, 1922 ഫെബ്രുവരി.തുടങ്ങിയ കാലയളവുകളില്‍ നടത്തിയ പ്രസംഗങ്ങളെല്ലാം അധ:സ്ഥിതരുടെ വിദ്യാഭ്യാസ അവകാശങ്ങളും സൌജന്യ നിയമസഹായവുമായി ബന്ധപെട്ടതായിരുന്നു. ‘ പുലയരുടെ പ്രാഥമിക് വിദ്യഭ്യാസം നിര്‍ബന്ധിതമാക്കണ’ മെന്ന 1920 മാര്‍ച്ച് 2-ന്റെ അദ്ദേഹത്തിന്റെ പ്രസംഗം ശ്രദ്ധേയമായിരുന്നു. അധ:സ്ഥിതരുടെ കുട്ടികള്‍ രാവിലെ പട്ടിണിക്കാണ് സ്കൂളുകളില്‍ എത്തുന്നതെന്നും അവര്‍ സ്കൂളുകളില്‍ നിലനില്‍ക്കണമെങ്കില്‍ സൌജന്യ ഭക്ഷണത്തിനുള്ള ഏര്‍പ്പാടിന്  സര്‍ക്കാര്‍ തയ്യാറാകണമെന്നുമാ‍യിരുന്നു 1922  ഫെബ്രുവരി 27 നും 1924 മാര്‍ച്ച്  10 നും ചെയ്ത് പ്രസംഗങ്ങളുടെ സാരം

ഇപ്രകാരം ഭൂമി, വിദ്യാഭ്യാസ അവകാശങ്ങള്‍, അവസരസമത്വം തുടങ്ങിയവക്കു വേണ്ടി പ്രജാസഭയില്‍ ഭരണാധികാരികളുടെ  ശ്രദ്ധ ക്ഷണിക്കുന്നതോടൊപ്പം ഇപ്രകാരം അനുവദിച്ച അവാകാശങ്ങള്‍ ഉറപ്പിക്കാനും കൂടുതല്‍  അവകാശങ്ങള്‍ നേടിയെടുക്കാനും തെരുവില്‍ പോരാട്ടങ്ങള്‍‍ക്ക് നേതൃത്വം കൊടുക്കുകയുമായിരുന്നു അയ്യങ്കാളി .  പ്രജാസഭയിലെ ഇടപെടലുകളെ ജനകീയ പോരാട്ടങ്ങളുമായി എങ്ങനെ കണ്ണിചേര്‍ക്കാമെന്ന് കേരളത്തിന് വഴികാട്ടിയ മഹാനായ  സമരനായകനാണദ്ദേഹം . പ്രജാസഭയിലെ മെംബര്‍ ആയിരിക്കെ തന്നെ ആണ്  അയ്യങ്കാളിയുടെ നേതൃത്വത്തില്‍ അധ:സ്ഥിത സ്ത്രീകള്‍ കല്ലുമാല   പൊട്ടിച്ചെറിയാനും വസ്ത്രം ധരിക്കാനും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത്. അന്നത്തെ ചരിത്രസാഹചര്യത്തില്‍ ഇക്കാര്യങ്ങളിലെല്ലാം സവര്‍ണ്ണമേധാവികളുമായി ഇഞ്ചോടിഞ്ച് ഏറ്റുമുട്ടികൊണ്ടല്ലാതെ  ഈ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനാകുമായിരുന്നില്ല.

 വളരെ ചുരുക്കി പറഞ്ഞാല്‍ ,  പ്രജാസഭാ പ്രവര്‍ത്തനങ്ങളും അതുവഴി അധികാര കേന്ദ്രങ്ങളുമായുള്ള ഔദ്യഓഗിക ബന്ധവുമെല്ലാം അധ:സ്ഥിത ജനതയുടെ വിമോചനത്തിനും , അനിവാര്യമായ   സംഘാടനത്തിനും , ശക്തിപ്രകടത്തിനും ബഹുജനപോരാട്ടത്തിനും സൌകര്യപ്രദമായ രീതിയില്‍ ഉപയോഗിച്ച്  കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയനേതാവും  സമരനായകനുമാണ് മഹാനായ അയ്യങ്കാളി .

അയ്യങ്കാളിയോടൂള്ള സമീപനം

19 -ആം നൂറ്റാണ്ട് മുതലാരംഭിച്ച ഇന്ത്യയിലെ  നവോത്ഥാന മുന്നേറ്റത്തിന്റെ പൊതു ചരിത്രത്തില്‍  കേരളതെ  വ്യതിരക്തമാക്കുന്ന  ഘടകം  ഇവിടെ  നടന്ന സാമൂഹ്യനവോത്ഥാനത്തിന്റെ സവിശേഷയതയാണ് . ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ അതു പ്രായേണ  സവര്‍ണ്ണ -മദ്ധ്യ ജാതികളിലും  ഉപരിവര്‍ഗ്ഗത്തിലും  ഒതുങ്ങിനിന്നപ്പോള്‍ കേരളത്തിലേത്   ഇവിടത്തെ സാമൂഹ്യഘടനയെ ഉഴുതുമറിക്കത്തക്കവിധം  അധ:സ്ഥിത-അവര്‍ണ്ണ  ജാതികളിലൂന്നികൊണ്ടാണ്  വികസിച്ചുവന്നത്. ഇക്കാര്യത്തില്‍ അയ്യങ്കാളി  നയിച്ച മുന്നേറ്റങ്ങളും ശ്രീനാരായണ പ്രസ്ഥാനവും  സംജാതമാക്കിയ സമാനതകളില്ലാത്ത ചരിത്രപ്രക്രിയയുടെ തുടര്‍ച്ചയായിട്ടാണ് ഏറ്റവും അടിത്തട്ടില്‍ കഴിയുകയായിരുന്ന ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍  സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരായ  പോരാട്ടങ്ങള്‍  കേരളത്തില്‍ വളര്‍ന്നുവന്നത്. ഈ പുരോഗമനധാരയാണ്  1957 ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ രൂപീകരണത്തിലേക്കെത്തിയത്. ഭൂമിക്കും  സാമൂഹ്യ സമത്വത്തിനും  വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള മര്‍ദ്ദിതരുടെ  ആവശ്യങ്ങളുമായി ബന്ധപെട്ട ചില പരിഷ്കരണശ്രമങ്ങള്‍ക്ക്  ആ ഗവണ്‍‌മെന്റ് മുന്‍‌കൈയെടുത്തുവെങ്കിലും പിന്തിരിപ്പന്‍ ശക്തികളുടെ ഇടപെടലും  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തന്നെ വ്യതിചലനവും  നിമിത്തം ഈ പുരോഗമനധാര മുന്നോട്ട്കൊണ്ട്പോകുകയുണ്ടായില്ല.  വിദ്യാഭ്യാസരംഗത്ത് പരിഷ്കരണവാദപരമായ  ചില  നടപടികളുണ്ടായതൊഴിച്ചാല്‍ , ഏറ്റവും അടിസ്ഥാനപ്രശ്നമായ ഭൂമിയുടെ കാര്യത്തില്‍  അടിയാളവര്‍ഗ്ഗം കൃഷിഭൂമിയില്‍നിന്നു തന്നെ ആട്ടിയോടിപ്പിക്കപെടുന്നതിലേക്കാണ്  പിന്നീട് കാര്യങ്ങള്‍ എത്തിയത്.  അതോടൊപ്പം പുറമെകാണുന്ന മാന്യതക്കുള്ളില്‍ എല്ലാ സാമൂഹ്യവ്യവഹാരങ്ങളിലും  ജാത്യാധിപത്യം വര്‍ദ്ധിതവീര്യത്തോടെ തിരിച്ചുവരികയും  ചെയ്യുകയുണ്ടായി .

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയാപചയവുമായി  കൂടി ബന്ധപെട്ട ഈ പ്രതിലോമ പ്രവണതയെ തടഞ്ഞുനിര്‍ത്താനുള്ള  ശ്രമങ്ങള്‍  1969 -ല്‍  സിപിഐ(എം എല്‍)രൂപീകരണവുമായി ബന്ധപെട്ട് ഉണ്ടാകുന്നുവങ്കിലും പ്രസ്ഥാനത്തെ  ബാധിച്ച വിഭാഗീയത മൂലം  വീണ്ടും തിരിച്ചടികള്‍  നേരിടുകയാണുണ്ടായത്. തുടര്‍ന്ന്  സാമ്രാജ്യത്വ ആഗോളീകരണവുമായി ബന്ധപെട്ട്  ഭരണവര്‍ഗ്ഗങ്ങള്‍  ക്ഷേമരാഷ്ട്ര നയങ്ങളും  കേരളമോഡലും  കൈയൊഴിച്ചത് സ്ഥിതിഗതികള്‍  കൂടുതല്‍ രൂക്ഷമാക്കി.  ഭൂപരിഷ്കരണത്തിന്റെ പേരില്‍  ലക്ഷം വീട് കോളനികളിലേക്കും  സെറ്റില്‍മെന്റ് കോളനികളിലേക്കും ആട്ടിപായിക്കപെട്ട് ദളിതരും  ആദിവാസി വിഭാഗങ്ങളും  പൊതുവിദ്യാഭ്യാസവും  , പൊതുജനാരോഗ്യവും  പൊതുവിതരണ സമ്പ്രദായവും  കൂടി സര്‍ക്കാര്‍ കൈയ്യൊഴിച്ചതോടെ  ഇന്ന് യാചക സമാനമായ  ജീവിതാവസ്ഥയിലാണ് . ഭൂമിയും വിദ്യാഭ്യാസ അവകാശങ്ങളും  സാമൂഹ്യസമത്വവും  നിഷേധിക്കപെട്ട് ,കേരളത്തിലേയും ഇന്ത്യയിലേയും ദളിതര്‍ , ഒരു നൂറ്റാണ്ടിനു മുന്‍പ് അയ്യങ്കാളി  പോരാടിനേടിയ അവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കപെടുന്ന സ്ഥിതിയിലാണിന്ന്. മഹാനായ അയ്യങ്കാളിയുടെ   വര്‍ത്തമാന ചരിത്രപ്രസ്ക്തിയെ  സംബന്ധിച്ച അന്വേഷണങ്ങള്‍  ഗൌരവാ‍വഹമാകുന്നത് ഈ സന്ദര്‍ഭത്തിലാണ് . അദ്ദേഹത്തിന്റെ പോരാട്ട നേട്ടങ്ങളെ അന്നത്തെ പ്രജാവത്സലരായ രാജപ്രമുഖരുടെ   ഔദാര്യങ്ങളായി ചിത്രീകരിക്കാനാണ് ഭരണവര്‍ഗ്ഗ ബുദ്ധിജീവികളും അക്കാദമിക്‍ പണ്ഡിതന്മാരും  എന്നും ശ്രമിച്ച് പോന്നിട്ടുള്ളത് . ഇതില്‍ നിന്നു വ്യത്യസ്ഥമായി , ആത്മീയാചാര്യന്‍ മുതല്‍ കേവലം സമുദായ പരി‍ഷ്കര്‍ത്താവ് വരെയുള്ള പദവികള്‍  അദ്ദേഹത്തില്‍ ചാര്‍ത്തി വിഗ്രഹവല്‍ക്കരിക്കാന്‍  ശ്രമിക്കുന്നവരാകട്ടെ , അന്ന് നിലവിലിരുന്ന സാമൂഹ്യ വ്യവസ്ഥയുടെ അടിസ്ഥാന ശിലകള്‍ക്കെതിരെ അദ്ദേഹം നടത്തിയ സമരപോരാട്ടങ്ങളുടെ  രാഷ്ട്രീയ പ്രാധാന്യത്തെയും കേരളത്തിന്റെ ചരി‍ത്രനിര്‍മ്മിതിയില്‍ അദ്ദേഹം വഹിച്ച നെടുനായകത്വത്തെയും അവഗണിക്കുകയാണ് ചെയ്യുന്നത് . ജാത്യാഭിമാനത്തിന്റെ ആധുനികോത്തര പരിഭാഷകളില്‍ തല്പരരായ  സ്വത്വ വാദികളാകട്ടെ  , പ്രതിലോമ ഗോത്രപരതയില്‍ അഭിരമിക്കുകയും ചെയ്യുന്നു.  ഇതിനിടയിലാണ്  അയ്യങ്കാളിയെ ഹൈജാക്  ചെയ്ത്  തങ്ങളുടെ വോട്ട് ബാങ്കുകള്‍ ഉറപ്പിക്കാന്‍  കോണ്‍ഗ്രസ്സ് പോലുള്ള ഭരണവര്‍ഗ്ഗപാര്‍ട്ടികള്‍  കരുക്കള്‍  നീക്കുന്നത്.  വടക്കെ ഇന്ത്യയിലും  മറ്റും  ജാത്യാചാരത്തിന് വിരുദ്ധമായി  വിവാഹം കഴിച്ചതിന്റെ പേരില്‍,   അതുമല്ലെങ്കില്‍  പശുവിന്റെ മാംസം ഭക്ഷിച്ചതിന്റെ പേരില്‍ , ദളിതരെ  ചുട്ടുകൊല്ലുന്ന സവര്‍ണ്ണ ഭരണവര്‍ഗ്ഗ നേതാക്കന്‍മാര്‍ കേരളത്തില്‍ വന്ന് അയ്യങ്കാളിയെ പ്രകീര്‍ത്തിക്കുന്നത് സഹിക്കാവുന്നതിലപ്പുറമാണ് .  സംവരണ വിരുദ്ധ പ്രക്ഷോഭത്തിലൂടെ  സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ പേരിലും  പൊതുവിദ്യാഭ്യാസവും  പൊതുജനാരോഗ്യ സംവിധാനങ്ങളും  പൊതുവിതരണ  സമ്പ്രദായവും  തകര്‍ക്കുന്നതിലൂടെയും  ദളിതരെ  ഏറ്റവുമധികം  കടന്നാക്രമിക്കുന്നതും  ഇക്കൂട്ടര്‍  തന്നെയാണ് . 

ഈ സാഹചര്യത്തില്‍ ഭൂമിക്കും  വിദ്യാഭ്യാസത്തിനും സാമൂഹ്യസമത്വത്തിനും വേണ്ടി മഹാനായ അയ്യങ്കാളി നടത്തിയ സമരപോരാട്ടങ്ങളുടെ പാരമ്പര്യത്തെ ഇന്നത്തെ ചരിത്രസാഹചര്യങ്ങള്‍ ആവശ്യപെടുന്ന പ്രകാരം മുന്നോട്ടു കൊണ്ടുപോകുകയാണ് പുരോഗമനപരമായിട്ടുള്ളത് .

 “ കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക്”

 എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍,  ഭൂമിക്ക് വേണ്ടിയും അടിയാള വര്‍ഗ്ഗത്തിനു വിദ്യാഭ്യാസവും ഭക്ഷണവും സാമൂഹ്യസേവനങ്ങളും നിഷേധിക്കുന്ന സാമ്രാജ്യത്വ ആഗോളീകരണത്തിനെതിരെയും  സിപിഐ (എം എല്‍)  ഏറ്റെടുത്തിട്ടുള്ള പോരാട്ടങ്ങള്‍ പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ് .അയ്യങ്കാളി നടത്തിയ മഹത്തായ സമരങ്ങളുടെ ശതാബ്ദി ആഘോഷമായി കൊണ്ടാടുകയല്ല  , മറിച്ച് അദ്ദേഹത്തിന്റെ പോരാട്ടങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം  തിരിച്ചറിഞ്ഞ് ആ പാതയിലൂടെ മുന്നേറാനാണ്  പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത് ഇന്നിപ്പോള്‍ സംസ്ഥാന വ്യാപകമായി സിപിഐ(എം എല്‍) തുടങ്ങിവെച്ചിട്ടുള്ള ഭൂസമരം ഇതിന്റെ ഭാഗമാണ് .

റയില്‍വേ സ്വകാര്യവല്‍ക്കരണത്തിന്‌ സൂപ്പര്‍ ഫാസ്റ്റ്‌ വേഗത

train.jpg

ന്യൂഡല്‍ഹി:ജനപ്രിയ ബജറ്റില്‍ ലാലു കുതിക്കുബോള്‍ റയില്‍വേയുടെ സ്വകാര്യവല്‍ക്കരണത്തിന്‌ സൂപ്പര്‍ ഫാസ്റ്റ്‌ വേഗത. ചരക്ക്‌ ഗതാഗതത്തിലെ സ്വകാര്യപങ്കാളിത്തത്തില്‍ തുടങ്ങിയ സ്വാകര്യവല്‍ക്കരണം നാലു വര്‍ഷത്തിനുശേഷമുള്ള ബജറ്റില്‍ പ്രധാന പങ്കാളികളായി സ്വകാര്യമേഖലയെ ക്ഷണിക്കുന്ന ഘട്ടത്തിലെത്തി. ചരക്കുപാത വികസനത്തിനും, .രാജ്യത്തെ പ്രധാന റയില്‍വേസ്റ്റെഷന്‍ നവീകരണത്തിനടക്കം സ്വകാര്യമതല്‍ മുടക്കാണ്‌ ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്‌. റയില്‍വേയുടെ ആധുനിക വല്‍ക്കരണം മുതല്‍ പാന്‍ട്രികാര്‍ വരെ ജന പ്രിയ ബജറ്റിന്റെ മറവില്‍ കുത്തകകള്‍ കയ്യടക്കും.
കണക്കിലെ കളിയില്‍ ലാലു കയ്യടി നേടുബോള്‍ കണക്കിലെ അണിറകഥകള്‍ യാത്രക്കാരുടെ നടുവൊടിക്കുന്നതാണ്‌. യാത്രക്കാരുടെ സുരക്ഷക്കും,ഭാവി വകസനത്തിനുമായി മാറ്റിയ വിഹിതം ലാലുമാജിക്കില്‍ വര്‍ഷങ്ങളായി അപ്രത്യമാകുന്നു.ലാഭവിഹിതത്തില്‍ കൂട്ടി വികസനഫണ്ടുകള്‍ വകയിരുത്തുന്നതോടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുക കണ്ടെത്താന്‍ സ്വകര്യമേഖലയെ ആശ്രയിക്കാമെന്നാണ്‌ ലാലുവിന്റെ കണ്ടെത്തല്‍. റയില്‍ മേഖലയും സ്വകാര്യവല്‍ക്കരിക്കുന്നതോടെ സാധാരണക്കാരനെ സുഖിപ്പിച്ച പൊടിക്കൈകളുടെ സുത്രം പിടികിട്ടും.
റയില്‍വേയുടെ ആധുനീക വല്‍ക്കരണത്തിന്‌ രണ്ട്‌ ലക്ഷത്തി അമ്പത്തിനായിരം കോടിയുടെ സ്വകാര്യ നിക്ഷേപമാണ്‌ അഞ്ച്‌ വര്‍ഷം കൊണ്ട്‌ ലക്ഷ്യമിടുന്നത്‌, മറ്റ്‌ വിവിധ പദ്ധതികള്‍ക്കായി ഒരു ലക്ഷം കോടിയുടെ സ്വകാര്യപങ്കാളിത്തം ഉള്‍പെടുത്തുമെന്നും ലാലു വ്യക്തമാക്കുന്നു. വിവിധ പാതകള്‍ ചരക്ക്‌ ഗതാഗതത്തിനായി സ്വകാര്യ മേഖലക്ക്‌ വിട്ടു കൊടുക്കാനും ബജറ്റില്‍ നിര്‍ദ്ദേശിക്കുന്നു. സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തോടെ റയില്‍ വികസനം നടപ്പാക്കുന്നത്‌ റയില്‍ സ്വകാര്യവല്‍ക്കരണത്തിന്റെ മുന്നോടിയാണ്.

വാള്‍മാര്‍ട്ടിന്റെ ‘ചെറുകിട’ കച്ചവടം

sanjaysingvi1.gifവാള്‍ മാര്‍ട്ടിന്റെ  ചെറുകിട കച്ചവടം“

                                                 ചെറുകിട വ്യാപാരികള്‍ വില്‍പ്പനക്ക്

സഞ്ജയ് സിംഗ്‌വി

——————-

സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ പശ്ചാത്തലത്തില്‍  ഇന്ത്യാ രാജ്യത്തിനെ അതിലെ സ്രോതസ്സുകളെയും അടക്കമുള്ളവയെ  വിറ്റുതുലക്കുന്ന പ്രക്രിയ പുതിയ മാനങ്ങളില്‍ എത്തിയിരിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യം പാക്കേജ് രൂപത്തില്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ വഴിയും , നമ്മുടെ നമ്മുടെ ശാസ്ത്രപൈതൃകം ആണവക്കരാറിലൂടെയും  വില്‍പ്പനക്ക് വിധേയമാകുന്നു. ഇത്തരമൊരു പൊതു പ്രവണതയുടെ പശ്ചാത്തലത്തില്‍ നമ്മുടെ രാജ്യത്തിലെ ചെറുകിട വാണിജ്യമേഖലയില്‍  കടന്നുവരുന്ന പ്രത്യക്ഷ വിദേശനിക്ഷേപം രാജ്യത്തെയും അതിലെ ജനങ്ങളെയും കൂടുതല്‍ അടിമപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് .

പൊതുപശ്ചാത്തലം                                                                                gb5.jpg

ഇന്ത്യയില്‍ ചെറുകിട വാണിജ്യമെന്നത് കേവലം ബിസിനസ്സോ തൊഴിലോ മാത്രമല്ല. അത് ഈയിടെ കൃത്യമായി  വിശദീകരിച്ചിട്ടുള്ളതുപോലെ ഗോപ്യമായ

mallz.jpg

തൊഴിലില്ലായ്മയുടെ ഏറ്റവും വലിയ രൂപമാണ് . വ്യവസായങ്ങള്‍ അടച്ചുപൂട്ടുമ്പോള്‍ , കര്‍ഷകര്‍ അവരുടെ ഭൂമിയില്‍ നിന്ന് ഭ്രഷ്ടരാക്കപെടുമ്പോള്‍ , വിളകള്‍ നശിക്കുകയും മണ്‍സൂണ്‍ കര്‍ഷകരെ ചതിക്കുകയും ചെയ്യുമ്പോള്‍ പൂര്‍ണ്ണമായും ആശ്രയിക്കാവുന്നത് ചെറുകിട വാണിജ്യമാണ് .കര്‍ഷകന്‍ പച്ചക്കറികള്‍ നട്ടു വളര്‍ത്തുകയും  അവരുടെ കുടുംബാംഗങ്ങള്‍ അവയെ കമ്പോളത്തില്‍ കൊണ്ടുപോയി വില്‍ക്കുകയും ചെയ്യുന്നു. മുക്കുവന്‍ മീന്‍ പിടിക്കുകയും  അവന്റെ കുടുംബം അത് വില്‍ക്കുകയും ചെയ്യുന്നു. കമ്പനി അടച്ചു പൂട്ടിയതിനാല്‍  ഒരു തൊഴിലാളി  തന്റെ കുടുംബം തയ്യാറാക്കുന്ന ചെറിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നു. ഇന്ത്യയിലെ ചെറുകിട വണിജ്യമെന്നാല്‍ ഉപജീവനത്തിന് വേണ്ടി തൊഴിലില്ലാത്ത ബഹുജനങ്ങള്‍ പണം കണ്ടെത്തുന്ന മാര്‍ഗ്ഗമാണ് .

ഉല്‍പ്പാദകന്റെയും ഉപഭോക്താവിന്റെയും ഇടനിലക്കാരനാണ്  ചെറുകിടകച്ചവടക്കാരന്‍. ഉല്‍പ്പാദകരുടെയും,  സ്ഥാപനവല്‍ക്കരിച്ചതോ, സര്‍ക്കാരിന്റെ ഉടമസ്ഥത ഉള്ളതോ ആയ വാങ്ങലുകാരുടെയും (ഇത് മൊത്തക്കച്ചവടക്കാരുടെ വിഭാഗത്തില്‍ പെടുന്നു)ഇടയില്‍ ഇടപാടുകള്‍ നരിട്ട് നടത്തുന്നത് ഇത്  തടയുന്നു. വ്യക്തിപരമായ രീതിയില്‍ അല്ലെങ്കില്‍ ചെറിയതോതില്‍ വസ്തുവോ സേവനമോ വില്‍പ്പന നടത്തുന്നത് ചെറുകിടവാണിജ്യത്തിന്റെ പരിധിയില്‍  വരുന്നു. വില്‍പ്പനവസ്തു പേന മുതല്‍ വിമാനം വരെയാകാം. കടകള്‍ വഴിവാണിഭത്തില്‍നിന്ന്  ആധുനിക മാളുകള്‍ വരെയുള്ള രൂപങ്ങളില്‍ വ്യാപകമായിരിക്കുന്നു. വീടുകളില്‍ കയറിയിറങ്ങി  ബാത്ത്‌റൂം ക്ലീനറുകള്‍ മുതല്‍ ഫോണ്‍ ചാര്‍ജറുകള്‍ വരെ വില്‍പ്പന നടത്തുന്നവരും  ചെറുകിട വാണിജ്യത്തിന്റെ പരിധിയില്‍ വരും .

ഇന്ത്യയില്‍ ചെറുകിട വാണിജ്യം GDP യുടെ 14 % സംഭാവന ചെയ്യുകയും  തൊഴില്‍ ശക്തിയുടെ 7 ശതമാനത്തോളം വഹിക്കുകയും ചെയ്യുന്നു. കൃഷി കഴിഞ്ഞാല്‍  ഏറ്റവും വലിയ തൊഴില്‍ മേഖല ഇതാണ് . ഇന്ത്യയിലെ GDP  യില്‍ സേവന മേഖല എത്രത്തോളം  സംഭാവന ചെയ്യുന്നുവെന്ന് പട്ടിക 1 വ്യക്തമാക്കുന്നു.

സേവനമേഖലയില്‍  സമ്പത്തിന്റെ  മുഖ്യ ഉല്‍പ്പാദകര്‍ എന്ന നിലയില്‍ വാണിജ്യത്തിന്റെ ആധിപത്യം  മേല്‍പ്പറഞ്ഞ  കണക്കുകള്‍ ചൂണ്ടികാട്ടുന്നുണ്ട്. ഇന്ത്യയുടെ  GDP യിലെ 14 % ത്തോളമുള്ള സംഭാവന ചൈനയിലെ 8% വും  ബ്രസീലിലെ 6% വും  അമേരിക്കയില്‍ 10 % ആയി താരതമ്യപ്പെടുത്തി കാണേണ്ടതുണ്ട് . അതുകൊണ്ട്തന്നെ  മൂന്നുവര്‍ഷമായി ഗ്ലോബല്‍ റീട്ടെയില്‍ ഡവലപ്പ്മെന്റ് ഇന്റെക്സ് ചെറുകിടരംഗത്തെ  നിക്ഷേപത്തിന്  ഇന്ത്യയെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിച്ചുവെന്ന കാര്യം  എ.ടി. കീര്‍നി എന്ന മാനേജ് മെന്റ് കണ്‍സള്‍ട്ടന്‍‍സി  വെളിപ്പെടുത്തിയതില്‍ യാതൊരതിശയവുമില്ല.

ചെറികിടമേഖലയുടെ വളര്‍ച്ചാനിര്‍ക്കും അസാധാരണമായ തോതിലാണ് . രാജ്യത്തെ ചെറുകിടസ്ഥാപനങ്ങളുടെ  എണ്ണം 1996 ല്‍ 85   ആയിരുന്നത്  2001 ല്‍  1 .12 കോടിയായി. ഇന്നത്  1.5 കോടി വരും .അതായത് , രാജ്യത്തുള്ള 100 ആളുകള്‍ക്ക്  1.4 സ്ഥാ‍പനങ്ങള്‍ എന്ന നിരക്കില്‍ . ഇത് ലോകത്ത് ഏറ്റവും ഉയര്‍ന്ന നിരക്കാണ് . 1993 -94 മുതല്‍ 2002-03 വരെയുള്ള കാലയളവില്‍ സേവനമേഖലയിലെ വിഭാഗങ്ങള്‍ക്കുണ്ടായ വളര്‍ച്ച പട്ടിക 2 വ്യക്തമാക്കുന്നു.

സമ്പത്തിന്റെ കാര്യത്തിലും ചെറുകിടവാണിജ്യം വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. 2000  ല്‍ ചെറുകിട മേഖലയുടെ സമ്പത്ത്  400,000  കോടീയാണെന്നും 2005 ആകുമ്പോഴേക്കും അത് ഇരട്ടിക്കുമെന്നും എ.ടി .കീര്‍നി കണക്കാക്കിയിട്ടുണ്ടായിരുന്നു

  . 2003 ലെ ഇന്ത്യന്‍ സര്‍ക്കാരിന്റെ കണക്ക് പ്രകാരം അത്  3,82,000 കോടി രൂപയായിരുന്നു. 2003 നവംബരിലെ ficci പഠനം വെളിപ്പെടുത്തിയതു ആകെ 1,100,000 കോടിയുടെ ചെറുകിട ബിസിനസ്സ് ആയിരുന്നുവന്നായിരുന്നു. ഇത് GDP  യുടെ 44 % വരും എ.ടി. കീര്‍നി  2007 ലെ ഗ്ലോബല്‍ ഡവല്പ്മെന്റ് ഇന്റ്ക്സ് കണക്കാക്കുന്നത് ഇന്നത്തെ  ചെറികിട ബിസിനസ്സ്  1,400,000 കോടിയൊളമുണ്ടെന്നും  2010 ല്‍ അതു 1,800,000 കോടീയായും 2015 ല്‍ 2,700,000 കോടീയായും ഉയരുമെന്നാണ്  . ചുരുക്കം പറഞ്ഞാല്‍ 2015 ലെ ചെറുകിട  വാണിജ്യം  ഇന്നത്തെ   GDP  യോളം വരും

 ഇന്ത്യയിലെ ഇന്നത്തെ  ചെറുകിട വാണിജ്യം  തൊഴില്‍ശക്തിയുടെ  8 % ത്തോളം ഉള്‍ക്കൊള്ളുന്നുണ്ട് . അമേരിക്ക,    യു.കെ, മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങള്‍   പോലെയുള്ള വികസിതരാജ്യങ്ങളിലെ സേവനമേഖലകള്‍ തൊഴില്‍ ശക്തിയുടെ വലിയൊരു ഭാഗം ഉള്‍ക്കൊള്ളുകയും അതില്‍ 16 % ചെറുകിട മേഖലയിലായിരിക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യയിലത് 8 % ആണ് വരുന്നത്. എന്നല്‍ യഥാര്‍ത്ഥത്തിലുള്ള എണ്ണമെടുക്കുമ്പോള്‍ ഇന്ത്യയിലേത് വലിയൊരു സംഖ്യയാണ് 5 കോടീ ജനങ്ങളാണ്  ചെറുകിട വാണിജ്യത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ പെടുന്ന ഓരോ ജീവനക്കാര്‍ക്കും നാല് ആശ്രിതരുണ്ടെന്ന്  കണക്കാക്കിയാല്‍ ചെറുകിട  വ്യാപാരത്തെ ആശ്രയിച്ച് കഴിയുന്നവര്‍  ഇന്ത്യയുടെ ജനസംഖ്യയുടെ 20% വരും

തുണ്ട്‌വല്‍‍ക്കരണവും കേന്ദ്രീകരണവും

ഇന്ത്യയിലെ ചെറുകിട വാണിജ്യം മുഖ്യമായും അസംഘടിത മേഖലയിലാണ് . ഇന്‍‌കംടാക്സ് നിയമങ്ങള്‍ , സെയില്‍ടാക്സ് നിയമങ്ങള്‍ എന്നിവക്ക് വിധേയമായി രജിസ്റ്റര്‍ ചെയ്ത ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ ആണ് സംഘടിതമേഖലയില്‍ വരുന്നത്.  ഇന്ത്യയിലെ സംഘടിതമേഖല 2-3 % ചെറുകിടവ്യാപാരം മാത്രമാണ് ഉള്‍ക്കൊള്ളുന്നത്. പാന്‍ -ബീഡി കച്ചവടക്കാരും തെരുവുവാണിഭകാ‍രും  ഏറെക്കുറെ മിക്ക ചെറുകിട സ്ഥാപനങ്ങളും   ഇതില്‍ ഉള്‍പ്പെടുന്നു. വന്‍‌കിട ഹൈപ്പര്‍ മാര്‍ക്കറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും  സംഘടിതമേഖലയിലാണ്  രൂപം കൊള്ളുന്നത് സംഘടിത മേഖലയിലെ ചെറുകിടവ്യാ‍പാരത്തിന്റെ അനുപാതം പരിശോധിച്ചാല്‍,   മറ്റു വികസ്വര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ പോലും ലോകത്തില്‍ ഏറ്റവും കുറവ് ഇന്ത്യയിലാണെന്ന് കാണം   കൂടാതെ 1.5 കോടി ചെറുകിടസ്ഥാ‍പനങ്ങളില്‍ 500 ചതുരശ്ര അടിയില്‍ കൂടുതല്‍ വരുന്നവ 4 % അപ്പുറം വരില്ല. വാണിജ്യരംഗത്ത് തൊഴിലെടുക്കുന്നവരില്‍ 365 ലക്ഷം പേര്‍ അസംഘടിത മേഖലയിലായിരിക്കുമ്പോള്‍ സംഘടിതമേല്‍ഖലയില്‍  അത് 5 ലക്ഷം മാത്രമാണ് . ഇപ്രകാരം ഗോപ്യമായ തൊഴിലില്ലായ്മയുടെ ചിത്രീകരണമാണ് നമുക്ക് മേല്‍പ്പറഞ്ഞവയില്‍ നിന്ന് ലഭിക്കുന്നത് .

    ഈ വിഭാഗത്തെയാണ് ഇപ്പോള്‍ ബഹുരാഷ്ട്രകുത്തക്കള്‍ ലക്ഷ്യമിട്ടിരിക്കുന്നത് .  തെരുവ് കച്ചവടത്തിന് പകരം വാള്‍മാര്‍ട്ടുകളും ,കാരിഫോറുകളും ,ടെസ്കോകളുമൊക്കെ സ്ഥാനം പിടിക്കും പെപ്സിയും കൊക്കോ കോള യുമൊക്കെ 5 രൂപയുടെ കുപ്പികളില്‍ ഇറങ്ങുന്നത് മറ്റു ബഹുരാഷ്ട്ര കുത്തകകളെയും  ഇന്ത്യന്‍ ശീതളപാനീയ കമ്പനിക്കാരെയോ മാത്രം  തോല്‍പ്പിക്കാനല്ല, മറിച്ച് നാരങ്ങാവെള്ളം ,കരിക്കിന്‍‌വെള്ളം  തുടങ്ങിയവ വില്‍ക്കുന്നവരെയും കൂടി തകര്‍ക്കാനാണ്.  

ഒരു മുതലാളിത്ത സാ‍മ്പത്തികവ്യവസ്ഥയില്‍ ചെറുകിടവ്യാപാരികള്‍ അവരുടേതായ സേവനം നിര്‍വ്വഹിക്കുന്നുണ്ട് . അതിലൂടെ തന്നെയാണ്  അവര്‍ ലാഭമുണ്ടാക്കുന്നത്. ഉല്‍പ്പാദകനില്‍ നിന്നു  ഉപഭോക്താവിലേക്കുള്ള വിതരണ ശൃംഖല കൂടുതല്‍ കാര്യക്ഷമമായി  പ്രവര്‍ത്തിക്കുന്നത് സംഘടിത മേഖലയിലെ ചെറുകിടസ്ഥാപനങ്ങളിലാണ് എന്ന ഒരു വാദം നിലനില്‍ക്കുന്നുണ്ട് .കാര്യക്ഷമത എന്ന പദമാണ് ഇവിടെ പ്രധാനമായും പ്രയോഗിക്കപ്പെടുന്നത് .  എന്താണീ കാര്യക്ഷമത  ?  .  സംഘടിതമേഖലയിലെ ചെറുകിടസ്ഥാപനങ്ങള്‍ ലാഭം ആഗ്രഹിക്കാത്തത് പോലെ തോന്നും ഇത് കേള്‍ക്കുമ്പോള്‍ . വിതരണ ശൃംഖലയിലെ ബിസിനസ്സുകാര്‍ക്ക് ലാഭം വീതിച്ചു കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യക്ഷമത  ലഭിക്കുന്നത് ലാഭം  ഒന്നോ രണ്ടോ ഇടപാടുകാരില്‍ കേന്ദ്രീകരിക്കുന്നതാണെന്നാണ്  അവര്‍ വാദിക്കുന്നത്.

അതായത് , വാള്‍മാര്‍ട്ട് , കാരിഫോര്‍ , ടെസ്കോ, എന്നീ കുറച്ചു സ്ഥാപനങ്ങള്‍ ലാഭം വീതം വെക്കുന്നതാണ് ചെറിയ ചെറിയ ബിസ്സിനസ്സുകാര്‍ക്കിടയില്‍  ലാഭം വീതം വെക്കുന്നതിനെക്കാള്‍ കാര്യക്ഷമതയുള്ളത് എന്നാണ് ഇപ്പറഞ്ഞതിനര്‍ത്ഥം . കമ്പോളമാണ് സര്‍വ്വര്‍ക്കും നീതി നല്‍കുന്നതെന്ന വഞ്ചനാപരമായ നിലപാടില്‍ നിന്നാണ് ഈ വാദമുയരുന്നത്  .  മേല്‍പ്പറഞ്ഞ സമവാക്യങ്ങള്‍ കുത്തകകള്‍ക്കനുകൂലമായി  ഉപയോഗപെടുത്തുകയാണ് . വാള്‍മാര്‍ട്ടിന്റെ ഒരു ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ക്ക് ലഭിക്കുന്ന ലാഭം നൂറുകണക്കിന് പെട്ടിക്കടക്കാരുടെ ലാഭത്തിനേക്കാള്‍ വലുതാണ്  പെട്ടികച്ചവടക്കാരെയും തെരുവുകച്ചവടക്കാരെയും തൂത്തെറിയുന്നതു വരെ മാത്രമെ  വിലകളിലും ഈ കാര്യക്ഷമത യൊക്കെ കാണുകയുള്ളൂ. അതിനു ശേഷം വമ്പന്‍ ചെറുകിട  സ്ഥാപനങ്ങളുടെ തനിനിറം അവര്‍ പുറത്ത് കൊണ്ടുവരും 

  അത്തരം കുത്തകകള്‍ വളരെ വേഗത്തിലാണ് സ്ഥാപിക്കപ്പെടാന്‍ പോകുന്നത് . ചെറുകിട വാണിജ്യത്തിലെ മുഖ്യവിഭാഗമാണ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ *(ഇന്ത്യയില്‍ മൊത്തം ചെറുകിടമേഖലയുടെ 60 % ഇതുള്‍ക്കൊള്ളുന്നു.) 1988 മുതല്‍ 1997 വരെ കാലഘട്ടത്തില്‍  യൂറോപ്പിലെ  ചെറുകിട സ്ഥാപനങ്ങളിലുണ്ടായ സമാനമായ  കേന്ദ്രീകരണത്തിന്റെ ഫലമായി ഭക്ഷ്യരംഗത്തെ ചെറുകിടമേഖലയില്‍  മുകള്‍ത്തട്ടില്‍ നിന്നിരുന്ന 5 സ്ഥാപനങ്ങളുടെ ഷെയറുകള്‍  ഇറ്റലിയില്‍ 10 % തില്‍ നിന്നു 25 %  ആയും  പോര്‍ചുഗലില്‍  15 % ത്തില്‍ നിന്ന് 50 % ആയും ഡെന്മാര്‍ക്കില്‍ 40 %ത്തില്‍ നിന്നു  80 %ആയും വര്‍ദ്ധിക്കുകയുണ്ടായി  1991 മുതല്‍ 1998 വരെയുള്ള കാലയളവില്‍ സംയുക്ത സംരംഭങ്ങളുടെയും ഏറ്റെടുക്കലുകളുടെയും  ഫലമായി  അന്താരാഷ്ട്ര ചെറുകിട വാണിജ്യമേഖലയില്‍നിന്നുള്ള വരുമാനം 1729 ദശലക്ഷം  അമേരിക്കന്‍ ഡോളറില്‍ നിന്നും  17,967  ദശല‍ക്ഷം  അമേരിക്കന്‍ ഡോളറായി വര്‍ദ്ധിക്കുകയുണ്ടായി .

  തായ്‌ലന്റ്, മലേഷ്യ പോലുള്ള മറ്റു വികസ്വര രാ‍ജ്യങ്ങളിലും  പ്രത്യക്ഷ വിദേശ നിക്ഷേപത്തിന്  അനുവാദം നല്‍കിയതിന് ശേഷം ചെറുകിടമേഖലയില്‍ വന്‍‌തോതില്‍ കേന്ദ്രീകരണം നടക്കുകയുണ്ടായി .അവിടത്തെ ചെറുകിട മേഖലകളുടെ  യഥാ‍ക്രമം  നാല്‍പ്പതും അമ്പതും  ശതമാനം ഇന്ന്  വന്‍‌കിട ചെറുകിട വ്യാപാരികളുടെ കൈകളില്‍  ആയിത്തീര്‍ന്നിരിക്കുന്നു. ഇതിന്റെ ദൂഷ്യഫലങ്ങള്‍  നിയന്ത്രിക്കുന്നതിന് വേണ്ടി ഈ രണ്ടു രാജ്യങ്ങളിലും അവസാനം ചെറുകിട വ്യാപാരമേഖലകളുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ പാസ്സാക്കേണ്ടി വന്നിരിക്കുകയാണ്.

     സംഘടിത മേഖലയിലെ ചെറുകിട വാണിജ്യരംഗത്ത്   വന്‍ വളര്‍ച്ചയാണ് ഇന്ത്യയിലും ഉണ്ടായിരിക്കുന്നത് . ഇന്ത്യയിലെ ചെറുകിട വ്യാപാരമേഖലയില്‍ നടക്കുന്ന ബിസിനസ്സിന്റെ തോതില്‍ നല്ല മാറ്റമുണ്ടാകുന്നുവെന്ന് നേരത്തെ കൊടുത്ത കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട് . എന്നിരുന്നാലും  സംഘടിത മേഖലയിലെ വളര്‍ച്ചയുടെ കണക്കുകള്‍ എല്ലാ കണ്‍‌സല്‍ട്ടന്റുകളും  സമ്മതിച്ചിരുന്നതാണ്.  1999 ലെ ടേണോവര്‍  15000  ആണെന്നും വര്‍ഷം തോറും  40  % കണ്ട്  വര്‍ദ്ധിക്കുമെന്നും  എല്ലാവരും അംഗീകരിച്ചതാണ്  എ.ടി കീര്‍നിയുടെ കണക്കുകളും  സംഘടിത മേഖലയുടെ വാണിജ്യം  40 % വര്‍ഷം വര്‍ദ്ധിക്കുമെന്ന്  ചൂണ്ടികാണിക്കുന്നു. ഇപ്പോള്‍  വര്‍ഷം തോറും  ചെറുകിട മേഖലയിലുള്ള വളര്‍ച്ച 9 % വും സംഘടിത മേഖലക്കുള്ള പങ്ക്  2-3 % ആണ്   . ഈ പങ്ക് 2010 ഓട് കൂടി  10 % വും  2015 ഓട് കൂടി  19 % ആയി വര്‍ദ്ധിക്കുമെന്നണ് കണക്കാക്കുന്നത് . (ഇത് ഏതാണ്ട്  500,000 കോടി വരും )

തൊഴില്‍ രംഗത്തെ പ്രത്യാഘാതങ്ങള്‍

     സംഘടിതമേഖലയിലെ വളര്‍ച്ചയും  റീട്ടെയില്‍  ഭീമന്മാരുടെ രംഗപ്രവേശവും റീട്ടെയില്‍ മേഖലയില്‍ വന്‍‌തോതിലുള്ള  തൊഴിലില്ലായ്മ സൃഷ്ടിക്കുകയാണെന്ന്  നിരവധി പഠനങ്ങള്‍  ചൂണ്ടികാട്ടുന്നുണ്ട് . മസാചുസെറ്റ്സ്‌ലെ ഒരു ഡിസ്കൌണ്ട് സൂപ്പര്‍ സ്റ്റോര്‍  142  തൊഴിലുകള്‍ സൃഷ്ടിച്ചപ്പോള്‍  തന്നെ ഉയര്‍ന്ന വേതനം ലഭിക്കുന്ന 230 തൊഴിലുകള്‍ നശിപ്പിക്കുകയും  ചെയ്തു. എന്ന് സസ്റ്റൈനബലിറ്റി ഇന്‍സ്റ്റിട്യൂട്ടിന്റെ  ഡയറക്ടറായ പ്രൊഫസര്‍ ഡൊനെല്ലോ മെഡോസ്  പറയുന്നു വാള്‍മാ‍ര്‍ട്ടിന്റെ വരവോടെ  20 മൈല്‍ ചുറ്റളവിലുള്ള  ചെറുകിടവ്യാപാരങ്ങള്‍ക്ക്  20 % വും  20 നും 40 നും മൈല്‍ ചുറ്റളവിനുള്ളില്‍  ചെറുകിട വ്യാപാരങ്ങള്‍ക്ക്  10 % ഇടിവും സംഭവിക്കുമെന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1987 മുതല്‍  1999 വരെ വാള്‍മാര്‍ട്ടിന്റെ സ്ഥാപനങ്ങളിലുണ്ടായരുന്ന വര്‍ദ്ധനവിന്  അനുസരിച്ച് അമേരിക്കന്‍ നാടുകളില്‍ ദാരിദ്ര്യവും വര്‍ദ്ധിച്ചെന്ന് പെന്‍സില്‍‌വാനിയ യൂണിവേഴ്സ്റ്റിയിലെ  സ്റ്റീഫന്‍  ജെ ഗോട്സും ഹേമ വിശ്വനാഥനും കൂടി നടത്തിയ മറ്റൊരു പഠനം  “വള്‍മാര്‍ട്ടും പട്ടിണിയും “ വെളിപ്പെടുത്തുന്നു  1987 -1999  കാലഘട്ടത്തില്‍  വാള്‍മാര്‍ട്ടുകള്‍ സ്ഥാപിക്കപ്പെട്ട അമേരിക്കന്‍  നാടുകളില്‍ ഉയര്‍ന്ന ദാരിദ്ര്യനിരക്കാണ് അനുഭവപ്പെടുന്നത് എന്നത്  അത്രത്തോളം തന്നെ പ്രധാനപ്പെട്ടതാണെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. ദേശീയതലത്തില്‍ മറ്റു കാരണങ്ങളാല്‍ ദാരിദ്ര്യനിരക്ക് കുറഞ്ഞുകൊണ്ടിരുന്ന വേളയിലായിരുന്നു ഇത്തരമൊരു വര്‍ദ്ധനവുണ്ടായത്.

ചെറുകിടമേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപം  അനുവദിക്കുന്നതിന്റെ ഫലമായി തൊഴിലില്ലായ്മയടക്കമുള്ള പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന് സസൂക്ഷ്മം പഠിക്കേണ്ടതുണ്ടെന്ന് സോണിയാഗാന്ധി പോലും പ്രധാനമന്ത്രിക്ക് കത്തെഴുതുകയുണ്ടായി . എന്നാല്‍ 1.5 കോടീയോളമുള്ള  ചെറുകിട മേഖലകളില്‍ പ്രത്യക്ഷവിദേശനിക്ഷേപവും കോര്‍പ്പറേറ്റ് നിക്ഷേപവും നടപ്പാക്കുന്ന വേളയില്‍ പോലും  അത്തരമൊരു ശ്രമം നടത്തുകയുണ്ടായില്ല.CPAS(Center for Policy Afternatives)  നടത്തിയ പഠനത്തില്‍ വളരെ നല്ലൊരു വാദഗതി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതേ വാദഗതി കമല്‍ശര്‍മ്മ , ജീവന്‍ പ്രകാശ് എന്നിവരും മുന്നോട്ട് വെച്ചിട്ടുണ്ട്. അവരുടെ വാക്കുകളില്‍ “2004 ല്‍ വാള്‍മാര്‍ട്ടിന് 256 സഹസ്രകോടി ഡോളറിന്റെ ടേണോവറുണ്ടായിരുന്നു. അതെ സമയം തന്നെ അത് 9000 കോടീ ഡോളറിന്റെ  ലാഭം രേഖപെടുത്തുകയും ചെയ്തു. അതുഇന്റെ 4,806 സ്റ്റോറുകളിലായി  14 ലക്ഷം ആളുകള്‍ ജോലിയെടുക്കുന്നു. ഒരു വാള്‍മാര്‍ട്ട് സ്ഥാപനത്തിന്റെ  ശരാശരി വലുപ്പം  85,000 അടിയാണ് . ശരാശരി ടേണോവര്‍  53 ദശലക്ഷം  വരും  പ്രതി വര്‍ഷ ടേണോവര്‍  182,000 ഡോളര്‍ വരും

അതേ സമയം ഇന്ത്യയിലെ  ചെറുകിടവ്യാപാരികള്‍ക്ക്  ഉള്ളത് 4100 ഡോളറാണ്  500 ച.അടിക്ക് മേല്‍ വലിപ്പമുള്ളത് ആകെയുള്ള 12 ദശലക്ഷം ചെറുകിടസ്ഥാപനങ്ങളുടെ  4 % മാത്രമാണ് .  39.5 ദശലക്ഷം  ജനങ്ങള്‍ക്ക്  തൊഴില നല്‍കുന്ന അസംഘടിത  ചെറുകിടമേഖലയിലുള്ള മൊത്തം ടേണോവര്‍  735,000 കോടിയാണ് . ഒരു ദശലക്ഷത്തിലേറെ  ജനസംഖ്യയുള്ള  35 നഗരങ്ങള്‍ ഇന്ത്യയിലുണ്ട്. ഈ 35 നഗരങ്ങളിലോരോന്നിലും ശരാശരി ഒരു  സ്റ്റോര്‍ വീതം വാള്‍‍മാര്‍ട്ട് തുറക്കുന്നുവെന്നു വിചാരിക്കുക . ആ സ്റ്റോറുകള്‍  വാള്‍മാര്‍ട്ട് സ്റ്റോറുകളുടെ ശരാശരി കാര്യക്ഷമത പ്രദര്‍ശിപ്പിച്ചാല്‍ പോലും  ഓരോ സ്റ്റോറുകളുടെയും ടേണോവര്‍ 8,033 രൂപയിലധികമായിരിക്കും. അതേ സമയം ജീവനകാരുടെ എണ്ണം  10 195 മാത്രമായിരിക്കുകയും ചെയ്യും.

 രാജ്യത്താകമാനം ഇതു വ്യപിപ്പിക്കുകയാണെങ്കില്‍ 432,000 ആളുകളായിരിക്കും ഭ്രഷ്ടരാക്കപ്പെടുക. ഓരോ വാള്‍മര്‍ട്ട് ജീവനകാരനും ചെറുകിടവ്യാപാരമേഖലയിലെ 40 ജീവനകാരെ പുറംതള്ളും  എന്നാണിത് സൂചിപ്പിക്കുന്നത് . ചെറുകിടവാണിജ്യത്തിന്റെ 20 % ത്തോളം  പ്രത്യക്ഷ വിദേശനിക്ഷേപകര്‍  ഏറ്റെടുക്കുകയാണെങ്കില്‍  തന്നെ  147,000 കോടി രൂപയുടെ ടേണോവറായിരിക്കും . അസംഘടിത ചെറുകിട മേഖലയിലെ  8 ദശലക്ഷം  ജനങ്ങളെ പുറംതള്ളികൊണ്ട്  43000 പേര്‍ മാത്രം തൊഴിലിലേര്‍പ്പെടുകയായിരിക്കും ഇതിന്റെ ഫലമായി സംഭവിക്കുക.പ്രത്യക്ഷ വിദേശനിക്ഷേപം സൃഷ്ടിക്കുന്ന  തൊഴിലില്ലായ്മയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പോലും  പുതുതായി ഈ രംഗത്ത് തൊഴില്‍ ലഭിക്കുന്നവരുടേ കാര്യക്ഷമതയെ പറ്റി ആരും ചര്‍ച്ച ചെയ്യുന്നതായി കാണുന്നില്ല .

 ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ  അടിസ്ഥാനം  തന്നെ യാതൊരു  ദാക്ഷിണ്യവുമില്ലാത്ത  തൊഴില്‍ ചൂഷണമാണ് . ജീവനക്കാര്‍ പാര്‍ട്ട്-ടൈം അടിസ്ഥാനത്തില്‍  കൂടിയ തൊഴില്‍ സമയങ്ങളില്‍ വ്യാപൃതരാവേണ്ടതുണ്ട് .  യൂണിയനുകളുടെ സ്വധീനത്തെ കുറക്കുന്നതിന്  ഇത് വഴിയൊരുക്കുമെന്ന് നേരത്തെ പരാമര്‍ശിച്ചിട്ടുള്ള  OECD പഠനം വ്യക്തമാക്കുന്നുണ്ട്.  സര്‍ക്കാര്‍ ചെറുകിടമേഖലയില്‍ ഇത്തരമൊരു പരിഷ്കരണം അംഗീകരിച്ചാല്‍ വന്‍ലാഭങ്ങളുടെ വാഗ്ദാനങ്ങള്‍ കൊണ്ട് വിദേശിയും സ്വദേശിയുമായ കുത്തകകളെ ആകര്‍ഷിക്കാന്‍  കഴിയും .

തൊഴില്‍ നിയമങ്ങളെ വിവിധ രൂപങ്ങളിലൂടെ ദുര്‍ബലപ്പെടുത്തുമെന്നാണ്  ഇതര്‍ത്ഥമാക്കുന്നത്  കുത്തകകളുടെ   വളര്‍ച്ചയോടെ ഇത് രൂക്ഷമാകും.   ഇപ്രകാരം  രൂപപ്പെടുന്ന   വന്‍‌കിട മെഗാസ്റ്റോറുകള്‍  ഏറ്റവും കുറഞ്ഞ  നിരക്കില്‍ സാധനങ്ങള്‍ അവര്‍ക്ക് നല്‍കാന്‍  വിതരണക്കാരോട് (നിര്‍മ്മാതാക്കളോട്) നിര്‍ബന്ധം പിടിക്കുകയും  അവര്‍ക്കിടയില്‍ മത്സരം അനിവര്യമാക്കുകയും ചെയ്യും. ഇതിന്റെയൊക്കെ ഫലമായി  തൊഴിലാളികളുടെ അവകാശങ്ങളില്‍ വന്‍സമ്മര്‍ദ്ധം  ചെലുത്തപ്പെടുകയും തൊഴിലില്ലായ്മ കുതിച്ചുയരുകയും  സമൂഹത്തിലെ തൊഴില്‍നിലവാരം കുത്തനെ ഇടിയുകയും ചെയ്യും.

ഇരുതലയും കത്തിച്ച് നടുവില്‍ പിടിക്കുന്നു.

 ചെറുകിട മേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപകര്‍ കടന്നുവരുന്നതിന് അനുകൂലമായി ഉയര്‍ത്തപെടുന്ന  വദങ്ങളിലൊന്ന് അത് കൃഷിക്കാരെയും  മറ്റ് പ്രാഥമിക ഉല്‍പ്പാദകരെയും സഹായിക്കുമെന്നതാണ് .  ഉല്‍പ്പാദകര്‍ക്കും ഉപഭോക്താവിനും ഇടയില്‍ നില്‍ക്കുന്ന  ഇടത്തട്ടുകാരുടെ അന്യായ ചൂഷണത്തില്‍ നിന്ന് ഉപഭോക്താക്കളെ  രക്ഷിക്കും‌പോലും!?.     ഇത്  ശുദ്ധ തട്ടിപ്പാണ് .  കേന്ദ്രീകരണവും  കുത്തകവല്‍ക്കരണവും  വളരുന്നതിനോടോപ്പം  ഉപഭോക്താവിനോടൊപ്പം ഉല്‍പ്പാദകനും  കടുത്ത ചൂഷണത്തിന്‍  വിധേയമാകും. 1997 ഓടുകൂടി  വാള്‍മാര്‍ട്ട് പോലുള്ള  സ്ഥാപനങ്ങള്‍   അമേരിക്കയില്‍ 92 % ത്തോളം പുതിയ ഉല്‍പ്പന്നങ്ങള്‍ നേരീട്ട് വിറ്റഴിക്കുകയുണ്ടായി യു.കെ യിലെ കമ്പോളത്തിന്റെ 70 % ത്തോളം  ചെറുകിട മേഖലയിലെ ഏറ്റവും മുകളിലുള്ള 5 ചെറുകിട സ്ഥാപനങ്ങള്‍ കയ്യടക്കുകയുണ്ടായി. ഇത്തരമൊരു സാഹചര്യത്തില്‍  വാള്‍മാര്‍ട്ടിന്റെയും റിലയന്‍സിന്റെയും ദാക്ഷിണ്യത്തിന് വേണ്ടി കര്‍ഷകര്‍  പരസ്പരം മത്സരിക്കേണ്ട അവസ്ഥയാണ്   ഉണ്ടാവുക ഒരു ബ്രസീലിയന്‍ ഷൂ ഫാക്ടറി ഉടമസ്ഥനോട്  തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍  ഇത്തരം കുത്തകകള്‍ക്ക്  വില്‍ക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍

ഞങ്ങള്‍ വില്‍ക്കുകയല്ല ഞങ്ങളെ വില്‍ക്കെടുത്തിരിക്കുകയാണ്          എന്നായിരുന്നു മറുപടി .

 1981 ലെ ഒരു പഠനം  കാണിക്കുന്നത്  ജപ്പാനില്‍  ഒരു ബഹുരാഷ്ട്രകുത്തക  വിറ്റ ഫിലിപ്പീന്‍സ് വാഴപഴങ്ങളുടെ 17 % മാത്രമെ  യഥാര്‍ത്ഥ വിലയായി പരിഗണീക്കപെട്ടിരുന്നുള്ളൂ. അതു പോലെ തന്നെ കുത്തകകള്‍ വിറ്റ   തായ്‌ലന്റ് പൈനാപ്പിളുകളുടെ വിലയുടെ  35 % മാത്രമെ യഥാര്‍ത്ഥ വിലയായി കണക്കാക്കപെടുകയും അതിന്റെ തന്നെ  10 % മാത്രം യതാര്‍ത്ഥ കര്‍ഷകരിലേക്ക്  തിരിച്ചുചെല്ലുകയുണ്ടായി . 25 % ഈ കുത്തകകള്‍  തന്നെ കൈകാര്യം ചെയ്യുന്ന  പ്രോസ്സസ്സിങ് യൂണിറ്റുകള്‍ക്ക് ലഭിച്ചു, മറ്റൊരു കര്‍ഷകന്  10 % ലഭിച്ചപ്പോള്‍ തൊഴിലാളികള്‍ക്ക്   1.5 % മുതല്‍  9 % വരെയാണ് ലഭിച്ചത്  ഓക്സ്ഫാം  നടത്തിയ  ഏറ്റവും ആനുകാലികമായ പഠനവും ഇതേ കണ്ടെത്തലുകളാണ് നടത്തിയിട്ടുള്ളത് . വാള്‍മാര്‍ട്ടിലെ ഒരു ആപ്പിളിന്മേല്‍ ചെലവാക്കുന്ന ഓരോ ഡോളറും താഴെ കാണും വിധം വേര്‍തിരികാവുന്നതാണ്.:

കൃഷി തൊഴില്‍ ചെലവ്—5%

കൃഷിവരവ് ————–4%

 സൂപ്പര്‍മാര്‍ക്കറ്റ്———–42%

 ഇറക്കുമതി കമ്മീഷനും ഡ്യൂട്ടിയും 7%

യു.കെ ഹാ‍ന്‍ഡിലിങ്—–7%

ഷിപ്പിങ്———————12%

ട്രാന്‍സ്പോര്‍ട്ട്,കസ്റ്റംസ് ——6%

 കൃഷിക്ക് വേണ്ട വസ്തുക്കള്‍, പാക്കേജിങ്—17%

എന്തുകൊണ്ട് ഇപ്പോള്‍ വിദേശനിക്ഷേപം?

     നിരവധി വര്‍ഷങ്ങളായിട്ട് ഇന്ത്യാ ഗവണ്മെന്റ് ചെറുകിടവ്യാപാരത്തില്‍ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിച്ചിട്ടില്ല. GATTs  ഉടമ്പടിയുടെ ഭാഗമായി ഓരോ രാജ്യങ്ങളിലും അവയിലെ സവിശേഷമേഖലയിലും ഉപമേഖലകളിലും ദേശീയപരിചരണവും കമ്പോളവല്‍ക്കരണവും എപ്രകാരമായിരിക്കണമെന്നുള്ള   ബാദ്ധ്യതാപട്ടിക സമര്‍പ്പിക്കേണ്ടതുണ്ടായിരുന്നു. ‘ദോഹ വികസന അജണ്ട‘ എന്നറിയപെട്ടിരുന്ന GATTs  ഉടമ്പടിയെ കുറിച്ചുള്ള ചര്‍ച്ചകളില്‍  ഇന്ത്യാ ഗവണ്മെന്റ് ചെറുകിടമേഖലയില്‍ ദേശീയപരിച്ചരണത്തിന്റേതായ ഒരു ഉറപ്പും നല്‍കുകയുണ്ടായില്ല.

 ദേശീയ പരിചരണത്തിലുറപ്പ് നല്‍കുകയെന്ന് വെച്ചാല്‍ സേവനമേഖലയില്‍ ആഭ്യന്തര നിക്ഷേപകര്‍ക്കൊപ്പം തന്നെ  അവകാശങ്ങള്‍ വിദേശ നിക്ഷേപകര്‍ക്കും നല്‍കുകയെന്നതാണ് കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നതില്‍ അമേരിക്ക  കടും പിടുത്തം പിടിച്ചതുമൂലം  ദോഹയിലെ പ്രാരംഭ ചര്‍ച്ചകള്‍ ദയനീയമായി പരാജയപെട്ടപ്പോള്‍ ലോകവാണിജ്യസംഘടനയുടെ(WTO) ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് പുറത്ത് വെച്ച്  സാമ്രാജ്യത്വ ശക്തികളുടെ  നിര്‍ബന്ധത്തിന് വഴങ്ങികൊണ്ട് ഇന്ത്യാഗവണ്മെന്റ് ചെറുകിടമേഖലയും തുറന്നു കൊടുക്കാന്‍  തയ്യാറാവുകയായിരുന്നു.

ഇന്ത്യന്‍ ഗവണ്മെന്റിന്റെ പ്രത്യക്ഷവിദേശനിക്ഷേപത്തിനെ കുറിച്ചുള്ള ഔദ്യോഗിക നയം ഇപ്പോഴും പറയുന്നത്, ചെറുകിടവാണിജ്യമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിക്കുകയില്ലെന്നാണ് എന്നാല്‍ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയിലില്‍ 51% പ്രത്യക്ഷ വിദേശനിക്ഷേപം(മക്‍ഡൊണാള്‍ഡ്, ലെവിസ് എന്നിവക്ക്) അനുവദിച്ചുകൊണ്ട് പില്‍ക്കാലത്ത് സര്‍ക്കാര്‍  ഈ നിലപാട് ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. ഇതിനോടോപ്പം  മൊത്തകച്ചവടമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം നടത്താന്‍ അനുമതി വേണമെന്ന  ആവശ്യം വേണ്ടെന്ന് വെക്കുകയും ,  ഫ്രാഞ്ചൈസികളിലൂടെ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിക്കുകയും ഉണ്ടായി.  2006 മാര്‍ച്ച് 6 ന്  ജോര്‍ജ്ജ് ബുഷ്  ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ബുഷും മന്മോഹന്‍ സിംഗും കൂടി ഇറക്കിയ വാണിജ്യത്തെ കുറിച്ചുള്ള സംയുക്ത പ്രസ്താവന ഇപ്രകാര്‍ം പറയുന്നു.

:- “ട്രേഡ് പോളിസി ഫോറത്തിന്റെ  രൂപീകരണത്തോട്കൂടി കൂടി  (51 % പ്രത്യക്ഷ വിദേശനിക്ഷേപം സിംഗിള്‍  ‍ബ്രാന്‍‌ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് അനുവദിച്ചത്) ഇന്ത്യ ചെറുകിട മേഖലയിലുള്ള അത്തരം നിക്ഷേപങ്ങളുടെ വ്യവസ്ഥകള്‍ക്ക് ഇളവ് വരുത്തുകയും  മൊത്തവ്യാപാര മേഖലയില്‍ 100 % പ്രത്യക്ഷവിദേശനിക്ഷേപം നടത്തുന്നതിന് പ്രത്യേക അനുമതി വേണ്ടെന്ന് വെക്കുകയും  ചെയ്തിരിക്കുകയാണ് . ഇത് മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ  ഭാഗമായി   രണ്ടു രാജ്യങ്ങളും  ട്രേഡ് പോളിസി ഫോറത്തിന്‍ കീഴില്‍  നിക്ഷേപവ്യവസ്ഥകളെ കുറിച്ച് സംഭാഷണം  തുടരാനും സംയുക്ത നിക്ഷേപസംരംഭങ്ങള്‍ നടത്താനുള്ള  പ്രത്യേകമേഖലകള്‍ (ഗതാഗതം അഗ്രി പ്രോസ്സാസ്സിംഗ് തുടങ്ങിയവ) കണ്ടെത്താനും തീരുമാനിച്ചു.“

   മന്മോഹന്‍ സിംഗ്  ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ ബ്രിട്ടീ‍ഷ് ബിസിനസ്സ്   ഇന്ത്യന്‍ ചെറുകിട മേഖലക്ക് വേണ്ടി  കുറേനാളായി കാത്തിരിക്കുകയാണെന്നുള്ള പരിഭവമായിരുന്നു മുഖ്യമായും ടോണിബ്ലെയറിന് പറായാനുണ്ടായിരുന്നത്.ഈ സമ്മര്‍ദ്ധത്തിന്റെ ഫലമായി  2004 -05  മദ്ധ്യവര്‍ഷ റിവ്യൂ വില്‍  ധനകാര്യ മന്ത്രി പി. ചിദംബരം പറഞ്ഞു.

: “ പല വിഭാഗങ്ങളുടെയും , പ്രത്യേകിച്ച് പ്രോസസ്സ്ഡ്, സെമിപ്രോസസ്സ്ഡ് ആഗ്രോ ഉല്‍പ്പന്നങ്ങളുടെ വിഭാഗങ്ങളുടെ  വികസനത്തിന്  ഉല്‍പ്പാദകനില്‍ നിന്ന് ഉപഭോക്താവിലേക്ക്  ക്രിയാല്‍മകമായ ഒരു ശൃംഖല സൃഷ്ടിക്കേണ്ടത്  നിര്‍ണ്ണായകമാണെന്നാണ്  ചെറുകിട മേഖലയെ സംബന്ധിച്ച് റിവ്യൂ മനസ്സിലാക്കുന്നത് . ഈ പശ്ചാത്തലത്തില്‍  അന്താരാഷ്ട്രതലത്തിലുള്ളവയടക്കമുള്ള സംഘടിത ചെറുകിട ശൃംഖലകള്‍ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണെന്ന്  റിവ്യൂ വിലയിരുത്തുന്നു” 

ഇന്ന് ചെറികിട മേഖലയിലെ അന്തരാഷ്ട്ര   വന്‍‌തോക്കുകള്‍  ഇന്ത്യയിലേക്ക് പ്രത്യാശയോടെ ഉറ്റുനോക്കികൊണ്ടിരിക്കുകയാണ് . മൊത്തകച്ചവടമേഖലയില്‍  100 % പ്രത്യക്ഷവിദേശനിക്ഷേപം അനുവദിച്ചതിന്റെ ഫലമായി ജര്‍മ്മനിയിലെ  മെട്രോ എജി ഇതിന്  ഇതിന് തുടക്കം കുറിച്ചു. ഇതിന്റെ സ്റ്റോറുകള്‍  ഇന്ന് ബാംഗ്ലൂരിലും ഹൈദരാബാദിലും  ഉണ്ട്  താമസിയാതെ  കൊല്‍ക്കത്തയിലും  മുംബൈയിലും അതിന്റെ സ്റ്റോറുകള്‍  സ്ഥാപിക്കപെടും  . ബിസിനസ്സ്കാര്‍ക്ക്  വിതരണം ചെയ്യാനാണ് , അല്ലാതെ വ്യക്തികള്‍ക്ക് നേരീട്ട് വിതരണം ചെയ്യാനല്ല അവരുടെ സ്റ്റോറുകള്‍  പ്രവര്‍ത്തിക്കുന്നതെന്നാണ് ഉദ്ദേശിക്കപെട്ടിരുന്നത്.          ഒരു ഉപഭോക്താവ് കുറഞ്ഞത്  എത്ര സാധനം  വാങ്ങണമെന്നതിന്  യാതൊരു  നിഷ്കര്‍ഷയുമില്ല      എന്ന ഒരു പഴുത്  ബന്ധപെട്ട    വ്യവസ്ഥയിലുണ്ട് . ഒരു ബിസിനസ്സ്  നടത്തിയെന്ന പേരില്‍ എന്തെങ്കിലും ബില്ലുണ്ടാകിയാല്‍ തന്നെ അവര്‍ സന്തുഷ്ടരാകും.  ഡോക്ടര്‍മാര്‍ , അഭിഭാഷകര്‍ , ഐ.ടി. ജീവനക്കാര്‍ എന്നിവര്‍ക്ക്  ഏതെങ്കിലും  ബിസിനസ്സിന്റെ  പേരില്‍  സാധനങ്ങള്‍ നല്‍കാന്‍ ഇവര്‍ക്ക് കഴിയും ഈ ഉപഭോക്താക്കള്‍ക്ക്  തങ്ങള്‍ ബിസിനസ്സാണ്  നടത്തുന്നതെന്ന് കാണിക്കുന്ന  ഒരു കാര്‍ഡ്  വിതരണം ചെയ്തിരിക്കുകയാണ്  ഇതിന്   വേണ്ടി.  ഇതിന്റെ ഫലമായി ജ്വല്ലറി  ഉടമസ്ഥര്‍  പാദരക്ഷകളും  , സുരക്ഷ   ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന കമ്പനിയുടെ ആളുകള്‍  ഭക്ഷ്യ ഉല്‍പ്പന്നങ്ങളും സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി  മേല്പറഞ്ഞപേരില്‍ വാങ്ങിക്കുന്നു.  ഇവരുടെ ഇടപാടുകളില്‍ 70 %വും  ചെറുകിടവില്‍പ്പനയുടെ രൂപത്തിലുള്ളതാണെന്ന്  കര്‍ണ്ണാടക സര്‍ക്കാര്‍ തന്നെ അന്വേഷണം നടത്തി  കണ്ടെത്തിയിട്ടുണ്ട്. ഈ മെട്രോ സ്ഥാപനത്തിനെതിരെ  ബംഗ്ലൂരിലുള്ള കടയുടമസ്ഥരുടെ പേരില്‍ സംഘടന ഒരു കേസ്  2004 ജനുവരിയില്‍  കൊടുക്കുകയുണ്ടായി  അന്ന് ‘മെട്രോ‘  ക്ക്  വേണ്ടി കോടതിയില്‍ ഹാജരായത് ,പി.ചിദംബരമായിരുന്നു.

മേല്‍പ്പറഞ്ഞതിന്  സമാനമായ രീതിയില്‍ ആഗസ്റ്റ് 6 നു  വാള്‍മാര്‍ട്ടും  ഭാരതിയും ആയി ഒരു കരാറിലെത്തിയിട്ടുണ്ട്. ഇത് മേല്പപ്പറഞ്ഞ കാര്യങ്ങളെക്കാള്‍ വലിയ ഗൂഢാലോചനയിലേക്കാ‍ണ്  കാര്യങ്ങളെ കൊണ്ടുപോകുന്നത് . സംയുക്ത സംരംഭത്തിന്റെ ഭാഗമായി  തുടങ്ങുന്ന ഹോള്‍സെയില്‍ സ്റ്റോറിനോടൊപ്പം  ഭാരതി സ്വന്തമായി  റീട്ടെയില്‍   സ്റ്റോറുകളും   തുടങ്ങുന്നുണ്ട്. അതു കൊണ്ട് ഭാരതിക്ക്  സംയുക്ത സംരംഭമായ ഹോള്‍സെയില്‍ സ്റ്റോറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി  സ്വന്തം റീട്ടെയില്‍ സ്ഥാപനത്തില്‍ വില്‍ക്കാന്‍ കഴിയും ഇത്തരം തട്ടിപ്പുകളീലൂടെ , നിലനില്‍ക്കുന്ന നിയമങ്ങളെ പോലും വാള്‍മാര്‍ട്ട് ലംഘിച്ചുകൊണ്ടിരിക്കുകയാണ് .

 അതു പോലെ തന്നെ  ഷോപ്പ്‌റൈറ്റ്  എന്ന ഒരു ദക്ഷിണാഫ്രീകന്‍ ‘മെഗാസ്റ്റോര്‘  മുംബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട് .  മെട്രോ 6500 കോടി ഡോളര്‍  ഹരിയാനയില്‍ നിക്ഷേപിക്കാനും ‍ തീരുമാനിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ  സ്ഥാപനങ്ങള്‍  പ്രവര്‍ത്തിക്കുന്ന  സമ്പ്രദായത്തിന്‍  കാഷ് അന്റ് കാരി എന്നാണ് പറയുക . റിലയന്‍സ് ഇക്കാര്യത്തിലുള്ള  തങ്ങളുടെ താല്‍പ്പര്യം പ്രകടിപ്പിച്ചികൊണ്ട് ടെസ്കോക്ക് സൂചനകള്‍ നല്‍കി കഴിഞ്ഞിരിക്കുന്നു.  യു.കെ. യുടെ  മര്‍ക്സ് ആന്റ് സ്പെന്‍സര്‍ എന്ന സ്ഥാപനം  ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍  പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നെതര്‍ലന്റ് സിന്റെ എ ഹോള്‍ഡ് , ഫ്രാന്‍സിന്റെ  കാരിഫോര്‍  എന്നിവ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്നു.

 ഇലക്‍ട്രോണിക് ഗുഡ്സ്, കണ്‍സ്ട്രക്ഷന്‍ മെറ്റീരിയത്സ് തുടങ്ങിയ വിഭാഗങ്ങളിലെ  ചെറുകിട വാണിജ്യമേഖലയില്‍  പ്രത്യക്ഷവിദേശനിക്ഷേപം  സര്‍ക്കാര്‍ അനുവദികാന്‍ പോകുന്നുവെന്ന ഒരു വാര്‍ത്ത പരന്നു തുടങ്ങിയിട്ടുണ്ട്. ഏതായാലും ആഗോളീകരണത്തോടും ലോകവാണിജ്യ സംഘടനയോടും  ഉള്ള പ്രതിബദ്ധത മൂലം ഇന്ത്യയും  തങ്ങളുടെ ചെറുകിടമേഖല  വിദേശ നിക്ഷേപത്തിന് തുറന്ന് കൊടുത്തുകൊണ്ട്  തങ്ങളുടെ അടിമത്തം തുടെര്‍ന്നു കൊണ്ട് പോകും .

 ബഹുരാഷ്ട്ര കുത്തകകളുടെയും കോര്‍പ്പറേറ്റ് ഭവനങ്ങളുടെയും   താല്‍പ്പര്യാര്‍ത്ഥം  രാജ്യമെമ്പാടുമുള്ള  APMC  നിയമങ്ങള്‍ക്ക് ഭേദഗതി വരുത്തികൊണ്ടിരിക്കുകയാണ് . ഇത് പ്രകാരം  മെഗാസ്റ്റോറുകള്‍ക്ക്   കര്‍ഷകരില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ വാങ്ങുന്നതിനുള്ള അധികാരം ലഭിക്കും. ബംഗ്ലൂരിലുള്ള ‘മെട്രോ’ യുടെ മുഖ്യപരാതി ’ ഇക്കാര്യത്തിനുള്ള അനുമതി ലഭിക്കുന്നില്ല എന്നതായിരുന്നു. ഈ പ്രശ്നം കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരുകളുടെയും സജീവപരിഗണനയിലാണിപ്പോള്‍.

വിഷമസന്ധിക്ക്  പരിഹാരം  

ചെറുകിടമേഖലയിലുള്ള പ്രത്യക്ഷവിദേശനിക്ഷേപത്തിനെ  ചെറുക്കാന്‍  വൈവിധ്യമാര്‍ന്നതും  വ്യത്യസ്ഥങ്ങളുമായ നിരവധി കാഴ്ച്പ്പാടുകള്‍  മുന്നോട്ട് വെക്കപെട്ടിട്ടുണ്ട്. ലോകവാണിജ്യ സംഘടനക്ക്  പ്രത്യക്ഷവിദേശ നിക്ഷേപവുമായി കാര്യമായ ബന്ധമില്ലെന്നും  അത് തൊഴില്‍ രംഗം മെച്ചപ്പെടുത്താനുപകരിക്കുമെന്നും  മറ്റുമുള്ള ന്യായീകരണങ്ങള്‍  നിരത്തികൊണ്ട് സുബ്രമുണ്യസ്വാമിയെപോലുള്ളവര്‍ തങ്ങളുടെ അമേരിക്കന്‍ വിധേയത്വം വ്യക്തമാക്കികഴിഞ്ഞിട്ടുണ്ട്. സോണീയ പ്രധാനമന്ത്രിക്ക് എഴുതിയ കാര്യം ഒട്ടേറെ കൊട്ടിഘോഷിക്കപ്പെട്ടെങ്കിലും , പി.ചിദബരം ,  മന്മോഹന്‍സിംഗ് , വാജ്‌പേയ്  , യശ്വന്ത്സിന്‍‌ഹ തുടങ്ങിയവര്‍ ചെറുകിടമേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപം  കടന്നുവരുന്നതിനെ സ്വാഗതം ചെയ്യുകയാണ് . ഇവരാകട്ടെ ഇതിന്റെ  ഭാഗമായുണ്ടാകുന്ന തൊഴിലീല്ലായ്മയും  മറ്റും കൈകാര്യം ചെയ്യേണ്ടത് എങ്ങിനെയെന്ന വിഷയത്തെ കുറിച്ച് ഒന്നും പറയുന്നില്ല  CPI(M) നേതൃത്വത്തിലുള്ള ഇടതുമുന്നണികളുടെ സര്‍ക്കാരുകളടക്കമുള്ള എല്ലാ സംസ്ഥാനഗവണ്മെന്റുകളും വാണിജ്യരംഗത്ത് പ്രത്യക്ഷവിദേശനിക്ഷേപം അനുവദിച്ചുകൊണ്ടിരിക്കുകയാണ്  കൊല്‍ക്കത്തയിലും  ഉടന്‍ തന്നെ  ‘മെട്രോ’ അതിന്റെ സ്റ്റോര്‍ സ്ഥാപിക്കുവാന്‍ പോകുകയാണ് .

CPI(M)  പതിവുപോലെ  വിട്ടുവീഴ്ച്ചകളുടെ സോഷ്യല്‍ ഡെമോക്രാറ്റിക്‍ പാതയിലൂടെ ചരിക്കുകയാണ്.ബംഗ്ലൂര്‍ നഗരത്തില്‍  സ്ഥാപിക്കപെട്ട  ‘മെട്രോ’  ചെറുകിടമെല്‍കലയില്‍  സ്റ്റോറുകള്‍ സ്ഥാപിച്ച്പ്പോള്‍,  അക്കാര്യം മൂടിവെക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ  2004 ആരംഭത്തിലെ ‘ പീപ്പിള്‍സ് ഡെമോക്രസി’ അപലപിക്കുകയണ്ടായി. ഇന്ന് ബുദ്ധദേവിന്റെ  കൊല്‍ക്കൊത്തയില്‍ അതേ ‘ മെട്രോ’  സ്ഥാപിക്കപെടാന്‍ പോകുകയാണ് .  2005  ഒക്ടോബറില്‍   തയ്യാറാക്കിയ ഇടതുപാര്‍ട്ടികളുടെ കുറിപ്പില്‍  വിശേഷിച്ചും തൊഴില്‍ നഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍  ഇത്തരമൊരു കാര്യം  തങ്ങളംഗീകരിക്കുന്നു  എന്ന് ഉറപ്പീച്ച്  പറയുന്നുണ്ട്.  എന്ന് പീപ്പിള്‍സ് ഡെമോക്രസിയില്‍ വായിക്കാം . പക്ഷേ 2007 മേയ്  30 നു പ്രസിദ്ധീകരിച്ച CPI(M) ഔദ്യോഗിക നിലപാട് സംഘടിത  ചെറുകിട മേഖലയില്‍  പ്രത്യക്ഷവിദേശനിക്ഷേപം  നിഷേധിക്കേണ്ടതില്ല , മറിച്ച് നിയന്ത്രിച്ചാല്‍ മതി  എന്നുള്ളതായിരുന്നു.  “ചെറുകിട മേഖലയില്‍  ബഹുരാഷ്ട്ര കുത്തകകളെ പ്രവേശിപ്പിക്കില്ല  എന്നതായിരിക്കണം  ഈ മേഖലയെ സംബന്ധിച്ച ദേശീയനയത്തില്‍ പ്രാഥമികമായി വേണ്ടത്”  എന്ന വാചക മടികള്‍ക്കപ്പുറത്ത് ചെറുകിട മേഖലയില്‍ യഥാര്‍ത്ഥത്തിലുള്ള  ഒരു നിരോധനത്തിന്   ഇവര്‍ തയ്യാറല്ല.

 ചെറുകിട മേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപത്തിന്റെ കടന്നുവരവിനെ  എതിര്‍ക്കുന്ന  നിരവധി  സാമ്പത്തിക വിദഗ്ദന്മാര്‍ പോലും തൊഴില്‍‌രംഗത്ത്  അതുണ്ടാക്കുന്ന  ഭവിഷ്യത്തുകളെ  കേന്ദ്രീകരിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.  വന്‍‌തോതില്‍ തൊഴിലില്ലായ്മ സംജാതമാകുമെന്നത്  ഈ പ്രശ്നത്തിന്റെ  ഒരു വശം മാത്രമാണ് .  ഗുരുസ്വാമിയെ പോലുള്ളവര്‍ തൊഴിലില്ലായ്മയാണ് മുഖ്യപ്രശ്നം എന്നു പറയുന്ന ഘട്ടത്തില്‍ ദീപാങ്കര്‍ ദേ എഴുതിയ ഒരു കാര്യം കൂടുതല്‍ പ്രസക്തമാകുന്നുണ്ട്. :-“വാസ്തവത്തില്‍ തൊഴിലില്ലായ്മയുടെ നിരക്കില്‍  നമ്മള്‍ പ്രത്യക്ഷത്തിലൊരു  മാറ്റവും കണ്ടേക്കില്ല എന്നാല്‍ ഗോപ്യമായ തൊഴില്‍ ലഭ്യത( തൊഴിലില്ലായ്മയല്ല ) ചെറുകിടമേഖലയില്‍  വര്‍ദ്ധിക്കുന്നതായി കാണാന്‍ കഴിയും” 

 മറ്റെല്ലായിടങ്ങളിലെന്നപോലെ  ചെറുകിട മേഖലയിലും  കമ്മ്യൂണിസ്റ്റ്കാര്‍ കാര്യക്ഷമതക്ക് എതിരല്ല. സോഷ്യലിസത്തിന്റെ  കീഴില്‍ ചെറുകിടമേഖല ഒരു ബിസിനസ്സ് എന്ന നിലയില്‍ നിലനില്‍ക്കുന്നില്ല. ഉല്‍പ്പാദനം , വിതരണം  കൈമാറ്റം  എന്നീ സംവിധാനങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി അതു മാറുകയാണ് ചെയ്യുന്നത് . കഴിയാവുന്നത്ര ഗുണമേന്മയുള്ള സാധനങ്ങള്‍  ഉചിതമായ അളവില്‍ ജനങ്ങളിലേക്ക്  കഴിയാവുന്നത്ര വേഗതയിലെത്തിക്കുകയാണ്  ഒരു സോഷ്യലിസ്റ്റ് ഗവണ്മെന്റ് ചെയ്യേണ്ടത്. ഇതിലാണ് കാര്യക്ഷമത ദര്‍ശിക്കപെടുന്നത്. അല്ലാതെ ജിഡിപി യുടെ വളര്‍ച്ചയിലോ ലാഭത്തിലോ എന്തിന് , തൊഴില്‍‌ലഭ്യത പോലും  അല്ല. വിദൂരസ്ഥലങ്ങളിലേക്ക് പോലും  ഗുണമേന്മയുള്ള സാധനങ്ങള്‍  എത്തിപെടേണ്ടതായുണ്ട്. ആഡംബരസാധനങ്ങള്‍ക്ക് വേണ്ടി  ഉണ്ടാക്കുന്ന കൃത്രിമകമ്പോളത്തിന്റെ  സൃഷ്ടിയേക്കാള്‍  വളരെ ശ്രമകരമായ പ്രക്രിയയാണ്  ഇത്  മത്സരത്തിന് വേണ്ടി  പരസ്യം തുടങ്ങിയ പ്രചാരണങ്ങള്‍ക്ക് ചെലവാക്കിയിരുന്ന പണം  ആത്യന്തികമായി  ഉപഭോക്താവിലേക്ക് തിരിച്ചെത്തുകയാണ് ചെയ്യുന്നത്.  തെരഞ്ഞെടുക്കുക  എന്നത്  ശരിയായ അറിവോടുകൂടി തെരഞ്ഞെടുക്കുക എന്ന ഉപഭോക്ക്താവിന്റെ പ്രക്രിയയായി സോഷ്യലിസത്തില്‍ മാറുന്നു.  ഇത്തരം തെരഞ്ഞെടുപ്പുകള്‍ ശാസ്ത്രീയാടിസ്ഥാനത്തിലാണ്  നടക്കുന്നത് . അല്ലാതെ പരസ്യങ്ങളില്‍ മയങ്ങിയല്ല.

 ചെറുകിടമേഖലയോടുള്ള  ജനാധിപത്യപരമായ സമീപനം പോലും  പ്രത്യക്ഷവിദേശനിക്ഷേപം അംഗീകരിക്കില്ല നേരത്തെ ചൂണ്ടികാട്ടിയ റീട്ടെയില്‍ ഭീമന്മാര്‍ വാങ്ങലുകളിലും കൊടുക്കലുകളിലും  കുത്തകാധിപത്യമാണ്  സ്ഥാപിക്കാന്‍ പോകുന്നത്. ജനാധിപത്യം എല്ലാകാലത്തും  കുത്തകാധിപത്യത്തെ  എതിര്‍ത്തിട്ടുണ്ട്.  OECD പഠനം ഇപ്രകാരം പറയുന്നു.  :-

കേന്ദ്രീകരണത്തിന്റെയും അന്താരാഷ്ട്രവല്‍ക്കരണത്തിന്റെയും  പ്രയോഗവല്‍ക്കരണം ഇനിപ്പറയുന്ന രീതിയിലാണ് പലപ്പോഴും നടക്കാറുള്ളത് . നിര്‍ദ്ദിഷ്ട സാമ്പത്തിക ലക്ഷ്യം കൈവരിക്കാന്‍  വേണ്ടി  വാണിജ്യഗ്രൂപ്പുകള്‍ തങ്ങളുടെ  ആഭ്യന്തരകമ്പോളങ്ങളീല്‍ അവയുടെ വലുപ്പം വര്‍ദ്ധിപ്പിക്കാന്‍  ശ്രമിക്കുന്നു.  കേന്ദ്രീകര്ണം  ഒരു പ്രത്യേക ഘട്ടത്തിലെത്തികഴിയുമ്പോള്‍ ആഭ്യന്തരകമ്പോളത്തിലുള്ള  വികസനം  ബുദ്ധിമുട്ടാവുകയും വിതരണ ഗ്രൂപ്പുകള്‍  വിദേശക്കമ്പോളങ്ങളിലേക്ക്  തിരിയുകയും ചെയ്യുന്നു. നിയമവ്യവസ്ഥകള്‍ കടന്നുവരവിന് ബുദ്ധിമുട്ടുണ്ടാക്കുന്ന മേഖലകളില്‍  നേരത്തെ തന്നെ  സ്ഥാപിതമായിട്ടുള്ള സ്ഥാപനങ്ങളുമായി  ബന്ധം സ്ഥാപിച്ചുകൊണ്ടോ, ആ‍ സ്ഥാപനത്തെ തന്നെ വിലക്കെടുത്തോ ആയിരിക്കും എളുപ്പത്തില്‍ കടന്നു കൂടുക്.

    കൂടുതല്‍ കൂടുതല്‍  കമ്പോളങ്ങള്‍ തിരയാനായി  ചെറുകിടമേഖലയിലെ  ഭീമന്മാരെ  പ്രേരിപ്പിക്കുന്നത്  ഇത്തരം പ്രതിസന്ധികളാണ് . ഗാട്ട് , ഗാട്ട്സ് ,  കരാറുകള്‍  ലോകത്തെ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍  നിര്‍ബന്ധിതമാക്കിയത് സാമ്രാജ്യത്വം നേരിട്ട  ഇത്തരം പ്രതിസന്ധികളാണ് .  അമേരിക്കയും  യൂറോപ്പ്യന്‍  രാജ്യങ്ങളും  അവരുടെ കര്‍ഷകര്‍ക്ക്  സബ്‌സിഡി നിലനിര്‍ത്താന്‍  തീരുമാനിച്ചതില്‍  ദോഹ വികസന  ഉടമ്പടിയെന്ന ഗാട്ട്സ്  നടാപടി  ദുര്‍ബലമാക്കപെട്ടു  എന്നാല്‍ പുത്തന്‍  കൊളോണിയല്‍ രാജ്യങ്ങളിലെ  കമ്പോളങ്ങളീലും  സേവനമേഖലകളീലും കടന്നുവരുന്നതിന്‍ വേണ്ടി  സാമ്രാജ്യത്വ രാജ്യങ്ങള്‍ സമ്മര്‍ദ്ദം തുടരുകയാണ് . ചെറുകിട വാണിജ്യമേഖലയിലെ  പ്രത്യക്ഷവിദേശനിശേപത്തെ  ഈ പശ്ചാത്തലത്തില്‍ വേണം  നോകികികാണാന്‍  ഈ വിഷയത്തിലെ  സാമ്രാജ്യത്വ ആഗോളീകരണ പശ്ചാത്തലത്തെ  ഒഴിവാക്കികൊണ്ട് , ഇതിനെ  കേവലം  തൊഴില്‍ പ്രശ്നമായി കാണുകയാണെങ്കില്‍ അത് തികച്ചും ഉപരിപ്ലവമായിരിക്കും .

രാജ്യത്തെ വിറ്റുതുലക്കുന്ന ഈ ഏറ്റവും പുതിയ  ശ്രമത്തിനെതിരെ  ചെറുകിടക്കാരുടെ അസംഖ്യം  സംഘടനകള്‍  പ്രധിഷേധിച്ചുകൊണ്ട്  ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍  കൂടുതല്‍  ശരിയും അര്‍ത്ഥവത്തുമാണ് . ഇന്ത്യയിലെ ചെറുകിട വ്യാപാര രംഗത്ത്നിന്നും  കോര്‍പ്പറേറ്റുകളെയും  പ്രത്യക്ഷ വിദേശനിക്ഷേപകരെയും  തൂത്തെറിയുക്  എന്ന മുദ്രാവാക്യമാണ്  അവരുയര്‍ത്തിയത് . നിഷേധിക്കുന്നതിന്‍ പകരം നിയന്ത്രിക്കുകയെന്ന  സിപിഐ(എം) നിലപാടിനേക്കാള്‍ വളരെ  കൂടുതല്‍  കൂടുതല്‍ ജനാധിപത്യപരമാണ്  ഈ മുദ്രാവാക്യം . ചെറുകിടമേഖലയിലെ  കുത്തകകളുടെ കടന്നുവരവും പ്രത്യക്ഷവിദേശനിക്ഷേപവും  അതിനെതിരായ പോരാട്ടവും   വിശാലമായ തലത്തില്‍  സാമ്രാജ്യത്വ ആഗോളീകരണത്തിനും  ലോക വാണിജ്യസംഘടനക്കുമെതിരെയുള്ള പോരാട്ടമാണ് പുത്തന്‍ ഉദാരവല്‍ക്കരണത്തിന്റെ  ഏറ്റവും പുതിയ ഈ പ്രകടിത രൂപത്തിനെതിരെ  ശക്തമായ പ്രക്ഷോഭം നടത്താന്‍ എല്ലാ ജനാധിപത്യ ശക്തികളും  കമ്മ്യൂണീസ്റ്റ് വിപ്ലവകാരികളും  ഒന്നിച്ച് മുന്നോട്ട് വരേണ്ടതുണ്ട്.