നവബര്‍ 28 പാര്‍ലമെന്‍റ് മാര്‍ച്ചിന്‍റെ പ്രാധാന്യം

parlaiment-march-2007-nov-28.jpgcom K N Ramachandran inaugurate the parliment march.

           പതിനെട്ട് ജനകീയാവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് നവംബര്‍ ഒന്നു മുതല്‍ അഖിലേന്ത്യാ പ്രചാരണകാമ്പയിനും,  അതിന്‍‌റെ തുടര്‍ച്ചയായി നവംബര്‍ 28 ന് പാര്‍ലമെന്‍‌റ് മാര്‍ച്ചിനും CPI(ML) കേന്ദ്രകമ്മിറ്റി നടത്തിയ ആഹ്വാനം  17 സംസ്ഥനങ്ങളില്‍നിന്ന് ആയിരക്കണക്കിന് സഖാക്കള്‍ പങ്കെടുത്ത് ഉജ്ജ്വല റാലിയോടെ വിജയകരമായി പരിസമാപിച്ചു.

          ഇന്ത്യയിലാകമാനം, പ്രത്യേകിച്ചും വടക്കെ ഇന്ത്യയില്‍ കൊയ്ത്തും  ഗോതമ്പ്‌വിതയും നടക്കുന്ന കാലമായിട്ടും, ആ സമയത്ത് കര്‍ഷകതൊഴിലാളി-കര്‍ഷക സഖാക്കളെ പങ്കെടുപ്പിക്കാന്‍ നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടായിരിന്നിട്ടും UPA സര്‍ക്കാരിന്‍‌റെ ആണവകരാര്‍ ലോകസഭ ചര്‍ച്ച് ചെയ്യുന്ന സമയത്തുതന്നെ ഈ പാര്‍ലിമെന്‍‌റ് മാര്‍ച്ച് സംഘടിപ്പിച്ചത് , ആണവകരാറിലൂടെ രാജ്യത്തെ അതിവേഗം പുത്തന്‍ കൊളോണിയല്‍ അടിമത്വത്തിലേക്ക് നയിക്കുന്ന ദല്ലാള്‍ സര്‍ക്കാര്‍ ;സാമ്രാജ്യത്വ ആഗോളീകരണത്തിന് പിന്തിരിപ്പന്‍ ,വര്‍ഗ്ഗീയ മൂരാച്ചി NDA സര്‍ക്കാരിനെക്കാള്‍ ഗതിവേഗം കൂട്ടിയതിന്‍‌റെ ഫലമായി ,ബഹുഭൂരിപക്ഷം ജനങ്ങളും എല്ലാ അടിസ്ഥാന അവകാശങ്ങളും നിഷേധിക്കപ്പെട്ട് കടുത്ത പ്രതിസന്ധിയെ നേരിടുന്ന, ഒന്നാം സ്വാതന്ത്ര്യസമരത്തിന്‍‌റെ 150- ആം വാര്‍ഷികത്തില്‍ രാജ്യത്തെ, ഭരണാധികാരികള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അടിയറവെക്കുന്ന പ്രശ്നം ശ്ക്തിപൂര്‍വ്വം ഉന്നയിക്കാന്‍ വേണ്ടിയാണ്. 

           ജനകീയരോഷം പ്രകടിപ്പിക്കാന്‍ നടത്തിയ ഈ ചെറിയ ചുവട്‌വെപ്പ് ,പ്രസിഡന്‍‌റിനും പ്രധാനമന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ചൂണ്ടികാട്ടിയപോലെ ;വരാന്‍ പോകുന്ന നാളുകളില്‍ നന്ദിഗ്രാമിനെയും, കലിംഗനഗറിനെയും, പോസ്കൊയേയും, റായ്‌ഗഡിനെയും മറ്റും വെല്ലുന്ന രീതിയില്‍ ദരിദ്ര- ഭൂരഹിത കര്‍ഷകരും കര്‍ഷകതൊഴിലാളികളും, തൊഴിലാളികളും ഉള്‍പ്പടെ ആദിവാസികളും ദളിതരും മറ്റെല്ലാ അധസ്ഥിത ജനവിഭാഗങ്ങളും  അണിനിരന്ന് നട്ത്താന്‍ പോകുന്ന ജീവന്മരണ പോരാട്ടങ്ങളുടെ തുടക്കം മാത്രമാണ് .ഇത്തവണ സമാധാനപൂര്‍വ്വം അച്ചടക്കത്തോടെ ദല്‍ഹിയിലെ തെരുവുകളിലൂടെ മാര്‍ച്ച് ചെയ്ത് ആയിരങ്ങള്‍,തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടികൊണ്ട് വരും നാളുകളില്‍ പതിനായിരങ്ങളായി ദല്‍ഹി പിടിച്ചെടുക്കാന്‍ തന്നെ മാര്‍ച്ച് ചെയ്ത് എത്തുമെന്ന താക്കീതാണ്; മാര്‍ച്ചിലെ മുദ്രാവാക്യങ്ങളിലും പാര്‍ലമെന്‍‌റ് സ്ടീറ്റില്‍ റാലി തടഞ്ഞതിനെ തുടര്‍ന്ന് നടന്ന കൂറ്റന്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്ത സഖാക്കളുടെ പ്രസംഗങ്ങളിലും മുഴങ്ങികേട്ടത്.  

 ഭൂമിക്കും അവകാശങ്ങള്‍ക്കും വേണ്ടി ഭൂരഹിതരും  തൊഴിലാളികളുമായ ബഹുഭൂരിപക്ഷം നടത്തികൊണ്ടിരിക്കുന്ന, തെലുങ്കാനയുടെയും നക്സല്‍ബാരിയുടെയും  പാരമ്പര്യം ഉയര്‍ത്തിപിടിച്ചുള്ള പോരാട്ടങ്ങള്‍ വരും നാളുകളില്‍  ഇനിയുമിനിയും  തീവ്രമാക്കുമെന്ന താക്കീതായിരുന്നു  മാര്‍ച്ച് നല്‍കിയത്  അങ്ങിനെ ഇന്ത്യന്‍ ജനതയുടെ വിപ്ലവപോരാട്ടങ്ങളുടെ ഫലപ്രദമായ് പ്രതീകമായി മാറി ഈ പാര്‍ലിമെന്‍‌റ് മാര്‍ച്ച്.

      ഇന്ത്യയിലെ ഇടതുപക്ഷമെന്ന ജനകീയപക്ഷത്തെ ഒന്നുകില്‍ CPI(M)  നയിക്കുന്ന ഇടതുമുന്നണി, അല്ലെങ്കില്‍ അരാജകവാദികളായ മാവോയിസ്റ്റുകള്‍ എന്നിവ മാത്രമായി ചുരുക്കി ,ജനങ്ങളെ  ശത്രുവര്‍ഗ്ഗങ്ങളും അവരുടെ ഭരണകൂടവും കുത്തകമാധ്യമങ്ങളും  നിരാശയിലേക്ക് വര്‍ഷങ്ങളായി തള്ളിവീഴ്ത്തിക്കൊണ്ടിരിക്കുമ്പോഴാണ്  വലതുപക്ഷ അവസരവാദികളായ സോഷ്യല്‍ഡെമോക്രാറ്റുകള്‍ക്കും “മാവോയിസ്റ്റ്” അരാജകവാദത്തിനും എതിരെ സന്ധിയില്ലാതെ സമരം ചെയ്ത് ജനകീയപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കമ്മ്യൂണിസ്റ്റ്  വിപ്ലവകാരികളെ ഐക്യപ്പെടുത്താനുള്ള ശ്രമം 2005  ജനുവരിയിലെ വിജയവാഡ സമ്മേളനത്തിലൂടെയാണ് CPI(ML) ന്‍റെ രണ്ടാം വരവിലേക്ക് നയിക്കുന്നത് .

      നിരവധി ബുദ്ധിമുട്ടുകളെ തരണം ചെയ്താണ്  ഈ ഐക്യം സാക്ഷാല്‍കരിക്കപ്പെട്ടത് . തുടര്‍ന്ന് ഐക്യത്തിനും ജനകീയദിശയിലൂടെ  കാര്‍ഷികവിപ്ലവപരിപാടി മുന്നോട്ട് വെക്കാനുള്ള CPI(ML) ശ്രമങ്ങള്‍ക്കും  എതിരെ പലരും രംഗത്തെത്തി. മുന്‍ ഐക്യശ്രമങ്ങളെപ്പോലെ ഇതും പരാജയപ്പെടുമെന്ന് പലരും ജാതകമെഴുതി. പക്ഷെ ഇവയൊക്കെ നേരിട്ടുകൊണ്ട്  ഐക്യപ്പെടുമ്പോള്‍ 12 സംസ്ഥാനങ്ങളില്‍ മാത്രമുണ്ടായിരുന്ന പാര്‍ട്ടി ഇപ്പോള്‍ 17  സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.  എല്ലാ സംസ്ഥാനങ്ങളിലും പോരാടുന്ന സംഘടനയായി  പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിച്ചിരിക്കുന്നു.

        CPI(M) നയിക്കുന്ന സോഷ്യല്‍ ഡെമോക്രാറ്റുകളും “മാവോയിസ്റ്റ്” അരാജകവാദികളും ഒഴിച്ചുള്ള കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളെയാകെ ഐക്യപ്പെടുത്താനുള്ള സാധ്യതകള്‍ അനുദിനം ശ്ക്തിപ്പെടുന്നു. ഈ സന്ദര്‍ഭത്തില്‍  മാര്‍ക്സിസം -ലെനിനിസം-മാവോ ചിന്തയുടെ പാതയില്‍ ഉറച്ചുനിന്ന് ജനാധിപത്യ വിപ്ലവ പോരാട്ടവുമായി മുന്നേറുമെന്ന സന്ദേശവുമായി  നടത്തിയ പാര്‍ലിമെന്‍‌റ് മാര്‍ച്ച് എല്ലാ പിന്തിരിപ്പന്മാരെയും അവസരവാദികളെയും  സാമ്രാജ്യത്വ ഏറാന്മൂളികളെയും  നിരാശപ്പെടുത്തിയെങ്കില്‍, അത് പോരാടുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും  ആശയും ആവേശവും പകര്‍ന്നിരിക്കുകയാണ് . അഖിലേന്ത്യാ ബോള്‍ഷെവിക് പാര്‍ട്ടിയായി, ഇന്ത്യന്‍ വിപ്ലവത്തെ നയിക്കാന്‍ കെല്‍പ്പുനേടി കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ മുന്നേറുമെന്ന പ്രതീക്ഷ വളര്‍ത്തിയിരിക്കുകയാണ് .

      പാര്‍ലമെന്‍റ് മാര്‍ച്ചിന്‍റെ സന്ദേശം ഉള്‍കൊണ്ട്, എല്ലാ വെല്ലുവിളികളെയും നേരിട്ട് സര്‍വ്വശക്തിയും സമാഹരിച്ച് മുന്നേറുമെന്നും, എല്ലാ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാരെയും ഐക്യപ്പെടുത്തി അഖിലേന്ത്യാ പാര്‍ട്ടി കെട്ടിപ്പടുക്കുമെന്നും , ജനാധിപത്യ വിപ്ലവപാതയില്‍ അടിപതറതെ മുന്നേറുമെന്നും ഈ സന്ദര്‍ഭത്തില്‍ നമുക്ക് പ്രതിജ്ഞ പുതുക്കാം.

‘സഖാവ്  ദ്വൈവാരിക‘  മുഖപ്രസംഗം .പുസ്തകം 2 ലക്കം 25  ഡിസംബര്‍ 11-24, 2007www.cpimlkerala.com

Advertisements

One response to “നവബര്‍ 28 പാര്‍ലമെന്‍റ് മാര്‍ച്ചിന്‍റെ പ്രാധാന്യം

  1. great…we are very proud of you. I hope you will do this in Kerala too. We always love communists because of your March and Harthals.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )