‘മാവോയിസ്റ്റ് ‘ ഉമ്മാക്കി

          ഭീകരതക്കെതിരായ യുദ്ധത്തിന്‍‌റെ പേരില്‍ ഇറാക്കിനെ ആക്രമിച്ച് തകര്‍ത്ത്, ജനലക്ഷങ്ങളെ കൊന്നൊടുക്കുകയും, സദ്ദാമിന് കൊലക്കയര്‍ നല്‍കുകയും ചെയ്ത  ബുഷിന്‍റെ  അരുമസന്താനങ്ങളെ പോലെയാണ്   ‘മാവോയിസ്റ്റ് ഉമ്മാക്കി‘യുടെ പേരില്‍, നന്ദിഗ്രാമില്‍ കൂട്ടകൊല അരങ്ങേറ്റിയ  CPI(M) നേതൃത്വവും,  ജമ്മുകാശ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പട്ടാളസ്വേച്ഛാധിപത്യവും ഭരണകൂടഭീകരതയും കെട്ടഴിച്ചു വിട്ടിരിക്കുന്നതിനെ ന്യായീകരിക്കുന്ന സോണിയ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഭരണവര്‍ഗ്ഗപാര്‍ട്ടികളും, ഛത്തീസ്ഘട്ടില്‍ ‘സാല്‍‌വ്ജുഡും’ വിന്‍‌റെ പേരില്‍ ആദിവാസികളെ തമ്മില്‍ തല്ലിച്ച്കൊല്ലുന്ന BJP ഭരണവും മറ്റും ജനങ്ങളെ കബളിപ്പിക്കുന്നത്.

             CPI (മാവോയിസ്റ്റ്) നേതാവ് മല്ലരാജറെഡ്ഢിയെ അങ്കമാലിയില്‍നിന്ന് ആന്ധ്രാപോലീസ് അറസ്റ്റ്  ചെയ്ത് കൊണ്ട്പോയതിന്‍‌റെ പേരില്‍, “മാവോയിസ്റ്റുകള്‍ താവളമാക്കുന്നു, കേരളത്തിന് സുരക്ഷാഭീഷണി” എന്ന് ഒന്നാം പേജില്‍ വെണ്ടക്ക നിരത്തി ‘ദേശാഭിമാനി‘ (ഡിസംബര്‍ 19)ശ്രമിക്കുന്നതും, ഇതിന്‍റെ പേരില്‍ CPI(ML) പ്രസ്ഥാനം ഉള്‍പ്പടെ തെലുങ്കാന-നക്സല്‍ബാരി പാ‍ത പിന്തുടരുന്ന കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളെ അടിച്ചമര്‍ത്താന്‍ പോലീസിന് ലൈസന്‍സ് നല്‍കാന്‍  LDF സര്‍ക്കാരിനെ പ്രേരിപ്പിക്കാനാണ്,  മാത്രമല്ല മാവോയിസ്റ്റ് നേതാക്കള്‍ അന്യ സംസ്ഥാനക്കാരായ നിര്‍മ്മാണ തൊഴിലാളികള്‍ക്കിടയില്‍ ഒളിച്ചുതാമസിക്കുന്നു എന്നാവര്‍ത്തിച്ച് അവരെ പോലീ‍സ് നിരീക്ഷണത്തിലാക്കാനും അവരെ കൊള്ളചെയ്യാന്‍ കരാറുകാര്‍ക്ക്  പൂര്‍ണ്ണസൌകര്യങ്ങള്‍ ചെയ്ത്കൊടുക്കാനുമാണ് . 

         ഡിസംബര്‍ 19 -ന്‍റെ  ‘ഹിന്ദു’ വില്‍ CPI(M) നേതാവ് സീതാരാം യെച്ചൂരിയുടെതായി വന്ന പ്രസ്താവനയില്‍ പറയുന്നത്, മാവോയിസ്റ്റ്കളുടെ താവളപ്രദേശമായി മാറിയ നന്ദിഗ്രാമിനെ തങ്ങള്‍ തിരിച്ചുപിടിക്കുകയായിരുന്നുവെന്നാണ്. നന്ദിഗ്രാമില്‍ നടത്തിയ കൂട്ടകൊലകളേയും അക്രമങ്ങളെയും മറച്ചുവെക്കാന്‍ മാവോയിസ്റ്റ് ഉമ്മാക്കി പ്രയോഗം എത്ര വ്യാപകമാ‍ക്കിയിരിക്കുന്നു, നന്ദിഗ്രാമിനെ സംബന്ധിച്ച് വസ്തുതകള്‍ എങ്ങിനെ  വളച്ചൊടിക്കുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.

               CPI,  CPI(M)   തിരുത്തല്‍‌വാദ നേതൃത്വങ്ങള്‍ക്കെതിരെ  നക്സല്‍ബാരി കര്‍ഷകകലാപത്തെതുടര്‍ന്ന് 1967-1972 കാലത്ത് കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ക്കിടയില്‍ ശക്തിപെട്ട വിഭാഗീയ അരാജകവാദലൈന്‍ മാവോ ചിന്തയുടെ സ്ഥാനത്ത് മാവോയിസം  പ്രതിഷ്ഠിച്ച്  ഇന്നും പിന്തുടരുന്നത് CPI(മവോയിസ്റ്റ്) മാത്രമാണ്. ബഹുജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട്  സ്ക്വാഡ് മാത്രമായ പ്രവര്‍ത്തനങ്ങള്‍മൂലം അതിന്‍‌റെ ശക്തികേന്ദ്രമായിരുന്ന  ആന്ധ്രപ്രദേശില്‍തന്നെ തിരിച്ചടി നേരിട്ടുവെന്ന് കുറച്ച് മാസങ്ങള്‍ക്ക്മുന്‍പ് ചേര്‍ന്ന ഈ ഗ്രൂപ്പിന്‍റെ കോണ്‍ഗ്രസ്സ് റിപ്പോര്‍ട്ടില്‍, സെക്രട്ടറി  ഗണപതി തന്നെ സമ്മതിക്കുന്നുണ്ട്. ഈ തിരിച്ചടിയെ തുടര്‍ന്നാണ് രണ്ട് പ്രമുഖ നേതാക്കള്‍  കേരളത്തില്‍ നിന്നും പിടിക്കപ്പെടും വിധം അവര്‍ക്ക് സംസ്ഥാനം  വിടേണ്ടിവന്നിരിക്കുന്നത്. തമിഴ്‌നാട്ടിലും, കര്‍ണ്ണാടകയിലും അഭിപ്രായഭിന്നതകളും വിട്ടുപോകലും പിളര്‍പ്പുകളും മൂലം ഈ ഗ്രൂപ്പ് തീര്‍ത്തും ദുര്‍ബലമായി. ഈ ഗ്രൂപ്പിന്‍‌റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ ബീഹാര്‍ -ജാര്‍ഖ്ണ്ഡില്‍ തന്നെ മുന്‍ MCC യില്‍പ്പെട്ട ചില പ്രമുഖര്‍ പുറത്തുപോയി വേറെ ഗ്രൂപ്പുണ്ടാക്കി. ബംഗാളിലും മുന്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ  പലരും വിട്ടുപോയി. വര്‍ഗ്ഗ ബഹുജനപ്രസ്ഥാനങ്ങളില്ലാത്ത ഒറ്റപ്പെട്ട പ്രവര്‍ത്തനവും  നേപ്പാളിലെ മാവോയിസ്റ്റുകളുടെ നിലപാട് മാറ്റവും ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

             CPI(M)  ന്‍റെ വലത്പക്ഷ ജീര്‍ണ്ണതയും  CPI(മാ‍വോയിസ്റ്റ്) ന്‍റെ അരാജകവാദലൈനും   എതിര്‍ത്ത് CPI(ML) നേതൃത്വത്തില്‍ ബഹുജനലൈന്‍ അടിസ്ഥാനമാക്കി ബോള്‍ഷെവിക് പാര്‍ട്ടി കെട്ടിപ്പടുക്കാനും ,കാര്‍ഷിക വിപ്ലവ പരിപാടിയുടെ പാതയിലൂടെ  വര്‍ഗ്ഗസമരം  വികസിപ്പിക്കാനും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുന്ന പിന്തുണയാണ് , 18 ജനകീയാവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍  ഒന്ന് മുതല്‍  17 സംസ്ഥാനങ്ങളില്‍ നടന്ന വിപുലമായ  കാമ്പയിന്‍റെയും, നവംബര്‍ 28  പാര്‍ലിമെന്‍‌റ് മാര്‍ച്ചിന്‍റെയും  വിജയം ചൂണ്ടികാട്ടുന്നത്. 

          എല്ലാ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളെയും ഐക്യപ്പെടുത്തി പ്രബലമായ പാര്‍ട്ടിയും ,അതിന്‍‌റെ നേതൃത്വത്തില്‍  കാര്‍ഷിക വിപ്ലവസമരങ്ങളും,  തൊഴിലാളി പ്രക്ഷോഭങ്ങളും  വികസിപ്പിക്കാന്‍  നടക്കുന്ന രാജ്യവ്യാപകമായ പ്രവര്‍ത്തനങ്ങളെയും ,സാമ്രജ്യത്വ ആഗോളീകരണത്തിന്‍‌റെ ഭാഗമായി  അടിച്ചേല്‍പ്പിക്കുന്ന  ‘പ്രത്യേക സാമ്പത്തികമേഖല ‘(SEZ) കള്‍ക്കെതിരെ ഉയര്‍ന്നു വരുന്ന  ജനകീയ മുന്നേറ്റങ്ങളെയും ആക്രമിച്ചു തകര്‍ക്കാനാണ്  ഭരണവര്‍ഗ്ഗ പാര്‍ട്ടികളൊന്നാകെ,  ആചേരിയില്‍ എത്തപ്പെട്ട CPI(M)  ഉള്‍പ്പെടെ മാവോയിസ്റ്റ് ഉമ്മാക്കി  കാട്ടി ശ്രമിക്കുന്നത്.

        ഈ കുത്സിത നീക്കങ്ങള്‍ തുറന്ന്കാട്ടി പരാജയപ്പെടുത്താന്‍ എല്ലാ പുരോഗമനശ്ക്തികളും മുന്‍‌കൈ എടുക്കണം. 

 മുഖപ്രസംഗം/സഖാവ് ദൈവാരിക/2007 ഡിസംബര്‍ 11-24/

http://www.cpimlkerala.com

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )