സഖാവ് കിസ്സാന്‍ തൊമ്മന്‍

957503788.jpg

ആയിരമായിരം രക്തസാക്ഷികള്‍

തങ്ങളുടെ ജീവന്‍ ജനങ്ങള്‍ക്ക് വേണ്ടി, ധീരതയോടെ

ബലിയര്‍പ്പിച്ചിട്ടുണ്ട്. ആ രക്തപതാക  ഉയരെ പിടിച്ച്കൊണ്ട്

അവരുടെ ചോരകൊണ്ട് കരിംചുവപ്പാര്‍ന്ന പാതയിലൂടെ

നമുക്ക് മുന്നോട്ട് മാര്‍ച്ച്  ചെയ്യാം.                   

  1968      നവംബര്‍ 26

ഉച്ചക്ക്  ഒരു മണി നേരം, മാനന്തവാടി തൃശ്ശിലേരിയുടെ വടക്ക്ഭാഗം കിഴക്ക് പടിഞ്ഞാറ് നീളത്തില്‍ ഉയരത്തില്‍ കോട്ടമതിലെന്നോണം കിടക്കുന്ന  നരിനിരങ്ങി മലനിരകളുടെ  വടക്കെ ചെരുവിലെ വട്ടമലയുടെയും  കമ്പമലയുടെയും  ഇടയിലുള്ള  കൈതകൊല്ലിയുടെ കരയില്‍ ഞങ്ങള്‍, പുല്‍പ്പള്ളി സ്റ്റേഷന്‍ ആക്രമണ സംഘം, ഉച്ചക്കഞ്ഞിയും കുടിച്ച് വിശ്രമിക്കുകയായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ തലമുതിര്‍ന്ന നേതാവായ സഖാവ് കിസ്സാന്‍ തൊമ്മന്‍  തന്‍റെ ഒരു സഞ്ചിയുമായി കാട്ടില്‍ അല്‍പ്പം വെയില്‍ കിട്ടുന്ന ഭാഗത്തേക്ക്  ഇറങ്ങിപോകുന്നത്  അല്‍പ്പം മയങ്ങാന്‍ തുടങ്ങുകയായിരുന്ന  ഞാന്‍ ഒരു നോക്ക് കണ്ടെങ്കിലും, പിന്നെയും ചെറുമയക്കത്തില്‍ പെട്ടതിനാല്‍ അധികം ശ്രദ്ധിച്ചില്ല. ഏതു കാടും,വന്യമൃഗങ്ങളും സഖാവ് കിസ്സാനും കൂട്ടുകാരനായ എടൂര്‍ ജോസഫ് ചേട്ടനും  വഴങ്ങുന്നവയെന്ന്  പല കഥകളും എനിക്കറിയാവുന്നതുമാണ് .

                  ഒരു പത്തോ പന്ത്രണ്ടോ മിനിറ്റ് കഴിഞ്ഞിട്ടുണ്ടാകില്ല;  അടുത്തുള്ള ബഹ്മഗിരി മലകളെയും  നരിനിരങ്ങി മലയെയും ,  വട്ടമല – കമ്പമലകളും  കൊടുംകാടിനുള്ളിലെ കൊല്ലിയും , ഈ  കാടിനുള്ളില്‍ സ്വൈര്യവിഹാരം നടത്തി ജീവിക്കുന്ന വന്യമൃഗങ്ങളെയും കിടിലം കൊള്ളിച്ചുകൊണ്ടുള്ള ഉഗ്രന്‍ സ്ഫോടന ശബ്ദമാണ്  കേട്ടത്.  ഞങ്ങള്‍ ഇരുന്നതിന്‍റെ  ഒരമ്പത് മീറ്റര്‍ അകലെ  കൊല്ലിയില്‍ നിറയെ പുകയുയര്‍ന്ന് ആ ഭാഗത്തെ മണ്ണും ചെറുമരങ്ങളും  കൈത്തലകളും  ചുറ്റുപാടേക്ക് ചിതറിത്തെറിച്ചതില്‍ കുറെയൊക്കെ  ഞങ്ങളില്‍ പലരുടെയും ദേഹത്തും വീശിതെറിച്ച് മുറിവുണ്ടാക്കി.  എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ ഞങ്ങളില്‍ പലരും കൂട്ടനിലവിളിയായി.  CRP വളഞ്ഞ് ഞങ്ങള്‍ക്കെതിരെ ഗ്രനേഡ് എറിയുന്നതാണെന്നാണ് ആദ്യം സംശയമുണ്ടാ‍യത് .പുകമൂടലുകള്‍ക്കിടയില്‍നിന്ന് , അസ്പഷ്ടമായ ഒരു മനുഷ്യഞെരുക്കം പോലുള്ള ശബ്ദവും ഇതിനിടെ കേള്‍ക്കാനായി. ഞങ്ങള്‍ കൂട്ടത്തിലുള്ള സഖാക്കളെ ശ്രദ്ധിച്ചപ്പോള്‍ സഖാവ് കിസ്സാന്‍ ഞങ്ങളുടെ  കൂട്ടത്തിലില്ലെന്ന്  ഏടൂര്‍ ജോസഫ് ചേട്ടന്‍  വിളിച്ചുപറഞ്ഞു.

     അപ്പോഴാണ്  എനിക്ക് കിസ്സാന്‍  തന്‍‌റെ സഞ്ചിയുമായി താഴെ കാട്ടിലേക്ക് പോയത് കണ്ട ഓര്‍മ്മ മനസ്സില്‍ തളിഞ്ഞത്.  ഈ     നിമിഷങ്ങള്‍ക്കിടയില്‍ തന്നെ ഞങ്ങള്‍ പുക നിറഞ്ഞ കൊല്ലിയിലേക്ക് കുതിച്ചെത്തി കഴിഞ്ഞിരുന്നു.  എന്താണ്   ഞങ്ങള്‍ ആ കത്തികരിഞ്ഞ  കൈതക്കാടുകള്‍ക്കിടയില്‍ കാണുന്നത് ?   സഖാവ് കിസ്സാന്‍ തൊമ്മന്‍ ഒട്ടുമുക്കാലും തകര്‍ന്ന് ചിതറിത്തെറിച്ച് രക്തത്തില്‍ കുതിര്‍ന്ന മാംസകഷ്ണങ്ങളായി പിടയുന്നു. തലയും മുഖവും കാര്യമായ പരിക്കില്ലാതെ കാണാം. ഞാനും വര്‍ഗ്ഗീസും ജോസഫ് ചേട്ടനും കൂടി ഓടിച്ചെന്ന്  ആ രൂപത്തെ കോരിയെടുക്കാന്‍ തുടങ്ങുമ്പോഴേക്കും  സഖാവ്  തല വിലങ്ങനെയുരുട്ടി അരുതെന്ന്  വിലക്കുന്നു. വേദന  കടിച്ചിറക്കിയെങ്കിലും  സ്ഫുടമായ  ശബ്ദത്തില്‍  അദ്ദേഹം പറഞ്ഞു; 

“സഖാക്കളെ , ഇനിയെന്നെ നോക്കണ്ട  നിങ്ങള്‍ മുന്നോട്ട് പോവുക. നമ്മുടെ കഷ്ട്പ്പെടുന്നവര്‍ക്കുവേണ്ടി  ബാക്കി കാര്യങ്ങളും……. ഞാന്‍ രക്ഷപ്പെടില്ല; കൂടുതല്‍ വേദന തിന്നാന്‍  ഇടയാക്കാതെ……… അവസാനം ഇത്രയെങ്കിലും   ചെയ്യാന്‍ കഴിഞ്ഞതില്‍ ……. എനിക്ക് തൃപ്തി……..പോവുക…………

                                                              സഖാവ് കിസ്സാന്‍ തൊമ്മന്‍

                                                               രക്തനക്ഷത്രം

                                                              തേറ്റമല കൃഷ്ണന്‍‌കുട്ടി

തുടര്‍ന്ന് വായിക്കുക………

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )