ഒറീസ്സ : വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ ഗുജറാത്ത് വിജയം ആഘോഷിക്കുന്നു.

 ഡിസംബര്‍ 23  ന് തങ്ങള്‍ സംഘടിപ്പിച്ച മതപരിവര്‍ത്തന വിരുദ്ധ റാലിയെ ക്രിസ്ത്യന്‍ വിശ്വാസികള്‍ ആക്രമിച്ചെന്ന പേരില്‍,  കാന്തമ്മാല്‍ ജില്ലയില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ആ‍സൂത്രിതവും വ്യാപകവുമായ ആക്രമണങ്ങള്‍ക്ക് ; ഗോധ്രാ സംഭവത്തിന്‍റെ പേരില്‍  ഗുജറാത്തില്‍ 2002-ല്‍  നടന്ന കിരാതമായ കൂട്ടക്കൊലകളോട് വളരെ സാമ്യമുണ്ട് . പ്രത്യേകിച്ചും ഗുജറാത്തില്‍ 2002 ലെ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ  നരേന്ദ്രമോഡി വീണ്ടും വിജയിച്ച് മുഖ്യമന്ത്രിയായി  ശപഥം ചെയ്യുന്ന സന്ദര്‍ഭത്തില്‍ വിജയാഘോഷങ്ങളുടെ ഭാഗമായാണ് റാലി സംഘടിപ്പിച്ചതെന്നോര്‍ക്കുമ്പോള്‍.

     BJP പങ്കാളികളായ  BJD-BJP സര്‍ക്കാര്‍ ഭരിക്കുന്ന ഒരീസ്സയില്‍ RSS പരിവാരിന്‍റെ ഹിന്ദുത്വവല്‍ക്കരണ പരിപാടികള്‍  നിര്‍ബാധം നടക്കുമ്പോള്‍  അവിടെ ക്രിസ്ത്യന്‍ മിഷനറിമാര്‍ ബലം പ്രയോഗിച്ച് മതപരിവര്‍ത്തനം  നടത്തുന്നുണ്ടെങ്കില്‍ , അതിനായി സാമ്പത്തികസഹായം വിദേശത്തുനിന്നു വരുന്നുണ്ടെങ്കില്‍, നിയമപരമായി നടപടികള്‍  സ്വീകരിക്കുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല.

     എന്നിട്ടും ബലം‌പ്രയോഗിച്ച് മതപരിവര്‍ത്തനം നടക്കുന്നു എന്ന് പറഞ്ഞ് ആസൂത്രിതമായി കൊലപാതകങ്ങളും ആക്രമണങ്ങളും നടത്തി, പള്ളികളും  പ്രാര്‍ത്ഥനാലയങ്ങളും ക്രിസ്ത്യന്‍ സ്കൂളുകളും  കോണ്‍‌വെന്‍‌റുകളും നശിപ്പിച്ചത് വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ അജണ്ടയുടെ ഭാഗമാണ് .

           ഒറീസ്സയില്‍ ജനസംഖ്യയുടെ 2.44% ക്രിസ്ത്യാനികള്‍ ഉള്‍പ്പടെ ന്യൂനപക്ഷങ്ങള്‍ ആകെ 5.5 % മാത്രമെയുള്ളു. 20 %  ഏറെ വരുന്ന അദിവാസികളില്‍ 7.4 % പേര്‍ മാത്രമാണ്  ക്രിസ്ത്യാനികള്‍. മതപരിവര്‍ത്തനം നടക്കുന്നത് നാമമാത്രമായിട്ടാണെന്നു ഇതില്‍ നിന്നു മനസ്സിലാകും. അത് തന്നെയും നടക്കുന്നതിന് കാരണം ആദിവാസികളെയും ദളിതരെയും തൊട്ടുകൂടാത്തവരായി  പരിഗണിച്ച് സര്‍വ്വവിധേനയും പീഢിപ്പിക്കുന്ന ജാതി വ്യവസ്ഥയും സാമ്പത്തിക ചൂഷണവും മൂലമാണെന്ന യാഥര്‍ത്ഥ്യം  RSS  പരിവാര്‍ മറച്ച് വെക്കുന്നു. എന്നിട്ട് മതപരിവര്‍ത്തനത്തിന്‍‌റെ പേരില്‍ വര്‍ഗ്ഗീയവല്‍ക്കരണം നടത്തി  വോട്ട് ബാങ്ക് ശക്തമാക്കി രാഷ്ട്രീയാധികാരം ഉറപ്പിക്കുകയാണ് അജണ്ട .  

   ഗുജറാത്തിലും ഹിമാചല്പ്രദേശിലും നേടിയ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് എങ്ങിനെയും കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചുവരിക എന്ന ലക്ഷ്യത്തോടെ BJP നടത്തുന്ന ഭ്രാന്തമായ പ്രചാരണങ്ങള്‍ക്ക് സഹായകമായി വരും നാളുകളില്‍ ഒറീസ്സയിലെ പോലെ ന്യൂനപക്ഷങ്ങള്‍ക്കുനേരെ എല്ല സംസ്ഥാനങ്ങളിലും ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ഹിന്ദുത്വവല്‍ക്കരണത്തിന് വേഗത കൂട്ടാന്‍  ആര്‍.എസ്.എസ്. പരിവാര്‍ സര്‍വ്വശക്തിയും പ്രയോഗിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. കോണ്‍ഗ്രസ്സും മറ്റു വ്യവസ്ഥാപിതപാര്‍ട്ടികളും  ഭൂരിപക്ഷ പിന്തുണ നഷ്ട്പ്പെടാതിരിക്കാന്‍ ‘മൃദു ഹിന്ദുത്വ’ ലൈന്‍ പിന്തുടരുന്നത് ആര്‍.എസ്.എസ്. പരിവാറിന്‍റെ അജന്‍ഡയെ സഹായിക്കുകയാണ് . ഈ സാഹചര്യത്തില്‍  മതേരത്വത്തിന് വേണ്ടിയും , മതത്തെയും രഷ്ടീയത്തെയും കൂട്ടികുഴക്കുന്നതിനും എല്ലാത്തരം വര്‍ഗ്ഗീയ വല്‍ക്കരണങ്ങള്‍ക്കും എതിരായും ശക്തമായ നിലപാട് എടുത്ത്  മുന്നിട്ടിറങ്ങേണ്ടത് പുരോഗമന, ജനധിപത്യ ശക്തികളുടെ കടമയാണ് .

സഖാവ് ‘മുഖപ്രസംഗം

Advertisements

One response to “ഒറീസ്സ : വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ ഗുജറാത്ത് വിജയം ആഘോഷിക്കുന്നു.

  1. Your editorial takes much pain to establish that actual conversions (to X-tianity) had not taken place in the State, to that extent claimed by the Hindutwa organizations .
    Could you please explain, how this kind of figures become relevant for a country with secularism as one of its founding principles?
    Do you mean to suggest that if massive conversions actually do take place, there is at least some justification for alarm and hate-actions directed toward the X-stian missionaries?
    Is this going to be anything short of soft Hindutwa?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )