‘കേരള മോഡലും’ ഗള്‍ഫ് മലയാളികളും.

dubai-malayali1jpg.jpg

തൊഴിലന്വേഷിച്ച്‌ ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ മലയാളികള്‍ കൂട്ടത്തോടെ പ്രവഹിച്ചു തുടങ്ങിയതിനു സമാന്തരമായാണ്‌ ആഗോള മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ‘കേരള മോഡല്‍’ എന്ന സങ്കല്‍പനം ഇവിടുത്തെ അക്കാദമിക്‌ – രാഷ്ട്രീയ മണ്ഡലങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടുന്നത്‌. ‘പിന്നോക്കം നില്‍ക്കുന്ന ഉല്‍പാദന മേഖലകളും സമ്പന്ന രാജ്യങ്ങള്‍ക്കൊപ്പം കിടപിടിക്കാവുന്ന സാമൂഹിക വികസന സൂചികകളും’ എന്ന പ്രഹേളികയായി കേരള മോഡല്‍ നിലനിന്നതിനു പിന്നില്‍ ചരിത്രപരമായ ഒട്ടേറെ കാരണങ്ങള്‍ക്കൊപ്പം ഗള്‍ഫില്‍ പണിയെടുക്കുന്ന മലയാളികള്‍ ഇങ്ങോട്ടയച്ച പണവും നിര്‍ണായകമായിരുന്നു. ഗള്‍ഫ്‌ മലയാളികള്‍ കേരളത്തിലെ ബാങ്കുകളില്‍ നിക്ഷേപിക്കുന്നത്‌ പ്രതിവര്‍ഷം ഏറ്റവും കുറഞ്ഞത്‌ ഏകദേശം 20000 കോടി രൂപയാണെന്ന്‌ കണക്കാക്കപ്പെടുന്നു. ആധുനിക ബൂര്‍ഷ്വാ ജനാധിപത്യം പ്രദാനം ചെയ്യുന്ന പൗരാവകാശങ്ങളോ, തൊഴില്‍ സുരക്ഷയോ ജീവ സന്ധാരണത്തിനാവശ്യമായ മിനിമം സൗകര്യങ്ങളോ ലഭ്യമല്ലാത്ത അപമാനവീകരിക്കപ്പെട്ട സാഹചര്യങ്ങളില്‍ കുടുംബവും സമൂഹവും ദേശവും പരിത്യജിച്ച്‌ ഗള്‍ഫില്‍ പണിയെടുക്കുന്ന മലയാളികള്‍ ഇങ്ങോട്ടയക്കുന്ന പണം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന്‌ കേരളം മാറി മാറി ഭരിച്ച സര്‍ക്കാരുകളൊന്നും തയ്യാറായിട്ടില്ല. കേരളത്തിന്റെ വികസന പ്രതിസന്ധിയെ സംബന്ധിച്ച്‌ കാലാകാലങ്ങളില്‍ നിയോഗിക്കപ്പെട്ട കേന്ദ്ര – സംസ്ഥാന കമ്മീഷനുകളൊന്നും ഇക്കാര്യം കണ്ടതായി നടിച്ചില്ല. അതേസമയം അധികാര കൈമാറ്റത്തിനു ശേഷം ശക്തിപ്പെട്ട പുത്തന്‍ അധിനിവേശ താല്‍പര്യങ്ങള്‍ക്കൊത്ത്‌ ഗള്‍ഫ്‌ മലയാളികള്‍ ചോര നീരാക്കി ഉണ്ടാക്കിയ പണം കേരളത്തെ ഉപഭോഗ സമൂഹമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്തു. ഉല്‍പാദനപരമായ വിഭവ സമാഹരണ ദിശയില്‍ ഈ പണത്തിന്റെ ചെറിയൊരംശമെങ്കിലും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ കേരളത്തില്‍ ഇന്നു കാണുന്ന ‘ധന പ്രതിസന്ധി’ എന്നേ പരിഹരിക്കപ്പെടുമായിരുന്നു. സാമ്രാജ്യത്വ ആഗോളീകരണം തീവ്രമാകുകയും മൂലധന ശക്തികള്‍ ‘ക്ഷേമരാഷ്ട്ര സങ്കല്‍പന’വും സാമൂഹ്യ സേവന മേഖലകളിലുള്ള സര്‍ക്കാര്‍ ഇടപെടലുകളും വേണ്ടെന്നു വെച്ചിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ തന്നെ ഗള്‍ഫ്‌ രാജ്യങ്ങളില്‍ പണിയെടുക്കുന്ന 20 ലക്ഷത്തോളം മലയാളികളില്‍ പലരും തിരിച്ചു പോരുകയും ചെയ്യുന്നത്‌ ഉള്‍ക്കിടിലത്തോടെയാണ്‌ കേരളീയര്‍ നോക്കിക്കാണുന്നത്‌. അതായത്‌ നവലിബറലിസത്തിന്റെ ആവശ്യവുമായി ബന്ധപ്പെട്ട്‌ കേരളമോഡല്‍ കയ്യൊഴിയപ്പെടുകയും തന്നിമിത്തം പൊതുജനാരോഗ്യം, പൊതുവിതരണം, പൊതുവിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയും ചെയ്യുന്ന പ്രവണത ഒരു ഭാഗത്തു ശക്തിപ്പെടുമ്പോള്‍ മറുഭാഗത്ത്‌ ഗള്‍ഫ്‌ വരുമാനത്തിലുണ്ടായേക്കാവുന്ന ഇടിവ്‌ ഉപഭോഗ – കച്ചവട മേഖലകളിലും റിയല്‍ എസ്റ്റേറ്റ്‌ കെട്ടിട നിര്‍മ്മാണ മേഖലകളിലും ഉണ്ടായിട്ടുള്ള തൊഴിലവസരങ്ങള്‍ കൂടി ഇല്ലാതാക്കുന്നതും അഭൂതപൂര്‍വ്വമായ പ്രതിസന്ധിയിലേക്ക്‌ കേരളത്തെ കൊണ്ടെത്തിക്കുന്നതുമാണ്‌. ഇന്നിപ്പോള്‍ ‘സുസ്ഥിര നഗരവികസന പദ്ധതി’യെന്ന പേരില്‍ കേവലം ആയിരം കോടി രൂപ വായ്പ കിട്ടുമെന്ന കാരണം പറഞ്ഞ്‌ കേരളത്തെ ഏഷ്യന്‍ ഡവലപ്മെന്റ്‌ ബാങ്കിന്റെ പുത്തന്‍ അധിനിവേശത്തിനു കീഴ്പ്പെടുത്താന്‍ ഭരണാധികാരികള്‍ കരുക്കള്‍ നീക്കുമ്പോള്‍ തങ്ങള്‍ അധ്വാനിച്ച്‌ കേരളത്തിലേക്ക്‌ അയക്കുന്ന പണം ഉപയോഗപ്പെടുത്തി സാമ്രാജ്യത്വ ഏജന്‍സികളോടുള്ള സംസ്ഥാനത്തിന്റെ ആശ്രിതത്വം അവസാനിപ്പിക്കണമെന്ന ഏറ്റവും ദേശാഭിമാനപരമായ ഒരു സമീപനമാണ്‌ ഗള്‍ഫ്‌ മലയാളികള്‍ മുന്നോട്ടു വച്ചിരിക്കുന്നത്‌. പ്രവാസി മലയാളികളെ വിശ്വാസത്തിലെടുത്താല്‍ എഡിബിയെ മാത്രമല്ല, ലോകബാങ്കടക്കമുള്ള മുഴുവന്‍ സാമ്രാജ്യത്വ സ്ഥാപനങ്ങളേയും കേരളത്തില്‍ നിന്ന്‌ ചവിട്ടിപ്പുറത്താക്കത്തക്കവിധം ആഭ്യന്തര വിഭവസമാഹരണം വികസിപ്പിക്കാവുന്ന അനന്ത സാധ്യതയാണ്‌ നമുക്കു മുന്നിലുള്ളത്‌. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്‌ ചരിത്രപരമായി   ‘ജനകീയ ബദലി’ന്റെ ഈ ലക്കം   ഗള്‍ഫ്‌ മലയാളി പതിപ്പായാണ്‌ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്‌. വാസ്തവത്തില്‍, തൊഴിലന്വേഷിച്ച്‌ ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ മലയാളികള്‍ കൂട്ടത്തോടെ പ്രവഹിച്ചു തുടങ്ങിയതിനു സമാന്തരമായാണ്‌ ആഗോള മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ‘കേരള മോഡല്‍’ എന്ന സങ്കല്‍പനം ഇവിടുത്തെ അക്കാദമിക്‌ – രാഷ്ട്രീയ മണ്ഡലങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടുന്നത്‌. ‘പിന്നോക്കം നില്‍ക്കുന്ന ഉല്‍പാദന മേഖലകളും സമ്പന്ന രാജ്യങ്ങള്‍ക്കൊപ്പം കിടപിടിക്കാവുന്ന സാമൂഹിക വികസന സൂചികകളും’ എന്ന പ്രഹേളികയായി കേരള മോഡല്‍ നിലനിന്നതിനു പിന്നില്‍ ചരിത്രപരമായ ഒട്ടേറെ കാരണങ്ങള്‍ക്കൊപ്പം ഗള്‍ഫില്‍ പണിയെടുക്കുന്ന മലയാളികള്‍ ഇങ്ങോട്ടയച്ച പണവും നിര്‍ണായകമായിരുന്നു. ഗള്‍ഫ്‌ മലയാളികള്‍ കേരളത്തിലെ ബാങ്കുകളില്‍ നിക്ഷേപിക്കുന്നത്‌ പ്രതിവര്‍ഷം ഏറ്റവും കുറഞ്ഞത്‌ ഏകദേശം 20000 കോടി രൂപയാണെന്ന്‌ കണക്കാക്കപ്പെടുന്നു. ആധുനിക ബൂര്‍ഷ്വാ ജനാധിപത്യം പ്രദാനം ചെയ്യുന്ന പൗരാവകാശങ്ങളോ, തൊഴില്‍ സുരക്ഷയോ ജീവ സന്ധാരണത്തിനാവശ്യമായ മിനിമം സൗകര്യങ്ങളോ ലഭ്യമല്ലാത്ത അപമാനവീകരിക്കപ്പെട്ട സാഹചര്യങ്ങളില്‍ കുടുംബവും സമൂഹവും ദേശവും പരിത്യജിച്ച്‌ ഗള്‍ഫില്‍ പണിയെടുക്കുന്ന മലയാളികള്‍ ഇങ്ങോട്ടയക്കുന്ന പണം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന്‌ കേരളം മാറി മാറി ഭരിച്ച സര്‍ക്കാരുകളൊന്നും തയ്യാറായിട്ടില്ല. കേരളത്തിന്റെ വികസന പ്രതിസന്ധിയെ സംബന്ധിച്ച്‌ കാലാകാലങ്ങളില്‍ നിയോഗിക്കപ്പെട്ട കേന്ദ്ര – സംസ്ഥാന കമ്മീഷനുകളൊന്നും ഇക്കാര്യം കണ്ടതായി നടിച്ചില്ല. അതേസമയം അധികാര കൈമാറ്റത്തിനു ശേഷം ശക്തിപ്പെട്ട പുത്തന്‍ അധിനിവേശ താല്‍പര്യങ്ങള്‍ക്കൊത്ത്‌ ഗള്‍ഫ്‌ മലയാളികള്‍ ചോര നീരാക്കി ഉണ്ടാക്കിയ പണം കേരളത്തെ ഉപഭോഗ സമൂഹമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്തു. ഉല്‍പാദനപരമായ വിഭവ സമാഹരണ ദിശയില്‍ ഈ പണത്തിന്റെ ചെറിയൊരംശമെങ്കിലും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ കേരളത്തില്‍ ഇന്നു കാണുന്ന ‘ധന പ്രതിസന്ധി’ എന്നേ പരിഹരിക്കപ്പെടുമായിരുന്നു. സാമ്രാജ്യത്വ ആഗോളീകരണം തീവ്രമാകുകയും മൂലധന ശക്തികള്‍ ‘ക്ഷേമരാഷ്ട്ര സങ്കല്‍പന’വും സാമൂഹ്യ സേവന മേഖലകളിലുള്ള സര്‍ക്കാര്‍ ഇടപെടലുകളും വേണ്ടെന്നു വെച്ചിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ തന്നെ ഗള്‍ഫ്‌ രാജ്യങ്ങളില്‍ പണിയെടുക്കുന്ന 20 ലക്ഷത്തോളം മലയാളികളില്‍ പലരും തിരിച്ചു പോരുകയും ചെയ്യുന്നത്‌ ഉള്‍ക്കിടിലത്തോടെയാണ്‌ കേരളീയര്‍ നോക്കിക്കാണുന്നത്‌. അതായത്‌ നവലിബറലിസത്തിന്റെ ആവശ്യവുമായി ബന്ധപ്പെട്ട്‌ കേരളമോഡല്‍ കയ്യൊഴിയപ്പെടുകയും തന്നിമിത്തം പൊതുജനാരോഗ്യം, പൊതുവിതരണം, പൊതുവിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയും ചെയ്യുന്ന പ്രവണത ഒരു ഭാഗത്തു ശക്തിപ്പെടുമ്പോള്‍ മറുഭാഗത്ത്‌ ഗള്‍ഫ്‌ വരുമാനത്തിലുണ്ടായേക്കാവുന്ന ഇടിവ്‌ ഉപഭോഗ – കച്ചവട മേഖലകളിലും റിയല്‍ എസ്റ്റേറ്റ്‌ കെട്ടിട നിര്‍മ്മാണ മേഖലകളിലും ഉണ്ടായിട്ടുള്ള തൊഴിലവസരങ്ങള്‍ കൂടി ഇല്ലാതാക്കുന്നതും അഭൂതപൂര്‍വ്വമായ പ്രതിസന്ധിയിലേക്ക്‌ കേരളത്തെ കൊണ്ടെത്തിക്കുന്നതുമാണ്‌. ഇന്നിപ്പോള്‍ ‘സുസ്ഥിര നഗരവികസന പദ്ധതി’യെന്ന പേരില്‍ കേവലം ആയിരം കോടി രൂപ വായ്പ കിട്ടുമെന്ന കാരണം പറഞ്ഞ്‌ കേരളത്തെ ഏഷ്യന്‍ ഡവലപ്മെന്റ്‌ ബാങ്കിന്റെ പുത്തന്‍ അധിനിവേശത്തിനു കീഴ്പ്പെടുത്താന്‍ ഭരണാധികാരികള്‍ കരുക്കള്‍ നീക്കുമ്പോള്‍ തങ്ങള്‍ അധ്വാനിച്ച്‌ കേരളത്തിലേക്ക്‌ അയക്കുന്ന പണം ഉപയോഗപ്പെടുത്തി സാമ്രാജ്യത്വ ഏജന്‍സികളോടുള്ള സംസ്ഥാനത്തിന്റെ ആശ്രിതത്വം അവസാനിപ്പിക്കണമെന്ന ഏറ്റവും ദേശാഭിമാനപരമായ ഒരു സമീപനമാണ്‌ ഗള്‍ഫ്‌ മലയാളികള്‍ മുന്നോട്ടു വച്ചിരിക്കുന്നത്‌. പ്രവാസി മലയാളികളെ വിശ്വാസത്തിലെടുത്താല്‍ എഡിബിയെ മാത്രമല്ല, ലോകബാങ്കടക്കമുള്ള മുഴുവന്‍ സാമ്രാജ്യത്വ സ്ഥാപനങ്ങളേയും കേരളത്തില്‍ നിന്ന്‌ ചവിട്ടിപ്പുറത്താക്കത്തക്കവിധം ആഭ്യന്തര വിഭവസമാഹരണം വികസിപ്പിക്കാവുന്ന അനന്ത സാധ്യതയാണ്‌ നമുക്കു മുന്നിലുള്ളത്‌. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്‌ ചരിത്രപരമായി കേരളത്തിനു കൈവന്നിട്ടുള്ള ഈ അപൂര്‍വ്വ അവസരത്തോട്‌ കേരള സര്‍ക്കാര്‍ എടുക്കുന്ന നിസ്സംഗത അര്‍ത്ഥഗര്‍ഭമാണ്‌. തീര്‍ച്ചയായും ഇതിന്റെ രാഷ്ട്രീയമാണ്‌ ചര്‍ച്ച ചെയ്യപ്പെടേണ്ടത്‌. കേരളത്തിനു കൈവന്നിട്ടുള്ള ഈ അപൂര്‍വ്വ അവസരത്തോട്‌ കേരള സര്‍ക്കാര്‍ എടുക്കുന്ന നിസ്സംഗത അര്‍ത്ഥഗര്‍ഭമാണ്‌. തീര്‍ച്ചയായും ഇതിന്റെ രാഷ്ട്രീയമാണ്‌ ചര്‍ച്ച ചെയ്യപ്പെടേണ്ടത്‌.  

 

Advertisements

One response to “‘കേരള മോഡലും’ ഗള്‍ഫ് മലയാളികളും.

  1. അപ്പോള്‍ എന്റെ നക്ഷലൈറ്റ് സുഹൃത്തേ, ഗള്‍ഫ് മലയാളികളുടെ പൈസയൊക്കെ ഗവെര്‍മ്മെണ്ട് കൈക്കലാക്കി ഇവിടെ ക്ഷേമ രാഷ്ട്രം നടപ്പാക്കണം എന്നാണോ താങ്കള്‍ പറയുന്നത്? കഷ്ടം തന്നെ, അല്പം ലോകവിവരമുണ്ടാക്കി വരൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )