കിടക്കാനൊരിടം തേടി

pn-provint.jpgmarch.jpg march1.jpg

              സമഗ്ര ഭൂപരിഷ്കരണം നടപ്പിലാക്കണമെന്നും ടാറ്റയും ഹാരിസണും ഭൂമാഫിയയും കയ്യടക്കിയ മുഴുവന്‍ ഭൂമിയും പിടിച്ചെടുത്ത് ഭൂരഹിത കര്‍ഷകര്‍ക്കും ആദിവാസി-ദലിത് വിഭാഗങ്ങള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യണമെന്നു   ആവശ്യപ്പെട്ട് ഭൂസമരസമിതി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊട്ടാരക്കര താലൂക്ക് ഓഫീസിലേക്ക്  മാര്‍ച്ച് ചെയ്തു.

       പുലമണ്‍ ജംഗ്‌ഷനിലെ സമരപന്തലില്‍ നിന്നും ആരംഭിച്ച  മാര്‍ച്ച്  താലൂക്ക് ഓഫീസിനു മുന്നില്‍  പോലീസ് തടഞ്ഞു.

         ഭൂസമരസമിതി സംസ്ഥാനകണ്‍‌വീനര്‍  സഖാവ് പി.എന്‍. പ്രോവിന്‍‌റ്  മാര്‍ച്ച് ഉല്‍ഘാടനം ചെയ്തു.

        ടാറ്റയും ഹാരിസണും പോബ്സണും ഉള്‍പ്പെട്ട  ഭൂമാഫിയകള്‍ ലക്ഷോപലക്ഷം ഏക്കര്‍ ഭൂമി കേരളത്തില്‍ കയ്യടക്കി വെച്ചിരിക്കുമ്പോള്‍, ആദിവാസികള്‍ ഉള്‍പ്പടെയുള്ള ബഹുഭൂരിപക്ഷം  കുടുംബങ്ങളും  ഭൂരഹിതരാണെന്നത് ഒരു ജനാധിപത്യസമൂഹത്തിന്  വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് സഖാവ് പി.എന്‍.പ്രോവിന്‍‌റ് പറഞ്ഞു.

          കിടക്കാനൊരിടം തേടി കടത്തിണ്ണകളില്‍ കടിപിടികൂടേണ്ടി വരുന്നവരും പുറമ്പോക്കുകളിലും കോളനികളിലും പൊരിയുന്ന ജീവിതം നയിക്കുന്നവരും ഭൂമിക്ക് വേണ്ടി പ്രക്ഷോഭത്തില്‍ അണിനിരക്കുന്ന കാഴ്ചയാണ് കേരളം കാണാനിരിക്കുന്നത്. മണ്ണില്‍ പണിയെടുക്കുന്നവര്‍ കൃഷിഭൂമിയുടെ ഉടമകളാകുന്ന സമഗ്രഭൂപരിഷ്കരണത്തിന് വേണ്ടിയുള്ള  പോരാട്ടങ്ങള്‍ കേരളത്തെ മാറ്റിമറിക്കുമെന്നും, മാര്‍ച്ച് ഉല്‍ഘാടനം ചെയ്ത്കൊണ്ട് സഖാവ് പി.എന്‍. പ്രോവിന്‍‌റ് പ്രസ്താവിച്ചു.

         സഖാവ്  കെ. രമണണ്‍ മാര്‍ച്ചിനെ അഭിവാദ്യം ചെയ്ത് പ്രസംഗിച്ചു.  സഖാക്കള്‍ കെ.ഗോപിനാഥന്‍,ഗോപകുമാര്‍ അനില്‍കുമാര്‍, ജാനകി മഞ്‌ജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )