വയനാട്ടില്‍ ഭൂമി പിടിച്ചെടുത്ത് അവകാശം സ്ഥാപിച്ചു.

wayanad.gif                       ഭൂരഹിതരായ 500 കുടുംബങ്ങള്‍ വയനാട്ടിലെ വൈത്തിരി താലൂക്കില്‍ മേപ്പാടിയില്‍  ഭൂമി പിടിച്ചെടുത്ത് കുടില്‍ കെട്ടി അവകാശം സ്ഥാപിച്ചു.

 വയനാട് ജില്ലയില്‍ വൈത്തിരി താലൂക്കില്‍ പെട്ട മേപ്പാടി പഞ്ചായത്തില്‍ ഉള്‍പ്പെട്ടതും 1970 -ല്‍ സര്‍ക്കാര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ച് ഏറ്റെടുത്തെങ്കിലും ഇതുവരെയും അര്‍ഹതപെട്ടവര്‍ക്ക് വിതരണം ചെയ്യാതെ കിടന്നിരുന്നതുമായ ഭൂമിയിലാണ്   CPI(ML) നേതൃത്വത്തിലുള്ള ‘ഭൂസമരസമിതി‘യുടെ നേതൃത്വത്തില്‍ 500 കുടുംബങ്ങള്‍  അവകാശം സ്ഥാപിച്ചത്.   സര്‍ക്കാര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ചിട്ടും   സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ   അറിവോടെ ‘ഹാരിസണ്‍ മലയാളം ലിമിറ്റ്ഡ്‘ ഈ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുകയായിരുന്നു.

    സംസ്ഥാ‍നത്തിന്‍റെ വിവിധ ഭാഗങ്ങളില്‍  സര്‍ക്കാരില്‍ നിന്നും പാട്ട്ത്തിനെടുത്ത ഭൂമി പാട്ടക്കാലവധി കഴിഞ്ഞിട്ടും തിരിച്ച്നല്‍കാതെ അനധികൃതമായി കൈവശം വെക്കുകയും  നിയമവിരുദ്ധമായി മുറിച്ച് വില്‍ക്കുകയും പാട്ടഭൂമിയിലെ മരങ്ങള്‍ വെട്ടിവില്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ;ഹാരിസണ്‍ മലയാളം ലിമിറ്റ്ഡ്.

    ഇന്നലെ രാത്രിയാണ് ,  ഭൂസമരസമിതി വയനാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള  ഭൂരഹിതകര്‍ഷകതൊഴിലാളികളായ 500 കുടുംബങ്ങള്‍;  കരാപ്പുഴപദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട 100-ഓളം ആദിവാസികുടുംബങ്ങള്‍ ഉള്‍പ്പെടെ  മിച്ചഭൂമിയില്‍ അവകാശം സ്ഥാപിച്ചത് .ഇന്ന്  ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ഭൂസമരസമിതിയുടെ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

  കിടക്കാനൊരുതുണ്ട് ഭൂമിക്കു വേണ്ടിയുള്ള ഈ  പോരാട്ടത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കണമെന്ന്  എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

Advertisements

6 responses to “വയനാട്ടില്‍ ഭൂമി പിടിച്ചെടുത്ത് അവകാശം സ്ഥാപിച്ചു.

  1. വളരെ നല്ല കാര്യം.മുത്തങ്ങ ആവര്‍ത്തിക്കാതിരുന്നാല്‍ മതി.

  2. ഇവിടെ നിയമ വാഴ്ച എന്നൊന്നില്ലേ. അതോ നക്ഷലൈറ്റ് ആയാല്‍ എന്തും ആവാം എന്നാണോ?

  3. ഭൂമിസമരങ്ങളുടെ പ്രസക്തി ഏറുക തന്നെയാണ്. റിയല്‍ എസ്റ്റേറ്റിന്റെ കൈപ്പിടിയില്‍നിന്ന് അതിനെ വീണ്ടെടുക്കുക എന്നത് ദുഷ്ക്കരമാണെന്ന് അറിയാം. എങ്കിലും, അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുക തന്നെ വേണം. ചില സംസ്ഥാനങ്ങളിലെങ്കിലും അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍, സമീപഭാവിയില്‍തന്നെ, സായുധസമരമായി മാറിയാലും അത്ഭുതപ്പെടാനില്ല. ഐക്യദാര്‍ഢ്യം നേര്‍ന്നുകൊണ്ട്, അഭിവാദ്യങ്ങളോടെ,

  4. ഭൂമിസമരങ്ങളുടെ പ്രസക്തി ഏറുക തന്നെയാണ്. റിയല്‍ എസ്റ്റേറ്റിന്റെ കൈപ്പിടിയില്‍നിന്ന് അതിനെ വീണ്ടെടുക്കുക എന്നത് ദുഷ്ക്കരമാണെന്ന് അറിയാം. എങ്കിലും, അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുക തന്നെ വേണം. ചില സംസ്ഥാനങ്ങളിലെങ്കിലും അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍, സമീപഭാവിയില്‍തന്നെ, സായുധസമരമായി മാറിയാലും അത്ഭുതപ്പെടാനില്ല. ഐക്യദാര്‍ഢ്യം നേര്‍ന്നുകൊണ്ട്, അഭിവാദ്യങ്ങളോടെ,

    പിന്നെ കൃഷ്ണന്‍, ചിലര്‍ക്കു മാത്രം നിയമം തെറ്റിക്കാമെന്നാണോ? അതിനെ ചോദ്യം ചെയ്യുമ്പോള്‍ മാത്രമാണോ, താങ്കളുടെ ഈ ‘നിയമവികാര‘ത്തിനു വല്ലാതെ പനിക്കുന്നത് ?

  5. cant read anything bcoz the font size is very small. sentence ennupayogichal mathi.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )