ഭൂസമരം ശക്തിയാര്‍ജ്ജിക്കുന്നു

വയനാട്ടിലെ ഭൂസമരകേന്ദ്രം സി.പി.ഐ(എം എല്‍) സംസ്ഥാന സെക്രട്ടറി സ: പി.ജെ.ജെയിസ്  സന്ദര്‍ശിച്ചു.  ആദിവാസികള്‍ ഉള്‍പ്പടെ നൂറ്കണക്കിനാളുകള്‍ ആവേശത്തോടെയാണ് സഖാവിനെ എതിരേറ്റത് . വരും ദിവസങ്ങളില്‍ വ്യാപകമായി ഭൂരഹിതരുടെ  വന്‍പിച്ച  മുന്നേറ്റങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്ന്  അദ്ദേഹം പ്രഖ്യാപിച്ചു  സമര പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ്  നടത്തികൊണ്ടിരിക്കുന്ന അറസ്റ്റും ഭീഷണിയും  ഉടന്‍ അവസാനിപ്പിക്കണമെന്ന്  താക്കീത് നല്‍കി.c-p-i-m-l.jpg

സ:പി.ജെ. ജെയിംസ് സമരസഖാക്കളെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നു.

            സംസ്ഥാന വ്യാപകമായി ഭൂസമരം ശക്തിപെട്ടുകൊണ്ടിരിക്കുന്നു  .കൊല്ലം ജില്ലയില്‍ തെന്മലയില്‍  സമരരംഗത്ത് വ്യാപകമായി അറസ്റ്റും പോലീസ് ഭീകരതയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് . കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത നൂറ് കണക്കിന് കുടുംബങ്ങളാണ്  ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ തെന്മലയിലെ , ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയിലേക്ക്  തങ്ങളുടെ അവകാശം പിടിച്ചെടുക്കുന്നതിന് വേണ്ടി എത്തിയത്  .

             ഭൂസമരസമിതി കാഞ്ഞിരപ്പിള്ളി ഏരിയകമ്മിറ്റിയുടെ  നേതൃത്വത്തില്‍ ജനു: 27 ന്  പൊങ്കുന്നത്ത് വെച്ച്  സമരപ്രഖ്യാപന കണ്‍‌വെന്‍ഷന്‍  നടന്നു .സ:പി.ജെ.ജെയിംസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പാര്‍ട്ടി ഏരിയസെക്രട്ടറി എ.ഹരിദാസ് അദ്ധ്യക്ഷനായിരുന്നു. ഭൂസമരസമിതി  കണ്‍‌വീനര്‍ ടി.കെ.അച്ചന്‍ കുഞ്ഞ് സ്വാഗതം പറഞ്ഞു.  ഗിരിവര്‍ഗ്ഗ വേടര്‍ മഹാസഭ ജില്ലാപ്രസിഡന്‍‌റ് പി.ഇ.തങ്കപ്പന്‍ ,അംബേദ്കര്‍ സാംസ്കാരിക സൊസൈറ്റി സംസ്ഥാനപ്രസിഡന്‍‌റ്  കെ.പി.ജയനന്ദനന്‍  എന്നിവര്‍ അഭിവാദ്യം ചെയ്ത് പ്രസംഗിച്ചു. സഖാക്കള്‍ എം. കെ, ദാസന്‍ ,ഐ.സി രാജപ്പന്‍ ,റ്റി.എം. സുരേന്ദ്രന്‍  എന്നിവര്‍ പ്രസഗിച്ചു

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )