മൂലധനവും സോഷ്യലിസവും

                                                                                      കെ.എന്‍ . രാമചന്ദ്രന്‍

                മൂലധനത്തെ ആശ്രയിക്കാതെ വ്യവസായവല്‍ക്കരണവും വികസനവും  സാധ്യമല്ലെന്ന് ആവര്‍ത്തിച്ചുകൊണ്ട് മുതലാളിത്തത്തെയും സോഷ്യലിസത്തെയും കുറിച്ച് ബുദ്ധദേവും ജ്യോതിബസുവും നടത്തിയ പ്രസ്താവനകള്‍ സിംഗൂരിന്‍റെയും നന്ദിഗ്രാമിന്‍റെയും പശ്ചാത്തലത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ കടന്നാക്രമണത്തിനുള്ള ഉപകരണമായിത്തീര്‍ന്നതില്‍ അദ്ഭുതപ്പെടാനില്ല. സോവിയറ്റ് യൂണിയ‍‌ന്‍റെ തകര്‍ച്ചയുടെ സന്ദര്‍ഭത്തില്‍ ആഗോളാടിസ്ഥാനത്തില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശ്ക്തികള്‍ ചെയ്തതും  ഇതുതന്നെയാണല്ലോ. മാര്‍ക്സിസത്തെ കിട്ടുന്ന ഏതവസരവും ഉപയോഗിച്ച് ആക്രമിക്കുന്നവര്‍ മാര്‍ക്സിസ്റ്റ് പാത ഉയര്‍ത്തിപിടിക്കുന്നു എന്നവകാശപ്പെടുന്ന പാര്‍ട്ടികളുടെ  വ്യതിയാനങ്ങള്‍ കണ്ട്ടില്ലെന്ന് നടിച്ച്, പേരിന്‍റെയും കൊടിയുടെയും നിറത്തിന്‍റെയും പേരില്‍ അവയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നുവിളിക്കുന്നത് തുടരുന്നു. എന്നിട്ടവ തകരുകയോ ,പരസ്യമായി മുതലാളിത്തത്തെ ആശ്ലേഷിക്കുകയോ ചെയ്യുമ്പോള്‍ മാര്‍ക്സിസത്തിന്‍റെ തകര്‍ച്ച ആഘോഷിക്കുന്നു.- ഈ പതിവുപരിപാടിയാണ് ഇപ്പോഴും നടക്കുന്നത്.

          മുതലാളിത്തം മുന്‍ സാ‍മൂഹികവ്യവസ്ഥകളെ അപേക്ഷിച്ച് ഉല്‍പ്പാദനമേഖലയില്‍ കുതിച്ചുചാട്ടം സൃഷ്ടിച്ചവേളയിലാണ് മാര്‍ക്സ് മൂലധനത്തെപറ്റി പഠിക്കുന്നത് . മൂലധനം ആവിര്‍ഭവിക്കുന്നത് തൊഴിലാളി വര്‍ഗത്തിന്‍റെ മിച്ചമൂല്യം  കവര്‍ന്നെടുത്താണെന്നും അതു തുടര്‍ന്ന് അവരെ കൂലിഅടിമകളാക്കി നിരന്തരം പീഢിപ്പിക്കുന്ന മുതലാളിത്തവ്യവസ്ഥയുടെ  ആധാരമാവുന്നുവെന്നും ചൂണ്ടികാട്ടിയ മാര്‍ക്സ് ,  അവര്‍  മൂലധന-കമ്പോളവ്യവസ്ഥയുടെ  ആരാധരാവുകയല്ല മറിച്ച് , അതിന്‍റെ അന്തകരാവുകായാണ്  വേണ്ടതെന്ന് പഠിപ്പിച്ചു. മുതലാളിത്തം  കുത്തകമുതലാളിത്തം -സാമ്രാജ്യത്വം ആയി മാറി ലോകത്തെ  തങ്ങള്‍ക്കിടയില്‍ പങ്കിട്ട് ,തൊഴിലാളിവര്‍ഗ്ഗത്തിനൊപ്പം  മര്‍ദ്ദിതജനതകളെയും രാഷ്ട്രങ്ങളെയും കൊള്ളയടിക്കുന്ന  രാക്ഷസവ്യവസ്ഥയായി മാറുന്നതോടെ അതുമായി പേരിനുപൊലും സമരസപ്പെടുന്നത് അസംബന്ധമായിത്തീര്‍ന്നു. അതുകൊണ്ടാണ്  സാമ്രാജ്യത്വരാജ്യങ്ങളിലെ മുതലാളിമാരുമായി സന്ധിചെയ്ത് മുതല്ലളിത്തം വളര്‍ത്തുകയും സംഖ്യയില്‍ ഭൂരിപക്ഷമായ തൊഴിലാളിവര്‍ഗ്ഗം ക്രമേണ പാര്‍ലിമെന്‍‌റില്‍ ഭൂരിപക്ഷം നേടി സമാധാനപരമായി സോഷ്യലിസം കൊണ്ടുവരികയുമാണ് വേണ്ടതെന്നു വാദിച്ച കൌട്സ്കിയെപ്പോലുള്ള ,  ഒരു നൂറ്റാണ്ട് മുമ്പുണ്ടായിരുന്ന രണ്ടാം  ഇന്‍‌റര്‍നാഷണലിന്‍റെ നേതാക്കളുടെ കാലത്തെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളെ ,വര്‍ഗ്ഗവഞ്ചനയുടെ പര്യായമായി വിമര്‍ശിച്ച് ലെനിന്‍റെ നേതൃത്വത്തില്‍  കമ്മ്യൂ‍ണിസ്റ്റുകള്‍ തള്ളികളഞ്ഞത് . ക്രൂഷ്‌ചേവിലൂടെ സോവിയറ്റ് യൂണിയനിലും ഡെങ് സിയാവോ പിങ്-ലൂടെ  ചൈനയിലും ആധിപത്യം നേടിയ  കൌട്‌സികയന്‍ ഭൂതം തന്നെയാണ് ഇപ്പോള്‍ നീണ്ടകാലത്തെ വലതുപക്ഷവ്യതിയാനത്തിന്‍റെ തൂടര്‍ച്ചയായി സി.പി.ഐ.(എം) -ല്‍ ആധിപത്യത്തിലേക്ക് വന്നിരിക്കുന്നത് .

            മുതലാളിത്തം  കാലാകാലങ്ങളില്‍  നേരിടുന്ന പ്രതിസന്ധികളെ കുറിച്ച്   മാര്‍ക്സിസ്റ്റുകളെക്കള്‍ കൂടുതല്‍ എഴുതിയിരിക്കുന്നത് മുതലാളിത്ത ധനതത്വ ശാ‍ാസ്ത്രജ്ഞരാണ് . പ്രതിസന്ധിയില്‍ നിന്നു കരകയറാനാണ് ഒരു നൂറ്റാണ്ടുമുമ്പ്  മുതലാളിത്തം കുത്തകമുതലാളിത്തത്തിലേക്ക് പരിവര്‍ത്തിച്ചത് . എന്നിട്ടും 1930 കളില്‍ വമ്പിച്ച സാമ്പത്തികമാന്ദ്യം ഉണ്ടായി. ഇതില്‍ നിന്നുകരകയറാനാണ് ഭ്രണകൂ‍ടം  ഉല്‍പ്പാദനമേഖലയില്‍  ഇടപെടുന്നതിനും തൊഴില്‍ സൃഷ്ടിക്കുന്നതിനും വേണ്ടി വാദിച്ച കെയ്നീഷ്യന്‍ തത്വങ്ങള്‍  അമേരിക്കന്‍ പ്രസിഡന്‍റ് റൂസ് വെല്‍റ്റ്   ‘ ന്യൂ ഡീല്‍ ‘ എന്ന പേരില്‍ നടപ്പാക്കുന്നത് . രണ്ടാം  ലോകയുദ്ധത്തെ തുടര്‍ന്ന്  ഇവക്കുപുറമെ  ക്ഷേമരാഷ്ട്രസങ്കല്‍പ്പങ്ങളും  പൊതുമേഖലയും  വികസിപ്പിച്ചാണ്  സാമ്രാജ്യത്വം പിടിച്ചുനിന്നത് . എന്നിട്ടും  1970 കളില്‍ സാമ്പത്തികമാന്ദ്യം  രൂക്ഷമായി .അപ്പോഴാണ്  പുത്തന്‍  ഉടുപ്പുകള്‍  അണിയിച്ച്  “താച്ചറിസ“ ത്തിലൂടെയും “റീഗണോമിക്സി”ലൂടെയും നവലിബറല്‍  ആശയങ്ങളെ  ആശ്ലേഷിച്ച് ഭരണകൂടം  ഉല്‍പ്പാദന -വികസന -ജനക്ഷേമ മേഖലകളില്‍ നിന്നൊക്കെ  പിന്‍‌മാറുക എന്ന സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന് തുടക്കമിട്ടത് . വിവരസാങ്കേതികവിദ്യക്ക് ദിവ്യത്വം ലഭിക്കുമ്പോള്‍ പരമ്പരാഗതമേഖല  ഉള്‍പ്പടെ ഉല്‍പ്പാദനശക്തികളെ   ഭയാനകമാം വിധം തകര്‍ക്കുന്ന  ‘അപവ്യവസായ വല്‍ക്കരണ ‘ ത്തിലൂടെയും,  ‘തൊഴിലില്ല വളര്‍ച്ച ‘യിലൂടെയും മറ്റും പുത്തന്‍ അധിനിവേശത്തിന് അടിപ്പെട്ട  രാജ്യങ്ങളെയും ജനങ്ങളെയും  സ്വന്തം നാടുകളിലെ തൊഴിലാളികളെയും  കൊള്ളയടിച്ചും  യു. എസും യൂറോപ്പ്യന്‍ യൂണിയനും ജപ്പാനും  മറ്റും സാമ്പത്തികമാന്ദ്യത്തെ നേരിടുകയാണ് .

            കൌട്സികിയുടെ  കാ‍ലത്തില്‍ നിന്നു വ്യത്യസ്ഥമായി ഒക്ടോബര്‍ വിപ്ലവത്തെ തുടര്‍ന്നു മുതലാളിത്തത്തിന് ബദലായി ഒരു വികസനപാത  ലോകത്ത്  ആവിര്‍ഭവിച്ചിട്ടുണ്ടെന്ന ,മൂലധന-കമ്പോളവ്യവസ്ഥയെ  ആശ്രയിക്കാത്ത വികസനപാതയുടെ സാധ്യതകള്‍ ,അവക്കെന്തെല്ലാം  ദൌര്‍ബല്യം ഉണ്ടെങ്കിലും, വളര്‍ന്നു വന്നിട്ടുണ്ടെന്ന യാഥാര്‍ഥ്യം തന്നെ ജ്യോതിബസു മാര്‍ നിഷേധിക്കുന്നു. ‘യൂറോപ്പിലെ രോഗി‘   ആയിരുന്ന സാറിസ്റ്റ് റഷ്യ സോവിയറ്റ് യൂണിയനായപ്പോള്‍ സാമ്രാജ്യത്വശക്തികള്‍ ഒന്നിച്ച് അതിനെ എതിര്‍ത്തു. എന്നിട്ടും നാടിന്‍റെ  വിഭവശേഷിയേയും  ജനങ്ങളുടെ അധ്വാനത്തെയും  ആശ്രയിച്ച് സോവിയറ്റ് യൂ‍ൂണിയനില്‍  എല്ലാവര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ ഉറപ്പുനല്‍കുന്നതില്‍ നിന്നു തുടങ്ങുന്ന  സോഷ്യലിസ്റ്റ് നിര്‍മ്മാണം വലിയ അളവില്‍ നടന്നില്ലേ? ചൈനയിലും  കിഴക്കന്‍ യൂറോപ്പ്യന്‍  നാടുകളിലും  ക്യൂബയിലും മറ്റും ഇത്തരം ശ്രമങ്ങള്‍ ഉണ്ടായില്ലേ? അവിടങ്ങളില്‍ പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിച്ച  ബദല്‍ വികസന നയത്തിന്‍റെ ജനകീയ സാമൂഹ്യമേന്മ നിഷേധിക്കാനാവുമോ?  വടക്കന്‍ കൊറിയയും  ക്യൂബയും മാത്രമല്ല , വെനിസ്വേലയും ബൊളീവയയും ഇക്വഡോറും മറ്റും  സാമ്രാജ്യത്വ  ആഗോളവല്‍ക്കരണത്തെ തിരസ്കരിച്ച് നടപ്പാക്കുന്ന ബദല്‍‌വികസനത്തിന്‍റെ  പുരോഗമനസ്വഭാവം തള്ളികളയാനാകുമോ?

              ബംഗാളിലും കേരളത്തിലും സി.പി.ഐ(എം) നേതാക്കള്‍ ആവര്‍ത്തിക്കുന്നത് സാമ്രാജ്യത്വ  മൂലധനത്തെയും  ടാറ്റ-ബിര്‍ള-അംബാനിമാരെയും  ആശ്രയിക്കാതെ സംസ്ഥാനഭരണത്തില്‍ വികസനം സാധ്യമല്ലെന്നാണ് . കേന്ദ്രപ്രശ്നം ഇവര്‍ സാമ്രാജ്യത്വ ,പുത്തന്‍ അധിനിവേശവികസനപാതയല്ലാതെ ഒരു ബദല്‍ വികസനത്തെകുറിച്ച് അന്വേഷിക്കാന്‍ പോലും തയ്യാറില്ലെന്നതാണ് . 

               സി.പി.ഐ(എം)   നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ഇതര സംസ്ഥാനസര്‍ക്കാരുകളെ പോലെ എ.ഡി.ബി. വായ്പ എടുത്തിരിക്കുകയാണ് .  എ.ഡി.ബി. യില്‍നിന്നെടുത്ത വായ്പ്പയെക്കാള്‍ പലമടങ്ങ് നികുതികുടിശ്ശിക രണ്ടു സംസ്ഥാനത്തും പിരിച്ചെടുക്കാനുള്ളപ്പോഴാണിത് . ഇന്ത്യന്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ ഇപ്പോഴത്തെ ന്നിക്ഷേപം 25 ലക്ഷം കോടി രൂപയാണ് . ഗള്‍ഫില്‍ പോയിപണിയടുക്കുന്ന മലയാലികള്‍ പ്രതി വര്‍ഷം ഇന്ത്യന്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നത്  ഏകദേശം 27000 കോടി രൂപയാണ്  ഈ നിക്ഷേപങ്ങള്‍ ഉപയോഗിച്ച് ബഹുരാഷ്ട്ര കുത്തകകളെയും സാമ്രാജ്യത്വ മൂലധനത്തെയും ആശ്രയിക്കാതെ  വ്യവസായങ്ങളില്‍ നിക്ഷേപിക്കാന്‍ കഴിയില്ലേ? സീ.പി.ഐ(എം)  പാര്‍ട്ടി പരിപാടിയില്‍ 2000 ത്തിലെ തിരുവനന്തപുരം സമ്മേളനത്തിലും  തുടര്‍ന്ന് 17-ആം  കോണ്‍ഗ്രസ്സിലും  വരൂത്തിയ മാറ്റങ്ങളുടെ പേരില്‍ ജ്യോതിബസുവിനെ ന്യായീകരിക്കുന്ന  പ്രകാശ് കാരാട്ട് ഉള്‍പ്പടെയുള്ള നേതാക്കള്‍ തമസ്കരിക്കുന്ന ചില പ്രധാന കാര്യങ്ങളുണ്ട് . പേരിനെങ്കിലും ജനകീയ ജനാധിപത്യ വിപ്ലവം പ്രിപാടിയില്‍ അംഗീകരിക്കുന്നുണ്ടല്ലോ? അതനുസരിച്ചു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെ  പോവുന്നതും അധികാരത്തില്‍  കയറുന്നതും  ജനകീയ ജനാധിപത്യ വിപ്ലവത്തിന്  അനുകൂലമായ അവസ്ഥ സൃഷ്ടിക്കാനല്ലേ? അതോ മറ്റ് സംസ്ഥാനസര്‍ക്കാരുകളോട് മത്സരിച്ച് , സാമ്രാജ്യത്വ തീട്ടൂരപ്രകാരം കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പിന്തിരപ്പന്‍ നയങ്ങള്‍ നടപ്പിലാക്കനോ? മുതലാളിത്തം കെട്ടിപടുക്കാനോ?  വിദേശ – നാടന്‍ മൂലധനശക്തികളെ ആശ്രയിച്ച് വ്യവസായങ്ങള്‍ ഉണ്ടാക്കാനോ? ജനകീയ ജനാധിപത്യവിപ്ലവപാതയില്‍ ജനങ്ങളെ അണിനിരത്താന്‍ എല്ലാ സമരരൂപങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കാതിരുന്നതുകൊണ്ടല്ലേ ഭരിക്കുന്ന  3  സംസ്ഥാനങ്ങളില്‍ തന്നെ എതിര്‍പ്പ് വര്‍ദ്ധിക്കുന്നതും മറ്റ് സംസ്ഥാനങ്ങളില്‍ നിരന്തരം ശക്തി ഛോര്‍ന്നുപോയി ഭരണവര്‍ഗ പാര്‍ട്ടികളുടെ അനുബന്ധങ്ങളായി മാറുന്നതും ? ഇടതുപക്ഷത്തുനിന്ന്  സി.പി.ഐ(എം) നെ വിമര്‍ശിക്കുന്നവര്‍, ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സോഷ്യലിസം കെട്ടിപടുക്കാത്തത് കൊണ്ടല്ല മറിച്ച് ,ജനകീയ ജനാധിപത്യ വിപ്ലവ പ്രവര്‍ത്തനങ്ങള്‍  ഉപേക്ഷിച്ച് വാക്കില്‍ മാത്രം വിപ്ലവവും  പ്രവൃത്തിയില്‍ മുതലാളിത്തപാതയുമായി മാറിപോയതിനാലാണ് .ഈ വിമര്‍ശനം ശരിയാണെന്നാണ് ജ്യോതിബസുവിന്‍റെ ‘ചരിത്രപരമായ മണ്ടത്തരം‘  തൊട്ട്   ‘ മുതലാളിത്തം പ്രേരകശക്തി’  യാണെന്നു വരെയുള്ള പ്രസ്ഥാവനകളും  ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രവൃത്തികളും തെളിയിക്കുന്നത്. 

               ഒക്ടോബര്‍ വിപ്ലവത്തിന് ശേഷമുള്ള ചരിത്രം പഠിപ്പിക്കുന്നത്  സാമ്രാജ്യത്വ ത്തിന്  ബദല്‍ ആകാന്‍ സോഷ്യലിസത്തിനേ കഴിയൂ എന്നാണ്  മുതലാളിത്തത്തില്‍ നിന്നു വര്‍ഗരഹിതവും ചൂഷണരഹിതവും ആയ  കമ്മ്യൂണിസത്തിലേക്കുള്ള പരിവര്‍ത്തനഘട്ടത്തെയാണ്  സോഷ്യലിസം കൊണ്ട്  ഉദ്ദേശിക്കുന്നത്  ഈ പരിവര്‍ത്തനഘട്ടത്തിലേക്ക് കടക്കുന്നതിനുള്ള  ജങ്കീയ ജനാധിപത്യ ,സോഷ്യലിസ്റ്റ് വിപ്ലവങ്ങളിലും പരിവര്‍ത്തനഘട്ടത്തില്‍ തന്നെയും  പല ദൌര്‍ബല്യങ്ങളും  തെറ്റുകളും ഉണ്ടാവാം;  തിരിച്ചുപോക്കുകളും ഉണ്ടാവാം ; മുതലാളിത്തപൂര്‍വ്വ  ഉല്‍പ്പ്പാദന ബന്ധങ്ങള്‍ക്ക് ആധിപത്യമുള്ള സമൂഹങ്ങളിലും ആഗോളാവസ്ഥയിലും പ്രവര്‍ത്തിക്കുമ്പോള്‍ അവയുടെ സ്വാധീനങ്ങളില്‍ നിന്ന് ഒറ്റയടിക്ക് തീര്‍ത്തും മുക്തമാവനാകുമോ? അതു കൊണ്ട് വര്‍ഗസമരം പുതിയ രൂപങ്ങളില്‍ തുട്ര്ന്നുകൊണ്ടിരിക്കും . ഈ വര്‍ഗസമരത്തെ ശരിയായ ദിശയില്‍ നയിക്കുന്നതിന് , പുതിയ മനുഷ്യനെ , പുതിയ ലോകത്തെ രൂപപെടുത്തുന്നതിന് സാംസ്ക്കാരിക വിപ്ലവങ്ങളിലൂടെനിരന്തരം കടന്നു പോകേണ്ടിവരും.

Advertisements

One response to “മൂലധനവും സോഷ്യലിസവും

  1. വര്‍ഗ്ഗസമരങ്ങളുടെ പ്രസക്തി കൂടുകതന്നെയാണ് ചെയ്യുന്നത്. ഈയിടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ രാവുണ്ണിയുമായി നടത്തിയ അഭിമുഖം വായിച്ചപ്പോള്‍ അത്ഭുതം തോന്നി. ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുകയും പിടിച്ചടക്കുകയും ചെയ്യുന്നതിനെക്കുറിച്ചൊക്കെ അദ്ദേഹം അതില്‍ എഴുതിയിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലിരുന്നുകൊണ്ട് അതൊക്കെ വായിക്കുമ്പോള്‍, എന്തൊരു ബാലിശമായ സ്വപ്നം എന്നൊക്കെ പറയുന്നവരുണ്ടാകും. ഒരു തരത്തില്‍ ആയിരിക്കുകയും ചെയ്യാം. എങ്കിലും, അതിന്റെ ആവശ്യകതയെ തള്ളിപ്പറയാന്‍ ആവില്ല. പ്രത്യേകിച്ചും, ഭൂമിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സമരങ്ങള്‍ കൂടുതല്‍ കൂടുതല്‍ വ്യാപിക്കുന്ന ഈ കാലഘട്ടത്തില്‍, ഒരു പക്ഷേ ഗ്രാമങ്ങള്‍ നഗരങ്ങളെ ആക്രമിക്കേണ്ടതുണ്ട്. നഗരങ്ങളുടെ മുതലാളിത്ത(മാഫിയ) സ്വത്തുടമാ സമ്പ്രദായങ്ങളെ തകര്‍ത്തെറിയേണ്ടതുണ്ട്.. ഒരു ജനകീയ വിപ്ലവത്തിന്റെ സാദ്ധ്യതകള്‍ തന്നെയാണ് ചക്രവാളത്തില്‍ കാണുന്നത്.

    എല്ല്ലാ അഭിവാദ്യങ്ങളും നേര്‍ന്നുകൊണ്ട്,

    രാജീവ് ചേലനാട്ട്

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )