ജനകീയാസൂത്രണവും ലോകബാങ്കും

thomas-isac.jpg                    ഇന്ത്യയുടെ നഗരവികസനത്തെ സംബന്ധിച്ച് തയ്യാറാക്കിയ ലോകബാങ്ക് രേഖ  കേരളത്തില്‍ നടപ്പായ ജനകീയാസൂത്രണ പരിപാടിയെ അകമഴിഞ്ഞ്  പുകഴ്ത്തിയിരിക്കുന്നു. നഗരവികസന മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തില്‍  ദല്‍ഹിയില്‍ പുറത്തിറക്കിയ പഠനരേഖയിലാണ്  ഇക്കാര്യം ലോകബാങ്ക് സൂചിപ്പിച്ചിരിക്കുന്നത്  ആഗോളീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന മാതൃകാപദ്ധതിയെന്ന നിലയില്‍ മുന്‍പും ജനകീയാസൂത്രണത്തെ ലോകബാങ്ക് ശ്ലാഘിച്ചിരുന്നു.  ആഗോളീകരണത്തെ പ്രതിരോധിക്കാനുള്ള ജനകീയ ഇടപെടലാണ് ജനകീയാസൂത്രണമെന്നു CPI(M)  നേതൃത്വം പെരുമ്പറഘോഷം മുഴക്കിയിരുന്ന സന്ദര്‍ഭത്തിലായിരുന്നു അതു

             വിഭവദൌര്‍ലഭ്യം നേരിടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ധനസമാഹരണത്തിന്റെയും  അതിന്റെ വിനിയോഗത്തിന്റെയും രംഗത്ത്  സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്ന കാര്യത്തില്‍ ഏറെ മുന്നോട്ട് പോകുന്നതിന്  ജനകീയാസൂത്രണം വഴികാട്ടിയായിട്ടുണ്ടെന്നാണ് ലോകബാങ്ക്  വിലയിരുത്തുന്നത്  പൊതു-സ്വകാര്യപങ്കാളിത്തമെന്ന പേരില്‍  ലോകബങ്ക് ആവിഷ്കരിച്ചിട്ടുള്ള ആഗോളീകരണ -ഉദാരീകരണ -സ്വകാര്യവല്‍ക്കരണ നടപടികള്‍ പഞ്ചായത്തുകളിലും നഗരസഭകളിലും വ്യാപകമാക്കാന്‍   “ജനപങ്കാളിത്തത്തോടെ വികസനം”   എന്ന  ജനകീയാസൂത്രണ കാലത്തെ മുദ്രാവാക്യം  ഏറെ സഹായകരമായിട്ടുണ്ടെന്നാണ്  ഇപ്പോഴത്തെ വിലയിരുത്തല്‍ . ജലവിതരണം ,പൊതുവിദ്യാഭ്യാസം , റോഡ്‌നിര്‍മ്മാണം ,   മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍   സേവനങ്ങള്‍ തുടങ്ങിയവയുടെയെല്ലാം കാര്യത്തില്‍  സര്‍ക്കാര്‍ അതിന്റെ നികുതിപണം ഉപയോഗിച്ച്  ചെലവു ചെയ്ത് പോന്നിരുന്ന  പരമ്പരാഗത രീതി വിട്ട്  സേവനമേഖലയിലും അടിസ്ഥാന സൌകര്യ വികസനത്തിലും സ്വകാര്യ മേഖലയെ പരമാവധി ഉള്‍പ്പെടുത്തുന്നതിനുള്ള ലോകബാങ്ക് ശ്രമങ്ങള്‍ക്ക്  സൈദ്ധാന്തികവും പ്രായോഗികവുമായ മാര്‍ഗ്ഗദര്‍ശകത്വം നല്‍കുന്നതില്‍ കേരളത്തിലെ ജനകീയാസൂത്രണം  ഇന്ത്യയിലെ മറ്റു സംസഥാനങ്ങള്‍ക്കും മാതൃകയാണെന്നും ലോകബാങ്ക് വിലയിരുത്തുന്നു.

             ഇന്ത്യയെ സംബന്ധിച്ചിടത്തോളം മൊത്തം ആഭ്യന്തര ഉദ്പ്പാദനത്തിന്റെ 50% നികുതിയുടെ  90 % നഗരങ്ങളിലാണ് രൂപം കൊള്ളുന്നത് എന്ന് ലോകബാങ്ക് പറയുന്നു. രാജ്യം ദ്രുതഗതിയില്‍ നഗരവല്‍കൃതമാവുന്നതിന്റെ സൂചനയാണിത് .ഇതാവശ്യപ്പെടുന്നത് നഗരവികസനത്തിന്റെ കാര്യത്തില്‍  സവിശേഷ ശ്രദ്ധയാണ് NGO കളടക്കമുള്ള സ്വകാര്യ  മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ വന്‍‌തോതില്‍ ഇക്കാര്യത്തില്‍ കൂടിയെ തീരൂ . ഇതിനാവശ്യമായ വിധം നഗരസഭകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളോടൊപ്പം സ്വകാര്യ മേഖലയില്‍നിന്നുള്ള സ്വതന്ത്ര   പ്രതിനിധികളെകൂടി  ഉള്‍പ്പെടുത്തണമെന്നും ലോകബാങ്ക് നിര്‍ദ്ദേശിക്കുന്നുണ്ട്  . വായ്പ്പകളടക്കം  നല്‍കികൊണ്ട് ലോകബാങ്കും ADB  യും  നഗരസഭകളില്‍ ഇടപെടുന്നതിന്റെ ലക്ഷ്യം തന്നെ ഈ ദിശയിലുള്ള സ്വകാര്യവല്‍ക്കരണമാണ്

   ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇതിനെല്ലാം അനുകൂലമായ സാഹചര്യ മാണ് കേരളത്തിലുള്ളതെന്നു  ലോകബാങ്ക് രേഖ സമര്‍ത്ഥിക്കുന്നു. ഇതിനു പശ്ചാത്തലമൊരുക്കിയതിന് കേരളത്തില്‍ അരങ്ങറിയ ജനകീയാസൂത്രണം  തന്നെയാണെന്നും ലോകബാങ്ക് വിലയിരുത്തുന്നു.  വാസ്തവത്തില്‍, ജനകീയാസൂത്രണത്തെ പ്രകീര്‍ത്തിക്കുന്ന ലോകബാങ്ക് രേഖകള്‍ മുന്‍പും പുറത്തു വന്നിട്ടുണ്ടെങ്കിലും ലോകബാങ്കിന്റെ മുന്‍‌കൈയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍  നടപ്പാക്കുന്ന സ്വകാര്യ വല്‍ക്കരണത്തെയും ജനകീയാസൂത്രണത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന ലോകബാങ്ക് പഠനം ഇതാദ്യത്തേതാണ് .ജനകീയാസൂത്രണം അഖിലേന്ത്യാതലത്തില്‍ വ്യാപിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ സമിതിയുടെ തലവനായി കേരള ധനകാര്യമന്ത്രി തോമാസ് ഐസകിനെ നിയമ്മിച്ചതു ലോകബാങ്ക് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ള ഈ രേഖയോടൊപ്പം കൂട്ടി വായിക്കേണ്ടതാണ് ജനകീയാസൂത്രണം എല്ലാ  അര്‍ത്ഥത്തിലും  ഒരു സാമ്രാജ്യത്വപദ്ധതിയാണെന്ന് അതു തുടങ്ങിയ  സന്ദര്‍ഭത്തില്‍ തന്നെ CPI(ML)ചൂണ്ടികാട്ടിയത്  നൂറു ശതമാനം  ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള വിവരങ്ങള്‍ . തങ്ങള്‍ സാമ്രാജ്യത്വ ആഗോ‍ളീകരണത്തിന്റെയും  ധനമൂലധനത്തിന്റെയും ഇടനിലക്കാര്‍ തന്നെയാണെന്നു ജ്യോതിബസു മുതല്‍ തോമാസ് ഐസക് വരെയുള്ള CPI(M) നേതൃത്വത്തിന്റെ പരസ്യപ്രസ്താവന കൂടി വന്നിട്ടുള്ള പശ്ചാതലത്തില്‍ ,ഈ സ്ഥിതിയിലേക്കുള്ള അവരുടെ  പരിവര്‍ത്തനപ്രക്രിയയില്‍ ജനകീയാസൂത്രണവും അതിന്റെ പ്രത്യയശാസ്ത്രവും വഹിച്ചിട്ടുള്ള പങ്ക് ഈ ലോകബാ‍ങ്ക് റിപ്പോര്‍ട്ടിലൂടെ ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ് .

 

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )