‘സൈബര്‍ സിറ്റി‘ കുംഭകോണം

                കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ തലചായ്ക്കാന്‍ ഒരു തുണ്ട് ഭൂമിയില്ലാതെ  നരകിക്കുമ്പോള്‍  നഗര-ഗ്രാമ വ്യത്യാസമില്ലാതെ  മാഫിയകളും  ഊഹമൂലധന ശക്തികളും  സംസ്ഥാനത്തിന്റെ പൊതുഭൂമികള്‍ കയ്യടക്കികൊണ്ടിരിക്കുന്നത് നിര്‍ബാധം തുടരുകയാണ് . കേരളത്തിന്റെ വികസനത്തിനും  ജനാധിപത്യത്തിനും നേരെയുള്ള  ഏറ്റവും വലിയ ഭീഷണി ഭൂമാഫിയകളാണെന്ന് പങ്കെടുക്കുന്ന വേദികളിലൊക്കെ മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നതിനടയിലും  മാഫിയകളുടെ ഈ അനധികൃത ഭൂമികയ്യേറ്റങ്ങള്‍ക്ക് ഒരു കുറവും വന്നിട്ടില്ല.  ’സൈബര്‍ സിറ്റി ‘  പദ്ധതി എന്നതിന്റെ മറവില്‍ 700 കോടി രൂപ വിലവരുന്ന 70 ഏക്കര്‍ ഭൂമി കളമശ്ശേരിയില്‍  HMT    റിയല്‍‌സ്റ്റേഴ്സ് എന്ന അധോലോക കമ്പനിക്ക് വെറും 91 കോടി രൂപക്ക്  കൈമാറാന്‍ മന്ത്രി എളമരം കരീമിന്റെ നേതൃത്വത്തിലെടുത്ത തീരുമാനത്തിലൂടെ ഇതാണ് പുറത്തുവരുന്നത്. അതോടൊപ്പം മുന്നണികള്‍ക്കും ഗ്രൂപ്പുകള്‍ക്കും അതീതമായി രാഷ്ട്രീയകങ്കാണിമാരിടെയും  ഉദ്യോഗസ്ഥ മേധാവികളുടെയും ഇതിലുള്ള ഇടപെടലും വ്യക്തമായിരിക്കുകയാണ് .

                UDFഭരണകാലത്ത് ആവിഷ്കരിച്ച  ആഗോള നിക്ഷേപമേള മുതലാണ് കേരളത്തിലെ  പൊതുഭൂമികള്‍ ഊഹ കുത്തകകള്‍ക്കും  മാഫിയകള്‍ക്കും തീറെഴുതുന്ന ഏര്‍പ്പാട് സജീവമാകുന്നത്. എന്നാല്‍ HMT  ഭൂമിയിടപാടിന് അതിനെക്കാള്‍ പഴക്കമുണ്ടെന്ന് കരുതുന്നു. ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത് വ്യവസായ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ HMT യെ ഏല്‍പ്പിച്ച ഭൂമിയില്‍ 200 ഏക്കര്‍ വ്യവസായ വികസനത്തിന്റെ മറവില്‍  അതിലെ ഉദ്യോഗസ്ഥ മേധാവികളും  രാഷ്ട്രീയനേതൃത്വവും കുത്തകകള്‍ക്ക്  തുച്ഛവിലക്ക് വിറ്റുതുലച്ചിട്ടുണ്ടെന്നാണ് .ഇതിനുള്ള അണിയറ നീക്കങ്ങള്‍ സുശീലാഗോപാലന്‍ വ്യവസായമന്ത്രിയായിരിക്കെ അന്നത്തെ CITU  ലോബിയുടെ പിന്‍ബലത്തില്‍ നായനാര്‍ ഭരണകാലത്തു തന്നെ ആരംഭിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.

                 ഇതിന്റെ തുടര്‍ച്ചയായി UDF  സര്‍ക്കാരിന്റെ ഒത്താശയോടെ നടത്താനുദ്ദേശിച്ചതിനെക്കാള്‍  ഒരു വലിയ കുംഭകോണമാണ് LDF സര്‍ക്കാരിന് കീഴില്‍  നടന്നിട്ടുള്ളത്  ആഗോള നിക്ഷേപമേളയുടെ കാലത്ത്  300 കോടിക്ക് UDF വില്‍പ്പനക്ക് വെച്ച 70 ഏക്കര്‍ ഭൂമിയാണ്  ഇപ്പോള്‍ വെറും 91 കോടി രൂപക്ക്  കൈമാറിയിരിക്കുന്നത്. മുംബൈയിലും ദല്‍ഹിയിലും  ചേരികള്‍ക്കു തീവെച്ച്  അവിടത്തെ പാവപ്പെട്ട മനുഷ്യരെ കൊന്നൊടുക്കിയും  ഒഴിപ്പിച്ചും   റിയല്‍ എസ്റ്റേറ്റ് കച്ചവടവും  കെട്ടിടനിര്‍മ്മാണവും   നടത്തുന്ന കമ്പനിയാണ്  ബ്ലൂസ്റ്റാര്‍ റിയല്‍‌സ്റ്റേഴ്സ്.

                UDF  കാലത്ത്  HMT ഭൂമി തിരിമറി നടത്തുന്നതിനെതിരെ  ശക്തതമായി നിലകൊണ്ട അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ,അദ്ദേഹം ഒഴിഞ്ഞുമാറിയെങ്കിലും  അദ്ദേഹത്തിന്റെ ഗ്രൂപ്പുകാരായ  മന്ത്രി  ശര്‍മ്മയും ,ചന്ദ്രന്‍പിള്ളയും അടക്കമുള്ളവര്‍ ഈ കൂട്ടുകച്ചവടത്തിന്റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തത്. ഭൂമാഫിയകളുമായി അവിഹിതബന്ധം സ്ഥാപിക്കുന്നതില്‍  CPI(M)  ലെ  ഗ്രൂപ്പ് സമവാക്യങ്ങള്‍ പോലും തടസ്സമല്ലെന്ന വസ്തുതയാണ് പുറത്തുവന്നിരിക്കുന്നത്. വ്യവസായ വികസനത്തിന് പണം  കണ്ടെത്താനുള്ള HMT   ഭൂമി  വില്‍പ്പനയുടെ പരസ്യം  മുംബയിലെ പത്രങ്ങളില്‍ പ്രസിദ്ധപെടുഇത്തിയത് മേല്‍ സൂചിപ്പിച്ച ബ്ലൂസ്റ്റാര്‍ റിയല്‍‌സ്റ്റേഴ്സ് തന്നെയായിരുന്നു.

                വാസ്തവത്തില്‍  ഉദ്യോഗസ്ഥ-രാഷ്ട്രീയ-മൂലധന മാഫിയ കൂട്ടുകെട്ടിന്റെ ഏറ്റവുമൊടുവിലത്തെ  ഉദാഹരണമായി ഈ ഭൂമിയിടപാടും  അതുമായി ബന്ധപ്പെട്ട അവിഹിത ഇടപെടലും  മാറിയിരിക്കുന്നു. ‘സൈബര്‍ സിറ്റി‘യെന്ന്   പറയുന്നത് ഈ വസ്തുകച്ചവടത്തിനുള്ള ഒരു പുകമറമാത്രമാണ് . കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ ഭൂമികുംഭകോണങ്ങളിലൊന്നാണ്  ഈ സൈബര്‍ സിറ്റിയുടെ മറവില്‍ നടന്നിട്ടുള്ളത് .അതിനാല്‍ തന്നെ അതു തുറന്ന്കാട്ടുകയും എതിര്‍ക്കപ്പെടേണ്ടതുമാണ്.

Advertisements

One response to “‘സൈബര്‍ സിറ്റി‘ കുംഭകോണം

  1. Bluestar realters has planned a tech park in the 70 acres land purchased from HMT in palarivattom. That land could only be sold for commercial purposes. So the argument of shelterless people does not hold good here. The article should have talked about the implications of this sale on common man. From a layman’s perspective, i can only see new job oppurtunities for several thousands as promised in their hoardings and advertisements.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )