മൂന്നാറിലെ ജെ.സി.ബി. മൂലമ്പിള്ളിയിലെത്തുമ്പോള്‍?

അറേബ്യന്‍ കമ്പനിയായ  ദുബാ‍യ് പോര്‍ട്ട് എന്ന സ്വകാര്യ  കമ്പനിക്കുവേണ്ടി വല്ലാര്‍പാടത്ത് നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര  കണ്ടെയ്നര്‍ ടെര്‍മിനലിലേക്കുള്ള  റോഡ് -റെയില്‍ പാതകള്‍ക്കു വേണ്ടി  സര്‍ക്കാര്‍ ആരംഭിച്ച കുടിയൊഴിപ്പിക്കല്‍ ഫെബ്രുവരി 6 ന്  മറ്റൊരു നന്ദിഗ്രാം ആവര്‍ത്തനമായി മാറി

vallar_04.jpg

 പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കായി കുടിയൊഴിപ്പിക്കുമ്പോള്‍  പുനരധിവാസം പൂര്‍ത്തീകരിച്ചിരിക്കണം  എന്ന സുപ്രീം കോടതി നിര്‍ദ്ദേശം  നിലവിലുള്ള സാഹചര്യത്തിലാണ്  എല്‍.ഡി.എഫ് സക്കാര്‍ നിയമവ്യവസ്ഥകvallar_01.jpgളെ അട്ടിമറിച്ച് സമ്മതപത്രം  ഒപ്പിട്ട് നല്‍കാത്ത പത്ത് കുടുംബങ്ങളെ  ബലം പ്രയോഗിച്ച്  ഓടിച്ചതിന്  ശേഷം വീടുകള്‍ ഇടിച്ച് നിരത്തിയത്.   വൃദ്ധരും ,സ്ത്രീകളും, കേണപേക്ഷിച്ചിട്ടും രാജ്യത്തെ ജനങ്ങളെക്കാള്‍ വലുത് അറേബ്യന്‍ കമ്പനിയാണെന്ന പരസ്യ  വെല്ലുവിളിയോടെയാണ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് .

    സ്വന്തം വീടിനുള്ളില്‍ അഭയം തേടിയ വീട്ടുടമസ്ഥന്‍  വീട്ടിനകത്തിരിക്കുമ്പോള്‍ വീട് ഇടിച്ച് നിരത്താന്‍ മലയാളി തൊഴിലാളികള്‍ വിസമ്മതിച്ച സാഹചര്യത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ  ഭീഷണിപ്പെടുത്തി   ഇടിച്ചുനിരത്തലിന്  നേതൃത്വം നല്‍കിയത് ആഭ്യന്തരവകുപ്പാണ് . മുഖ്യമന്ത്രിയുടെ  സമ്മതത്തോടെ നടന്ന  ഇടിച്ചുനിരത്തലില്‍  ഏര്‍പ്പെട്ട അന്യ സംസ്ഥാന തൊഴിലാളികള്‍ കണ്ണീരോടെയാണ് കൃത്യം നിര്‍വ്വഹിച്ചത്.  വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങള്‍  വീട്ടുപകരണങ്ങള്‍ എന്നിവ എടുക്കാന്‍ പോലും സമ്മതിക്കാതിരുന്ന  പോലീസ് , നിയമവിരുദ്ധമായി നടത്തുന്ന കടന്നുകയറ്റത്തെ ചോദ്യം ചെയ്ത  വീട്ടുടമസ്ഥരെയും  സാമൂഹിക പ്രവര്‍ത്തകരെയും  തല്ലിയോടിക്കുകയായിരുന്നു. കുടുംബാഗങ്ങള്‍ വീടിനകത്തിരിക്കെ തന്നെയാണ്  റവന്യൂ  ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് ജനലുകളും വാതിലുകളും  പൊളിച്ചടുക്കിയത് . ഇതിനിടെ മണ്ണെണ്ണയൊഴിച്ച്  ആത്മഹത്യക്കൊരുങ്ങിയ  ചിന്നു  എന്ന വീട്ടുടമസ്ഥനെ  സമരസമിതി പ്രവര്‍ത്തകര്‍  പിന്തിരിപ്പിക്കുകയായിരുന്നു.  രാവിലെ വീടുകള്‍ ഭാഗികമായി തകര്‍ത്ത റവന്യൂ- പോലീസ് വിഭാഗങ്ങള്‍ വൈകീട്ട്  വീടുകള്‍ പൂര്‍ണ്ണമായും ഇടിച്ച് നിരത്തി റവന്യൂ വകുപ്പ് ഏറ്റെടുത്തതായി പ്രഖ്യാപിക്കുകയും , കുടിയൊഴിയാനുള്ള സമ്മതപത്രത്തില്‍  സുഭദ്ര എന്ന വീട്ടമ്മയെ കൊണ്ട്  നിര്‍ബന്ധ പൂര്‍വ്വം വിരലടയാളം വെപ്പിച്ച് നിയമസാധുത വരുത്തുകയും ചെയ്തു.

കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍  പൊതു ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഭാഗമായിരുന്ന  ‘രാജീവ്ഗാന്ധി‘ കണ്ടെയ്നര്‍ ടെര്‍മിനലില്‍ 200 കോടി മുടക്കി ആധുനിക ക്രെയിന്‍ സ്ഥാപിച്ചതിനു തൊട്ടു പിന്നാലെയാണ്  വെറും 100 കോടിക്ക്  ടെര്‍മിനല്‍ സ്വകാര്യകമ്പനിക്ക് കൈമാറിയത് . എട്ടുവര്‍ഷത്തിനകം  വല്ലാര്‍പ്പാടം അന്താരാഷ്ട്ര  കണ്ടെയ്നര്‍ നിര്‍മ്മിക്കുക ,  കരാറില്‍നിന്ന് പിന്മാറുകയാണെങ്കില്‍  25 കോടി രൂപ  പോര്‍ട്ടിന് നഷ്ടപരിഹാരം നല്‍കുക  എന്ന വ്യവസ്ഥയോടെയാണ് രാ‍ാജീവ്ഗാന്ധി ടെര്‍മിനല്‍ കൈമാറിയത്. പ്രതിവര്‍ഷം  25 കോടീയിലേറെ  ലാഭമുണ്ടാക്കിയിരുന്ന  ഈ ടെര്‍മിനല്‍ ഏറ്റെടുത്ത കമ്പനിക്ക് കരാര്‍പ്രകാരം അടിസ്ഥാന  സൌകര്യങ്ങള്‍ (ശുദ്ധജലം, വൈദ്യുതി റെയില്‍  എന്നീ സംവിധാനങ്ങള്‍) നിശ്ചിത സമയത്തിനകം  നിര്‍മ്മിച്ച് നല്‍കമെന്ന  വ്യവസ്ഥ  അംഗീകരിച്ച സര്‍ക്കാര്‍,  വല്ലാര്‍പാടം  പ്രത്യേക സാമ്പത്തിക മേഖലാ പദവിയില്‍ പെടുത്തി  രാജ്യത്തെ  സബ്‌സിഡികള്‍   ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും  കമ്പനിക്ക്  നല്‍കി  വരികയാണ് .  കരാര്‍പ്രകാരം ഉള്ള കാലാവുധി  അവസാനിക്കാനിരിക്കെയാണ് , കുടിയൊഴിപ്പിക്കുന്നവര്‍ക്കുള്ള പുനരധിവാസം നല്‍കാനുള്ള മനുഷ്യത്വപരമായ സമീപനം പോലും സ്വീകരിക്കാതെ  സര്‍ക്കാര്‍ ,സ്വകാര്യകമ്പനിക്ക് വേണ്ട എല്ലാ  ആനുകൂല്യങ്ങളും രാജ്യത്തെ ജനങ്ങളുടെ ചിലവില്‍ നിര്‍വ്വഹിച്ചു നല്‍കുന്നത്

 മൂന്നാറില്‍ ടാറ്റ അനധികൃതമായി കൈയ്യടക്കിവെച്ചിരിക്കുന്ന  67000  ഏക്കര്‍ ഭൂമി പിടിച്ചെടുത്ത്  ഭൂരഹിതര്‍ക്ക്  വിതരണം ചെയ്യുമെന്ന്  പ്രഖ്യാപിച്ച്  മൂന്നാര്‍ ഓപ്പറേഷന്‍ ആരംഭിച്ച  മുഖ്യമന്ത്രി അച്യുതാനന്ദന്‍  ടാറ്റയുടെ ഭൂമിയില്‍ തൊടാനാവാതെ  ഏതാനും ചില റിസോര്‍ട്ടുകള്‍ ഇടിച്ചുനിരത്തി  വന്‍ വാര്‍ത്ത സൃഷ്ടിക്കുകയും , സര്‍ക്കാര്‍ കൈവശമുള്ള 11,000 ഏക്കര്‍ ഭൂമി  ഇക്കോ ടൂറിസത്തിന് നീക്കി വെക്കുമെന്നും , നവീന  മൂന്നാര്‍ സൃഷ്ടിക്കുമെന്നും വെളിപ്പെടുത്തുക വഴി  LDF  ന്റെ വികസന   കാഴ്ചപ്പാട് പരസ്യപെടുത്തി കഴിഞ്ഞു. മൂന്നാറില്‍ ടാറ്റയെ  ഇടിച്ചുനിരത്താന്‍  പറഞ്ഞുവിട്ട  എസ്കവേറ്ററുകള്‍  മുഖ്യമന്ത്രി  അച്യുതാനന്ദന്‍ വാല്ലാര്‍പാടത്തേക്ക് തിരിച്ചുവിട്ടിരിക്കുന്ന സാഹചര്യത്തില്‍  എറണാകുളത്ത് വ്യാപകമാകാന്‍ പോകുന്ന കുടിയൊഴിപ്പിക്കലിന് ടെസ്റ്റ് ഡോസ് വിജയകരമായി  പൂര്‍ത്തീകരിച്ചിരിക്കുന്നു. നന്ദിഗ്രാം മുതല്‍  മൂലമ്പിള്ളിവരെയുള്ള  ഇടിച്ചുനിരത്തലുകള്‍ക്ക് ശേഷം  ഒരു കുറ്റസമ്മതം  നടത്തി  അടുത്ത ഇടിച്ചുനിരത്തലിനുള്ള  തയ്യറെടുപ്പിലാണ് LDF. ഇത്തരം  നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ  പ്രക്ഷോഭരംഗത്തിറങ്ങുക മാത്രമാണ്   ഏകമാര്‍ഗ്ഗം.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )