വയനാട്: മേപ്പാടി സമരഭൂമിയില്‍നിന്നും ഒരു റിപ്പോര്‍ട്ട്.

വയനാട്: മേപ്പാടി സമരഭൂമിയില്‍നിന്നും ഒരു റിപ്പോര്‍ട്ട്.

സ:എം.പി.കുഞ്ഞികണാരന്‍.

 k.n.ramachandranസ: കെ.എന്‍ . രാമചന്ദ്രന്‍
സമരസഖാക്കളെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നു
കൃഷിഭൂമിക്ക് വേണ്ടി ദളിത്-ആദിവാസി വിഭാഗങ്ങള്‍ ഉള്‍പ്പെട്ട  കര്‍ഷക -കര്‍ഷകതൊഴിലാളികളും ഭൂരഹിതരായ തോട്ടം തൊഴിലാളികളും  ഭൂസമരസമിതിയുടെ നേതൃത്വത്തില്‍  വയനാട് ജില്ലയിലെ  മേപ്പാടിയില്‍ ആരംഭിച്ച ഭൂസമരം  വര്‍ദ്ധിച്ച ആവേശത്തൊടെ തുടരുകയാണ് . ജില്ലയിലെ കൃഷിഭൂമിയുടെ സിംഹഭാഗവും  കൈയ്യടക്കിവെച്ച തോട്ടമുടമകള്‍ക്കും ഭൂമാഫിയ്യകള്‍ക്കും കടുത്ത താക്കീത് നല്‍കികൊണ്ട് , ഭൂമാഫിയകളുടെയും  തോട്ടം കുത്തകകളുടെയും   വാലാട്ടികളായി മാറിയ ഭരണകൂട ശക്തികള്‍ക്കുനേരെ ചൂണ്ടുവിരലുകള്‍ ഉയര്‍ത്തികൊണ്ട്,സമരം 28 ദിവസം പിന്നിട്ടിരിക്കുകയാണ്.

ഭൂരഹിതരായ വയനാടന്‍ ജനതകള്‍ക്കുമുന്നില്‍  കൃഷിഭൂമിക്ക്‌ വേണ്ടിയുള്ള ദീര്‍ഘകാല സമരത്തിന്റെ മഹാമാതൃക സൃഷ്ടിച്ചുകൊണ്ടാണ് , മണ്ണില്‍ പണിയെടുക്കുന്ന അദ്ധ്വാനിക്കുന്ന വര്‍ഗ്ഗം ചെങ്കൊടിയേന്തി  ജനുവരി 24 -ആം തിയതി വൈകീട്ട് സമരഭൂമിയിലേക്ക് മാര്‍ച്ച് ചെയ്ത് അവകാശം സ്ഥാപിച്ചത്

.COM K.N. Ramachandran  speaking  to volenters of meppaadi bhoosamaramമേപ്പാടി സമരഭൂമി ഒരു ദൃശ്യം

  ഭരണകൂടം സൃഷ്ടിച്ച ഉപരോധങ്ങളെയും ഭീഷണികളെയും  തൃണവല്‍ഗണിച്ചുകൊണ്ട് ,കൈക്കുഞ്ഞുങ്ങളേയുമേന്തി എത്തിയ കര്‍ഷക തൊഴിലാളി അമ്മമാരും ,മുത്തങ്ങ അടിച്ചമര്‍ത്തലിന്റെ ചോരക്കിനാവൂറുന്ന ദു:സ്വപ്നങ്ങള്‍ക്ക് വിട നല്‍കി വീണ്ടും സമരപന്ഥാവിലേക്ക്  ധീരതയോടെ

meppadi21.jpg

കടന്നുവരുന്ന ആദിവാസികളും , വിശാലമായ തേയിലതോട്ടങ്ങളിലെ പാടികളില്‍ നരകതുല്യമായ ജീവിതം തിന്നുതീര്‍ക്കുന്ന  നിരാലംബരായ തോട്ടം തൊഴിലാളി കുടുംബങ്ങളും , ജീവിതത്തിന്റെ പുറമ്പോക്കുകളില്‍  ഇനിയും തളര്‍ന്ന് കിടക്കാന്‍ മനസ്സില്ല എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് , തങ്ങളില്‍ നിന്നും പിടിച്ചുപറിക്കപെട്ട ഭൂമി തിരിച്ചുപിടിക്കാന്‍  തങ്ങളുടെ പ്രിയപെട്ട നേതാക്കളോടൊപ്പം  സമരഭൂമിയില്‍ സംഗമിച്ചത്.

1971 ല്‍ ‘മലയാളം പ്ലാന്റേഷനില്‍‘(ഇന്നത്തെ ഹാരിസണ്‍ മലയാളം ലിമിറ്റ്ഡ്) നിന്നും സര്‍ക്കാര്‍ മിച്ചഭൂമിയായിപ്രഖ്യാപിച്ച് ഏറ്റെടുത്തത്, വൈത്തിരി താലൂക്കില്‍നിന്നും മാത്രമായി  1800 ഏക്കറായിരുന്നു.  മറുവീട്ടില്‍, അറക്കല്‍, കടത്തനാട് , നിലമ്പൂര്‍, കോവിലകങ്ങളില്‍നിന്നും ഇതര ജന്മിതറവാടുകളില്‍നിന്നും , ബ്രിട്ടീഷ് ഭരണകാലത്ത്  തേയിലതോട്ടത്തിനായി  പാട്ടത്തിനെടുത്ത 40,000 ഏക്കര്‍ ഭൂമിയില്‍നിന്നാണ് കൃഷിചെയ്യാത്ത ഭൂമി എന്ന നിലയില്‍  1800 ഏക്കര്‍ മിച്ചഭൂമിയായി അന്ന് പ്രഖ്യാപിച്ചത്.

 1971 ല്‍ ഭൂപരിഷകരണ  നടപടികളുടെ  ഭാഗമായി ഏറ്റെടുത്ത ഈ ഭൂമിയുടെ ഏറിയ പങ്കും ഹാരിസണ്‍, വനം വകുപ്പിന്റെ ഒത്താശയോടെ , കോടതിവിധികളുടെ മറവില്‍  തിരിച്ചുപിടിച്ച് മറിച്ചുവില്‍പ്പന നടത്തികഴിഞ്ഞു. മേപ്പാടി പഞ്ചായത്തില്‍  കോട്ടപ്പടി വില്ലേജില്‍  ഇന്ന് വനംവകുപ്പിന്റെ സംരക്ഷണത്തില്‍  അവശേഷിക്കുന്നത് വെറും 400 ഏക്കര്‍ ഭൂമി മാത്രമാണ് . ഇതുപോലും  തട്ടിയെടുക്കാനുള്ള ഗൂഢാലോചനയിലാണ് ഹാരിസണ്‍  മാനേജ്‌മെന്റ് ഏര്‍പ്പെട്ടിരിക്കുന്നത് .

 അവകാശസമരത്തിന്റെ മുന്നണിയിലേക്ക്  ഭൂരഹിതരായ കര്‍ഷക  സമൂഹത്തെ നയിച്ചുകൊണ്ട്, ഭൂസമരസമിതിയടെ ജില്ലാ കണ്‍‌വെന്‍ഷന്‍ ഡിസംബര്‍  3-ആം തിയതി സുല്‍ത്താന്‍ ബത്തേരിയിലാണ് നടന്നത്. നൂറുകണക്കിന് സമരപോരാളികളെ  സാക്ഷിനിറുത്തികൊണ്ട് ബത്തേരി കണ്‍‌വെന്‍ഷന്‍  അതിന്റെ പ്രമേയത്തിലൂടെ പ്രഖ്യാപിച്ചു:                “ഈ സ്ഥിതിവിശേഷം  ഏറ്റവും തീവ്രതയോടെ പ്രകടമാകുന്ന ജില്ലയാണ് വയനാട്. ജില്ലയിലെ മൊത്തം ജനസംഖ്യയില്‍ 18 % ആദിവാസികളും  മറ്റുള്ള  ദളിത് വിഭാഗങ്ങളും കര്‍ഷകതൊഴിലാളികളും  തോട്ടം തൊഴിലാളികളും  ഉള്‍പ്പടെ 80 %  ജനങ്ങള്‍  തികച്ചും  കിടപ്പാടവും കൃഷിഭൂമിയുമില്ലതെ ജീവിതം തള്ളിനീക്കുന്നവരാണ്  . ബത്തേരി വൈത്തിരി താലൂക്കുകളില്‍  തോട്ടം കുത്തകയായ  ഹാരിസ്ണ്‍ പാട്ടകാലവുധി കഴിഞ്ഞ  38000 ഏക്കര്‍  കൃഷിഭൂമി കൈയ്യടക്കി വെച്ചിരിക്കുകയാണ് . ഇപ്രകാരം   ഒരു ഭാഗത്ത് വന്‍‌തോതിലുള്ള ഭൂകേന്ദ്രീകരണം നടക്കുമ്പോള്‍  മറുഭാഗത്ത്   ബഹുഭൂരിപക്ഷത്തിനും കൃഇഷിചെയ്യാനോ, തലചായ്ക്കാനോ  ഒരു തുണ്ട് ഭൂമിപോലുമില്ലാത്ത അവസ്ഥയും സംജാതമാക്കുന്ന സാഹചര്യം  വയനാട്ടില്‍  വയനാട്ടില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, അത്യന്തം ഗൌരവമേറിയ ഈ അവസ്ഥയില്‍   കൃഷിഭൂമിക്ക് വേണ്ടിയുള്ള  ഉശിരന്‍ പ്രക്ഷോഭത്തിന്    രംഗത്തിറങ്ങി ഭൂമാഫിയകളില്‍നിന്നും ഭൂമി പിടിച്ചെടുത്ത് അവകാശം സ്ഥാപിക്കുക മാത്രമാണ് ഭൂരഹിത ജനവിഭാഗങ്ങളിടെ മുന്നില്‍ അവ്ശേഷിക്കുന്ന ഏക പോംവഴി”.

 ഭൂസമരസമിതിയുടെ ജില്ലാ കണ്‍‌വെന്‍ഷന്‍   സ: എം.കെ.ഷിബു കണ്‍‌വീനറും ,സ:എം.പി.സെയ്തലവി ചെയര്‍മാനുമായി 47 അംഗ ജില്ലാകമ്മിറ്റിയെ തിരഞ്ഞെടുക്കുകയും  തുടര്‍ന്ന്  ജില്ലാ ഏരിയാതല  കാമ്പെയ്നുകളും   ആരംഭിച്ചു. നൂറുകണക്കിന് ഭൂരഹിത കുടുംബങ്ങളെ  അംഗങ്ങളാകി മാറ്റികൊണ്ട്  ഭൂസമരസമിതികള്‍ രൂപീകരിക്കുകയും  ഒന്നാം ഘട്ട  സമരത്തിനുള്ള  കുടുംബങ്ങളെ തയ്യാറെടുപ്പിക്കുകയും ചെയ്തു.  അമ്പലവയല്‍ , മേപ്പാടി , മുപ്പനാട് , മുട്ടില്‍  പഞ്ചായത്തുകളില്‍ നിന്ന് മാത്രമായി  2500 കുടുംബങ്ങള്‍ കുറഞ്ഞദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭൂസമരസമിതിയില്‍ അംഗങ്ങളായി. ദീര്‍ഘകാലാടിസ്ഥാനത്തില്‍  സമരം മുന്നോട്ട്റ്റ് കൊണ്ടുപോകാനുള്ള  എല്ലാവിധ തയ്യാറെടുപ്പുകളും നടത്തികൊണ്ട്  ഒന്നാം  ഘട്ട സമരത്തിനായി അഞ്ഞൂറോളം ഭൂരഹിത കുടുംബങ്ങളെ  അണിനിരത്തികൊണ്ടാണ്  മേപ്പാടി ഭൂസമരം  ആധുനിക വയനാടിന്റെ സമരചരിത്രത്തില്‍ പുതിയൊരു  കര്‍ഷക തൊഴിലാളി മുന്നേറ്റത്തിന്  നാന്ദികുറിച്ചുകൊണ്ട് ചരിത്രത്തിലിടം നേടിയിരിക്കുകയാണ് .  

മലയാളം പ്ലാന്റേഷന്‍ 1971 വരെ വിത്തുകാടായി ഉപയോഗിച്ചിരുന്ന കോട്ടപ്പടി വില്ലേജിലെ പഞ്ചമികുന്നിലെ സമരഭൂമിയില്‍ ഇന്ന് ചെങ്കൊടി പാറുകയാണ് . അഞ്ഞൂറോളം ഭൂരഹിത കുടുംബങ്ങള്‍ കുടില്‍കെട്ടി, എല്ലാത്തരമത്തിലുള്ള  പ്രതികൂല സാഹചര്യങ്ങളെയും നേരിട്ടുകൊണ്ട്,സംരമുഖത്ത് മുന്നേറികയാണ്. തുടക്കം മുതല്‍  പോലീസ് ഫോറസ്റ്റ് സേനയെ ഉപയോഗിച്ച്കൊണ്ട് സമരത്തെ തല്ലിതകര്‍ക്കാമെന്നാണ്  ജില്ലാ ഭരണ്കൂടം വ്യാമോഹിച്ചത്. സമരഭൂമിയിലണിചേര്‍ന്ന സംരഭടന്മാരുടെ ആത്മധൈര്യത്തിന് മുന്നില്‍ അടിയറവ് പറഞ്ഞ അധികാരികള്‍ക്ക് ആദ്യദിനം തന്നെ തമ്പടിച്ച  പോലീസിനെ സമരഭൂമിയില്‍ നിന്നും  പിന്‍‌വലിക്കേണ്ടിവന്നു. സംരഭൂമിയിലേക്ക് കടന്നുവരുന്ന  ആദിവാസി സ്ത്രീകളെയും  കുഞ്ഞുങ്ങളെയുംവരെ വിരട്ടിയോടിച്ചും ,ഭീഷണിപ്പെടുത്തിയും സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ച് 24 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും മാനന്തവാടി  ആര്‍.ഡി. ഒ. കോടതിയില്‍  കള്ളക്കേസ് ചുമത്തി ഹാജരാക്കുകയും ചെയ്തു.

  കാരാപ്പുഴ പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപെട്ട   450 ഓളം ആദിവാസി കുടുംബങ്ങള്‍ക്ക് യാതൊരു വിധ നഷ്ടപരിഹാരവും നാളിതുവരെ ലഭിച്ചിട്ടില്ല. കാരണം ഈ കുടുംബങ്ങള്‍ താമസിച്ചിരുന്ന പുറമ്പോക്കുകളിലെ ഭൂമിക്ക് കൈവശ രേഖയുണ്ടാ‍ായിരുന്നില്ല. കാരാപ്പുഴ ഒന്നാംഘട്ടം കമ്മീഷന്‍ ചെയ്തതോടെ  റിസ്ര്വോയറുകളില്‍ വെള്ളം സംഭരിക്കപ്പെടുകയും  വെള്ളത്താല്‍ ചുറ്റപ്പെട്ട കുന്നിന്മുകളില്‍ നിരാലംബരായി ഇവര്‍ക്ക്  കഴിഞ്ഞുകൂടേണ്ടിവരികയും ചെയ്തു. ആദിവാസി ഐക്യവേദി ജില്ലാകണ്‍‌വീനര്‍  സ: ഇ.വി.ബാലന്റെ നേതൃത്വത്തില്‍ ഈ ജനസമൂഹത്തെ പുന:രധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 10 വര്‍ഷമായി  നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളില്‍ ഒന്നും തന്നെ  ജില്ലാ‍ ഭരണകൂടത്തിന്റെ ശ്രദ്ധ പതിഞ്ഞില്ല. കഴിഞ്ഞ 10 വര്‍ഷമായി തങ്ങളുടെ അഭ്യര്‍തനക്ല് മാനിക്കാതിരുന്ന സര്‍ക്കാരുകളോടും ജില്ലാഭരണകൂടത്തോടും   അമര്‍ഷം നിറയുന്ന മനസ്സുകളുമായി  ,ഈ സംരഭൂമിയില്‍ അവര്‍ കാത്തിരിക്കുകയാണ് … കണക്കുകള്‍ പറയാന്‍.

 സമരം ആരംഭിച്ച്  28 . ദിവസം  പിന്നിട്ടു  പ്ലാസ്റ്റിക് ഷീറ്റുകള്‍കൊണ്ട് കെട്ടിയുണ്ടാക്കിയ കുടിലുകളില്‍  നാലും അഞ്ചും കുടുംബങ്ങളാണിപ്പോള്‍ കഴിയുന്നത് . വേനല്‍ മഴ  പെയ്തുതുടങ്ങി. സംരഭൂമിയില്‍ അടുത്ത ഘട്ടത്തിലേക്കുള്ള തീരുമാനങ്ങള്‍ എടുത്ത് കഴിഞ്ഞു. മഴയെ അതിജീവിക്കാവുന്ന രീതിയില്‍ ഓരോ കുടുംബത്തിനും ഓരോ കൂര  പണിയണം . അതിനായുഅള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളീല്‍ അവരത് സാധിക്കും.;സമരസമിതി നേതൃത്വത്തില്‍ 10 സെന്റില്‍ ഒരു കൂര പണിയാനുള്ള കൂട്ടായ ശ്രമം ആരംഭിച്ചുകഴിഞ്ഞു അവശേഷിക്കുന്ന ഭൂമിയില്‍ കൂട്ടുകൃഷിയാണുദ്ദേശിക്കുന്നത്. അതിന്റെ ആദ്യപടിയായി വിത്ത് സംഭരണം ആരംഭിച്ച്കഴിഞ്ഞു. ചേന ,ഇഞ്ചി, മരച്ചീനി, പയര്‍, ചീര വാഴ,തുടങ്ങിയ വിത്തുകള്‍  സമരഭൂമിയിലേക്കെത്തിതുടങ്ങി. കലാലാങ്ങളായി കൃഷിക്കുപയോഗിക്കാത്ത ഈ മണ്ണ് വേനല്‍മഴയോടൊപ്പം ,പൊരുതുന്ന കര്‍ഷകരുടെ പരിചരണത്തിനായി കാത്തിരിക്കുന്നു.

 കാര്‍ഷിക വിപ്ലവ പരിപാടി എന്നോ കയ്യൊഴിഞ്ഞ , ‘ചെങ്കൊടി’യേന്തി ചെങ്കൊടിയെ വഞ്ചിക്കുന്ന സി.പി.ഐ(എം) നേതൃത്വം തുടക്കം മുതല്‍ തന്നെ സമരത്തെ ഒറ്റപെടുത്താനും തകര്‍ക്കാനും ജില്ലാഭരാണകൂടവുമായി ഗൂഢാലോചനയിലായിരിന്നു. ആദിവാസി ഊറുകളില്‍ പോലീസിനൊപ്പം , ഭീഷണി പ്രയോഗവും പ്രലോഭനങ്ങളുമായി സി.പി.ഐ(എം)  പ്രാദേശികനേതാക്കളും കയറിയിറങ്ങി. സമരത്തിന്റെ   15-ആം ദിവസം  സി.പി.ഐ(എം)  ജില്ലാ സെക്രട്ടറിയേറ്റ്  പുറപ്പെടുവിച്ച  ‘വാറോലയില്‍’: – “ഇടതു ജനാധിപത്യ തീവ്രവാദികള്‍ നടത്തിയ ഗൂഢാലോചനയാണ്  മേപ്പാടി ഭൂസമരം”   ആദിവാസികളെ മുന്‍‌നിറുത്തി ഇടത്തീവ്രവാദികള്‍ മറ്റുവിഭാഗങ്ങളെ ഭൂമികയ്യേറ്റത്തിന് അണിനിരത്തി. സ്വന്തമായി ഭൂസ്വത്തുള്ള ആളുകളെയാണ്  ഭൂമിയില്‍ കയറ്റിയിരിക്കുന്നത്. തുടങ്ങി മാവോയിസ്റ്റുകള്‍ക്ക് സമരത്തിലുള്ള പങ്കും സി.പി.ഐ(എം) സെക്രട്ടരിയേറ്റ്  നിരീക്ഷിച്ചറിയുകയും സമരത്തെ ഒറ്റപ്പെടുത്താനും ,പരാജയപെടുത്താനും  ജനങ്ങളോട് ആഹ്വാനം ചെയ്യുകയൌം ചെയ്തു.

 സമരഭൂമിയിലെ കര്‍ഷകജനസാമാന്യത്തോട് ഐക്യപെട്ടുകൊണ്ടും  പോലീസ് അടിച്ചമര്‍ത്തലിനെ ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ടും  സമരത്തിന്  പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്  സാമൂഹ്യ-രാഷ്ട്രീയ- സാംസ്കാരിക, രംഗത്തെ  പ്രമുഖ വ്യക്തിത്വങ്ങള്‍ രംഗത്ത് വന്നു.  രംഗത്ത് വന്നു.  സമരത്തിനുള്ള  ജങ്കീയ അംഗീകാരവും  പിന്തുണയും ദിനം‌പ്രതി  ഏറിവരികയാണ് . നിരവധി സംഘടനകളുടെ  പ്രതിനിധികള്‍ സമരഭൂമി സന്ദര്‍ശിച്ചുകഴിഞ്ഞു. സമരത്തിന്റെ   അഞ്ചാംനാള്‍ തന്നെ മെപ്പാടി പഞ്ചായത്ത് പ്രസിഡന്റ് രാധാരാമസ്വാമിയുടെ നേതൃത്വത്തില്‍ സി.പി.ഐ(എം) ഒഴിച്ചുള്ള  എല്ലാ  ജനപ്രതിനിധികളും  സമരഭൂമി സന്ദര്‍ശിച്ചു. സി.പി.ഐ ജില്ലാസെക്രട്ടറി സുരേഷ് ചന്ദ്രന്‍ ,  അസിസ്റ്റന്റ് സെക്രട്ടറി   വിജയന്‍ ചെറുകര എന്നിവരൂം  മറ്റു നിരവധി രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക സംഘടനാ പ്രതിനിധികളും  സമരഭൂമി സന്ദര്‍ശിച്ചു.

1971-ലെ വെസ്റ്റ്ഡ് ലാന്‍ഡ് അസൈന്‍‌മെന്റ്  ആക്ട് അനുസരിച്ച് വനം വകുപ്പിന്റെ  സംരക്ഷണത്തിലുള്ള  നിക്ഷിപതഭൂമിയില്‍  50 % ആദിവാസികള്‍ക്കും  30% ഇതരഭൂരഹിത വിഭാഗങ്ങള്‍ക്കും   20% വികസനപ്രവര്‍ത്തനങ്ങള്‍ക്കും  വിനിയോഗിക്കണമെന്നും ഉള്ള നിയമത്തെ  മറച്ചുവെച്ചുകൊണ്ട്  ആദിവാസികളുള്‍പ്പടെയുള്ള ജനവിഭാഗങ്ങളെ  ദുരിതപൂര്‍ണ്ണമായ ജീവിതത്തിലേക്ക് തള്ളിവിട്ടവര്‍ ഇനിയെണ്‍കിലും മറുപടി പറയേണ്ടതുണ്ട്. മുത്തങ്ങാ സമരത്തിന്റെ പേരില്‍  കണ്ണീരൊഴുക്കി, ആദിവാസിപ്രേമം നടിക്കുന്നവര്‍ മറുപടി പറയേണ്ടതുണ്ട്. തങ്ങള്‍ അധികാരത്തിലിരുന്നുകൊണ്ട് ഇത്രയും കാലം  എന്ത്കൊണ്ട് ഈ നിയമം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ നടന്നില്ല എന്നതിന്  ആദിവാസി സമരത്തിന്റെ മൊത്തക്കച്ചവടം  ഏറ്റെടുത്ത സി.പി.ഐ(എം) നേതൃത്വത്തോടും  ഭരണവര്‍ഗ്ഗ പ്രസ്ഥാനങ്ങളോടും  സമരഭൂമിയില്‍ നിന്നും  വെള്ളച്ചിയും ഞേങ്ങ്നും ചോദിക്കുന്നത്  ഒരേ ഒരു ചോദ്യമാണ് .  4600 കേസുകള്‍  ആദിവാസികളുടെ അന്യാധീനപെട്ട  ഭൂമി തിരിച്ചെറ്റുത്ത് കൊടുക്കാന്‍ ആദിവാസി  ഭൂസംരക്ഷണ നിയമത്തിലൂടെ  ആദിവാസികള്‍ക്കനുകൂലമായി വിധി വന്നിരിക്കുകയാണ് .  ഇതില്‍ ഒരു വിധിയെങ്കിലും നടപ്പാക്കികൊണ്ട് ഏതെങ്കിലും ഒരു ആദിവാസി കുടുംബത്തിനെണ്‍കിലും  നഷ്ടപെട്ട ഭൂമി വീണ്ടെടുത്ത്കൊടുക്കാന്‍  നീണ്ട് മുപ്പത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിങ്ങള്‍ക്ക് കഴിഞ്ഞുവോ??

Advertisements

One response to “വയനാട്: മേപ്പാടി സമരഭൂമിയില്‍നിന്നും ഒരു റിപ്പോര്‍ട്ട്.

  1. ഭൂരഹിതരായ ആദിവാസികളോടും നിരാലം‌ബരായ കര്‍ഷകരോടും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.

    സമരം വിജയിക്കുമെന്നും.വിജയശേഷം ഈ ഭൂമി കുത്തകകളുടെ കയ്യില്‍ത്തന്നെ എത്തിച്ചേരാതിരിക്കാനും.വനഭൂമിയോടു ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങള്‍ കൈവശം കിട്ടുന്നവര്‍ വനഭൂമി സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം മനസിലാക്കി വനത്തോടും വന്യജീവികളോടും ദയാപൂര്‍വ്വം പെരുമാറുമെന്നും ആശിച്ചുകൊള്ളുന്നു

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )